വടകര സ്വദേശിനി നികിത ഹരി ചരിത്രം കുറിക്കുകയാണ്

By | Monday June 26th, 2017

SHARE NEWS

വടകര: വടകര സ്വദേശിനി നികിത ഹരി ചരിത്രം കുറിക്കുകയാണ്. 35 വയസ്സിനു താഴെയുള്ള ലോകത്തെ ഏറ്റവും മികച്ച 50 വനിത എന്‍ജിനീയര്‍മാരുടെ പട്ടികയില്‍ നികിത ഹരി ഇടം നേടി കരിയറിലെ ഏറ്റവും വലിയ നേട്ടം കൊയ്തിരിക്കുകയാണ്. ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫും വിമണ്‍സ് എന്‍ജിനീയറിങ് സൊസൈറ്റിയും ചേര്‍ന്നാണ് ഈ പട്ടിക തയാറാക്കിയത്. 2013ല്‍ കേംബ്രിജ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ച ഈ മിടുക്കി രണ്ടുവര്‍ഷം പിന്നിടുമ്പോഴേക്കും യുറോപ്പില്‍ പ്രസിദ്ധീകരിക്കുന്ന ഫോര്‍ബ്‌സ് മാസികയുടെ അണ്ടര്‍ 30 ലിസ്റ്റില്‍ നോമിനിയായി ഇടം നേടിയിരുന്നു.

ഇന്ത്യയില്‍ നിന്ന് ഫോര്‍ബ്‌സ് മാസികയുടെ ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്ന ആദ്യത്തെ വനിത എന്‍ജിനീയറായിരുന്നു നികിത. ഗവേഷണത്തിനൊപ്പം സമൂഹത്തിന് ഗുണകരമായ സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന നികിതക്ക് നെഹ്‌റു ട്രസ്റ്റ് കേംബ്രിജ് യൂനിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്, എഫ്.എഫ്.ഡബ്ല്യു.ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഗ്രാന്റ്, ചര്‍ച്ചില്‍ കോളജ് ഗ്രാന്റ്, സ്‌നോഡല്‍ ട്രസ്റ്റ്, ഗൂഗിള്‍ സ്‌കോളര്‍ഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്. മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അഗീകാരങ്ങളില്‍ ഒന്നായാണ് നികിത ഇതിനെ വിലയിരുത്തുന്നത്. എല്ലാ വിജയത്തിനു പിന്നിലും എന്റെ കുടുംബവും സുഹൃത്തുകളും പ്രിയ അധ്യാപകരുമുണ്ടായിരുന്നു.

വടകരയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന തന്റെ ജീവിതത്തിന് സമൂഹം എഴുതിയ തിരക്കഥ സ്വന്തം അധ്വാനം കൊണ്ടു മാറ്റിക്കുറിക്കുകയാണ് നികിത. ഗവേഷണത്തിനൊപ്പം സാമൂഹിക പ്രസക്തമായ രണ്ട് തുടക്ക സംരംഭങ്ങള്‍ക്കും നികിത നേതൃത്വം നല്‍കുന്നുണ്ട്. വുഡി, ഫവാലി എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകള്‍, അനുജന്‍ അര്‍ജുനും ഇതില്‍ പങ്കാളിയാണ്. വടകര സ്വദേശി വി പി ഹരിദാസിന്റെയും ഗീതയുടെയും മകളാണ് നികിത.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read