തിരുവള്ളൂർ വില്ലേജ് ഓഫീസ് കെട്ടിടം 16ന് ഉൽഘാടനം

By | Friday August 10th, 2018

SHARE NEWS

വടകര: തിരുവള്ളൂർ വില്ലേജ് ഓഫീസ് സന്ദർശിക്കുന്നവരുടെ ദുരിതങ്ങൾക്ക് അറുതിയാവുന്നു.  വാടകക്കെട്ടിടത്തിൽ മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന  ഓഫീസ് സൗകര്യപ്രദമായ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നു.

വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 16ന് കാലത്ത് 10.30ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും.

സർക്കാർ ഭൂമിയിൽ പഞ്ചായത്ത് ഓഫീസിന് സമീപം നിർമ്മിതികേന്ദ്രം ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ച കെട്ടിടത്തിലായിരുന്നു നേരത്തെ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്.

ചോർച്ച വന്നപ്പോൾ ഓഫീസ് വാടകക്കെട്ടിടത്തിലേക്ക് മാറുകയായിരുന്നു.

ഏതാനും വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് മനോഹരമായ പുതിയ കെട്ടിടം പണി പൂർത്തിയായിട്ടു നാളുകളേറെയായി. താഴത്തെ നിലയിൽ ഓഫീസിന് സൗകര്യപ്രദമായ മുറികളും മുകളിൽ രണ്ട്  ക്വാർട്ടേഴ്സുകളും ആണ് പണിതിരിക്കുന്നത്. ഓഫീസ് ഉൽഘാടനവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗതസംഘ രൂപീകരണ യോഗം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി, തഹസിൽദാർ പി. കെ.സതീഷ് കുമാർ, എം.സി. പ്രേമചന്ദ്രൻ, വടയക്കണ്ടി നാരായണൻ, കുണ്ടാറ്റിൽ മൊയ്തു, കെ.കെ. കുമാരൻ, ഇ. കൃഷ്ണൻ, ആർ.കെ.ചന്ദ്രൻ, സി. നാണു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം.മോഹനൻ ചെയർമാനും വില്ലേജ് ഓഫീസർ കെ.ആർ. ശാലിനി കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.

ഹരിത പ്രോട്ടോകോൾ പൂർണ്ണമായും പാലിക്കുക പാലിച്ചുകൊണ്ട് പൂർണ്ണമായും ജൈവീകമായിട്ടായിരിക്കും  ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുക.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read