കലയുടെ മാമാങ്കത്തിന് ഇനി കുറച്ചു നാള്‍; വടകര ഉപജില്ലാ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു

By | Wednesday October 11th, 2017

SHARE NEWS

വടകര: കലയുടെ മാമാങ്കത്തിന് ഇനി കുറച്ച് നാളുകള്‍. വടകര ഉപജില്ലാ കലോല്‍ലസവത്തിന് എംയുഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കള്‍ ആരംഭിച്ചു. നവംബര്‍ 6, 7, 8, 9 തീയതികളില്‍ പരിപാടി സംഘടിപ്പിക്കും

ഒമ്പതു വേദികളിലായാണ് മല്‍സരങ്ങള്‍. ഹൈസ്‌കൂള്‍ ഗ്രൗണ്ട്, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, മലബാര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ട് എന്നിവയാണ് പ്രധാന വേദികള്‍. നിരവധി കലാകാരന്മാര്‍ക്ക് പ്രോല്‍സാഹനം നല്‍കിയ ഇന്നാട്ടുകാര് കലാകാരന്മാര്‍ക്ക് പ്രോല്‍സാഹനം നല്‍കിയ ഇന്നാട്ടുകാര്‍ കലാ പ്രതിഭകളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.

കലോല്‍സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ സ്വാഗത സംഘം വര്‍ക്കിങ് ചെയര്‍മാന്‍ പ്രൊഫ. കെ കെ മുഹമ്മദ് നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി സഫിയക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ ഫിറോസ് വടകരയാണ് ലോഗോ രൂപ കല്‍പ്പന ചെയ്തത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read