വടകരയെ വിഷ വിമുക്ത പച്ചക്കറി നഗരമാക്കും

By | Monday December 28th, 2015

SHARE NEWS

VATAKARA NEWS BUSSTAND

വടകര:വടകര നഗരത്തെ വിഷ വിമുക്ത പച്ചക്കറി നഗരമാക്കുക എന്ന ലക്ഷ്യത്തോടെ നഗര സഭ ജൈവ കൃഷിക്ക് തുടക്കം കുറിക്കുന്നു.നഗരസഭാ പരിധിയിലുള്ള മുഴുവന്‍ വീടുകളിലുംജൈവ കൃഷി ആരംഭിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന്‍ ബന്ധപ്പെട്ടവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.മുഴുവന്‍ വിദ്യാലയങ്ങളിലും കാര്‍ഷിക ക്ലബ്ബിന്‍റെ സഹകരണത്തോടെ ജൈവ കൃഷിക്ക് തുടക്കം കുറിക്കും.ഇതിന്‍റെ ഭാഗമായി നാളെ കാലത്ത് 10മണിക്ക് ജൈവകൃഷി ശില്‍പ്പ ശാല നഗര സഭാ ടൌണ്‍ ഹാളില്‍ മുന്‍ എം.എല്‍.എ കെ.കൃഷ്ണന്‍ കുട്ടി  ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷത വഹിക്കും.നഗരസഭാ ഉപാധ്യക്ഷ കെ.പി.ബിന്ദു പച്ചക്കറി വിത്ത് വിതരണം നടത്തും.വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ഉപാധ്യക്ഷ കെ.പി.ബിന്ദു,സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഇ.അരവിന്ദാക്ഷന്‍,വി.ഗോപാലന്‍,പി.സഫിയ,വത്സന്‍,ടി.കേളു,എം.പി.അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read