വില്ല്യാപ്പള്ളിയില്‍ പൊന്മേരിയില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

By | Saturday December 2nd, 2017

SHARE NEWS

 

വടകര: തണ്ണീര്‍പന്തല്‍ വില്യാപ്പള്ളി റൂട്ടില്‍ പൊന്മേരിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം. ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടം. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് പൊന്മേരി എല്‍പി സ്‌കൂളിന് മുന്‍വശത്ത് വച്ച് അപകടം ഉണ്ടായത്. തണ്ണീര്‍ പന്തലില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്ന പൂജാ മോട്ടോര്‍സ് ബസ്സാണ് ബൈക്കില്‍ ഇടിച്ചത്. പൊന്മേരി ക്ഷേത്രത്തിന് മുന്‍വശത്തെ കയറ്റത്തിലുണ്ടായ അപകടത്തില്‍ ബൈക്ക് സഞ്ചരിച്ച രണ്ടുപേരും തല്‍സമയം മരിച്ചു. പോലീസ് വാഹനത്തിലാണ് മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read