വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം ഉടന്‍; ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി

By | Monday October 30th, 2017

SHARE NEWS

വടകര: വടകര വില്യാപ്പള്ളി ചേലക്കാട് റോഡിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയായതായി പാറക്കല്‍ അബ്ദുള്ള എംഎല്‍എ അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തി റോഡിന്റെ പ്രവൃത്തിക്കായി 31 കോടി രൂപ നേരത്തെ വകയിരുത്തിയിരുന്നു.

വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം ഉടന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.

താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തിയും അപകടകരമായ ഭാഗങ്ങള്‍ അപകടരഹിതമാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള സമഗ്രമായ നിര്‍മാണ പ്രവൃത്തിയാണ് നടത്തുന്നത്.

താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കും വയനാട് ഭാഗങ്ങളിലുള്ളവര്‍ക്കും എളുപ്പത്തില്‍ വടകര നഗരത്തില്‍ എത്താന്‍ പറ്റുന്ന റോഡാണിത്.

പലയിടങ്ങളിലായി പൊട്ടിത്തകര്‍ന്നതിനെ തുടര്‍ന്ന് വലിയ തോതിലുള്ള ഗതാഗത പ്രശ്‌നമാണ് ഈ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവപ്പെടുന്നത്.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read