വില്ല്യാപ്പള്ളിയില്‍ സദാചാര ഗുണ്ടകളുടെ വേട്ടയ്ക്ക് ഇരയായി 19 കാരി തന്നെ സംരക്ഷിക്കാന്‍ നട്ടെല്ലുള്ള ആണ്‍കുട്ടികളുണ്ടോ ഈ നാട്ടില്‍ ? എല്ലാം തുറന്ന് പറഞ്ഞു ഷഹനാസ

By | Tuesday February 27th, 2018

SHARE NEWS

വടകര: സദാചാര ഗുണ്ടകളുടെ വേട്ടയ്ക്ക് ഇരയായി പത്തൊന്‍പതു കാരി. തൊലി വെളുത്തതിന്റെ പേരില്‍ വേട്ടയാടുന്ന കാമ കൊതി മൂത്തവരുടെ അതിക്രമം അതിര് വിട്ടതോടെ , ‘തന്നെ സംരക്ഷിക്കാന്‍ നട്ടെല്ലുള്ള ആണ്‍കുട്ടികളുണ്ടോ ഈ നാട്ടില്‍ ? ‘ എന്ന ചോദ്യവുമായി എല്ലാം തുറന്ന് പറഞ്ഞു ഷഹനാസ തന്റെ ഫേസ് ബുക്ക് ലൈവിലൂടെ രംഗത്തെത്തി .

വടകര വില്ല്യാപ്പെള്ളി മേമുണ്ട സ്വദേശിനിയും ഒന്‍പതാം വയസ്സില്‍ ഉപ്പ നഷ്ട്ടപ്പെട്ട പെണ്‍കുട്ടിയുമായ ഷഹനാസ ഉള്ളുരികിയാണ് തന്റെ ദു:ഖം തുറന്നു പറയുന്നത്.

സ്വര്‍ണ്ണം പണയം വെച്ചു വാങ്ങിയ പുത്തന്‍ സ്‌കൂട്ടര്‍ വീട്ടുമുറ്റത്ത് വെച്ചു അര്‍ദ്ധ രാത്രി തകര്‍ത്ത സംഭവത്തില്‍ രോഷം കൊണ്ടാണ് പെണ്‍കുട്ടി ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞത് .

ഇസ്ലാമിന് അനുസരിച്ചു ജീവിക്കുന്നവാളാണ് ഞാന്‍. രണ്ടു മാസം മുന്‍പ് വാങ്ങിയ സ്‌കൂട്ടറാണ് രണ്ടു ചെറുപ്പക്കാര്‍ തകര്‍ത്തത് . പോലീസില്‍ പരാതി നല്‍കി അവര്‍ വന്നു പോയതല്ലാതെ ഒന്നും ഉണ്ടായില്ല . തനിക്കു ആരും ശത്രുക്കളില്ല , ആരുമായും മോശം ബന്ധവുമില്ല.

ഇപ്പോള്‍ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മുഖ ത്തു നിന്നും ആളുകള്‍ കണ്ണേടുക്കുന്നില്ല . ആണുങ്ങള്‍ നേരിട്ടാണ് പ്രതികാരം ചെയ്യേണ്ടത്.

ആണുങ്ങള്‍ ഇല്ലാത്ത വീട്ടില്‍ വന്നല്ല. അക്രമം നടത്തേണ്ടത്. ഇപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ തന്നെ പേടിയാ .

പ്രതികരിച്ചാല്‍….തുറന്നു പറഞ്ഞാല്‍ പെണ്ണ് ചീത്തയാ …. നല്ല ഡ്രസ്സ് ഇട്ടാല്‍ പ്രശ്‌നം … പര്‍ദ്ദ ധരിച്ചാല്‍ പ്രശ്‌നം …..ഞാനെന്താ മുഖത്തു കരി വാരി തേച്ചു നടക്കണോ ?

ഇന്ന ലെ ഞാന്‍ ഉറങ്ങിയില്ല .. എന്റെ ഈ വെളുത്ത കളര്‍ ഒന്ന് ബ്ലാക്ക് ആക്കി തരണേയെന്നാണ് പ്രാര്‍ത്ഥിച്ചത് . രണ്ടു കണ്ണും മാത്രം പുറത്തു കാണിച്ചു നടക്കാന്‍ ഇതെന്താ സൌദി യാണോ ?.

ഇനിയെങ്കിലും കേരളത്തിലെ പരിഷ്‌കൃത സമൂഹം ഉണരണം , നമ്മുടെ പെങ്ങന്‍മാര്‍ക്ക് കാവലോരുക്കാന്‍. ഉള്ള സമ്പാദ്യങ്ങളെല്ലാം പണയം വെച്ച് ഷഹനാസ സ്വപ്നം കണ്ടു വാങ്ങിയ സ്‌കൂട്ടര്‍ തകര്‍ത്ത ക്രിമിനലുകളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ ഷഹനാസ പറയുന്നു..

ആരായാലും മറ്റുള്ളവരുടെ വാഹനം ഒരു കാരണവും കൂടാതെ അടിച്ച് പൊളിക്കാൻ ആർക്കാണ് അവകാശം കൊടുത്തത് …. Shaike Shahnas നോടൊപ്പം…. ഈ പാവം പെൺകുട്ടിയെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ.ഇങ്ങിനുള്ള പ്രശ്നങ്ങൾക്ക് പ്രതികരിക്കാൻ നമ്മുടെ മലയാളികളുടെ മനസ്സ് ഉണരില്ല.മധുവിനു പറ്റിയപോലെ എന്തെങ്കിലും അത്യാഹിതം സംഭവിക്കണം .നമ്മളിലെ പ്രധിശേധാഗ്നി പ്രദ ആളിക്കത്താൻ. ഇതിനോടുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഇത് ചെയ്തത് ശെരി ആണോ ….. പ്രതികരിക്കൂ സമൂഹമേ Following my facebook Sainul Abidനല്ല തന്തക്കു പിറക്കാത്ത ചെറ്റകൾ ആരായാലും അവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരുവോളം ഷെയർ ചെയ്യുക…

Posted by Sainul Abid on Sunday, February 25, 2018

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read