വില്യാപ്പള്ളിയില്‍ ബസ്സിടിച്ച് മരിച്ചത് നാദാപുരം മുടവന്തേരിയിലെ അമല്‍ജിത്തും സൂരജും

By | Saturday December 2nd, 2017

SHARE NEWS

വടകര: വില്യാപ്പള്ളിക്ക് അടുത്ത് പൊന്മേരിയില്‍ ഉണ്ടായ ദാരുണ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു.

നാദാപുരം മുടവന്തേരി സ്വദേശികളായ അമല്‍ജിത്തും സൂരജുമാണ്് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അമല്‍ജിത്തിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണ് അപകടത്തില്‍പെട്ടവരെ കുറിച്ച് സൂചന ലഭിച്ചത്.

മീത്തലേതെരുവത്ത് ദാമോദരന്റെ മകനാണ് 23കാരനായ അഭിജിത്ത്. മുടവന്തേരി മേക്കുന്നത്ത് അപ്പു എന്ന് വിളിക്കുന്ന സൂരജ്(20) ആണ് മരിച്ച രണ്ടാമന്‍. അപക വിവരം അറിഞ്ഞ് തൂണേരിയില്‍ നിന്ന് ബന്ധുക്കളും നാട്ടുകാരും വടകരയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇന്ന വൈകീട്ട് മൂന്നരയോടെയാണ് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം ഉണ്ടായത്. തണ്ണീര്‍ പന്തലില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്ന പൂജാ മോട്ടോര്‍സ് ബസ്സാണ് ബൈക്കില്‍ ഇടിച്ചത്.

പൊന്മേരി ക്ഷേത്രത്തിന് മുന്‍വശത്തെ കയറ്റത്തിലുണ്ടായ അപകടത്തില്‍ ബൈക്ക് സഞ്ചരിച്ച രണ്ടുപേരും തല്‍സമയം മരിച്ചു. പോലീസ് വാഹനത്തിലാണ് മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read