പൊലീസുകാർ ശബരിമല ഇറങ്ങിയിട്ടും വില്ല്യാപ്പള്ളിയില്‍ ദുരിതം തന്നെ ശരണം

By | Monday January 29th, 2018

SHARE NEWS

വടകര:  പൊലീസുകാർ ശബരിമല ഇറങ്ങിയിട്ടും വില്ല്യാപ്പള്ളിയില്‍ ദുരിതം തന്നെ ശരണം. മാസങ്ങളായി അടച്ചുപൂട്ടിയ വില്ല്യാപ്പള്ളിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കാൻ നടപടിയില്ല.

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസുകാർ തിരിച്ചു വന്നിട്ടും എയ്ഡ് പോസ്റ്റ് അടഞ്ഞു തന്നെ കിടക്കുകയാണ്. പൊലീസുകാരുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു എയ്ഡ് പോസ്റ്റ് അടച്ചിട്ടത്. പൊലീസുകാർക്ക് ശബരിമല ഡ്യൂട്ടി ലഭിച്ചതോടെ താൽക്കാലികമായി അടച്ചിടുന്നുവെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാൽ ഇത്രയും ദിവസം കഴിഞ്ഞിട്ടും തുറക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

വില്ല്യാപ്പള്ളിയിൽ വല്ല പ്രശ്നവുമുണ്ടാകുമ്പോൾ കൺട്രോൾ റൂമിൽ നിന്നുള്ള വാഹനം അയയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. എഎസ്ഐയും രണ്ടു പൊലീസുകാരുമടങ്ങുന്ന വാഹനം കുറച്ചു നേരം നിർത്തിയിട്ട് പിന്നീട് തിരിച്ചു പോകുകയാണ് പതിവ്. കഴിഞ്ഞ ദിവസം പ്രതിഷേധം പ്രകടനം നടന്നപ്പോൾ നിയന്ത്രിക്കാൻ ആളില്ലായിരുന്നു. വില്ല്യാപ്പള്ളി ടൗണിൽ ഗതാഗതക്കുരുക്ക് വർധിച്ചതായി ഓട്ടോ–ടാക്സി തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ആംബുലൻസിനു പോലും കടന്നു പോകാനാകാത്ത സ്ഥിതിയുണ്ടായി. ചെറിയ കാര്യങ്ങൾക്കു പോലും വടകര പൊലീസിൽ ബന്ധപ്പെടേണ്ട സ്ഥിതിയാണ്.

ഈ സാഹചര്യത്തിൽ എയ്ഡ് പോസ്റ്റ് ഉടൻ തുറക്കണമെന്നും അതുവരെ ഹോംഗാർഡിന്റെ സേവനം അനുവദിക്കണമെന്നും ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എസ്ഐക്ക് നിവേദനം നൽകിയതായി ഭാരവാഹികൾ അറിയിച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read