ഓണത്തിന് 141 പച്ചക്കറി ചന്തകള്‍ തൊട്ടില്‍പ്പാലത്ത് കര്‍ഷക മേള

By news desk | Wednesday August 8th, 2018

SHARE NEWS

കോഴിക്കോട് : ഓണക്കാലത്ത് കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് 99 പച്ചക്കറിപഴം ചന്തകളും ഹോര്‍ട്ടികോര്‍പ് 32 ചന്തകളും വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 10 ചന്തകളും ആരംഭിക്കും.

ജില്ലാകളക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഈ മാസം 20 മുതല്‍ 24 വരെ അഞ്ച് ദിവസമാണ് ഓണചന്ത.

20ന് ജില്ലാതല ഉദ്ഘാടനം വേങ്ങേരിയില്‍ നടത്തും. കര്‍ഷകരില്‍ നിന്ന് നേരിട്ട് 36 മെട്രിക് ടണ്‍ പച്ചക്കറി സംഭരിക്കാനാകുമെന്നാണ് പ്രതീക്ഷ.

കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 10ശതമാനം അധികം തുക കര്‍ഷകര്‍ക്ക് നല്‍കി സംഭരിച്ച് 30 ശതമാനം വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് നല്‍കും.

ഹോട്ടികോര്‍പ്പില്‍ നിന്നും കൃഷിഭവനുകള്‍ വഴി 125 ടണ്ണും വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ സ്റ്റാളുകള്‍ വഴി 10 ടണ്ണും ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ വഴി 170 ടണ്ണും പച്ചക്കറികള്‍ വില്‍പ്പന നടത്തും.

കീടനാശിനികള്‍ ഉപയോഗിക്കാത്ത പച്ചക്കറിപഴവര്‍ഗങ്ങള്‍ കര്‍ഷകരില്‍ നിന്ന് 20ശതമാനം അധിക വിലനല്‍കി ശേഖരിച്ച് 10ശതമാനം വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. മേളകളില്‍ ഹരിതച്ചട്ടം കര്‍ശനമായി പാലിക്കും . തുണിസഞ്ചികളില്‍ വിതരണം ചെയ്യും.

ഇതിനു പുറമേ കുടുംബശ്രീ 35 സിഡിഎസ് പരിധിയില്‍ പച്ചക്കറി വിപണനമേള നടത്തും. കാവിലും പാറ തൊട്ടില്‍പാലത്ത് രണ്ട് ദിവസത്തെ കര്‍ഷകമേള സംഘടിപ്പിക്കും. കാര്‍ഷികമേള, നാടന്‍ ഭക്ഷ്യമേള, ആട് ചന്ത എന്നിവയും മേളയിലുണ്ടാകും.

യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ ടി ലീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടിഡയറക്ടര്‍ (ഹോര്‍ട്ടികോര്‍പ്) എച്ച് സുരേഷ് , അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് എം പ്രദീപ്, ഹോര്‍ട്ടികോര്‍പ് റീജ്യണല്‍ മാനേജര്‍ ടി ആര്‍ ഷാജി, കുടുംബശ്രീ കൃഷി പ്രതിനിധി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read