വടകരക്കാരി വിഷ്ണുമായക്ക് ഒരു വോട്ട് മതി നമ്മുടെ കേരളം ജയിക്കാന്‍

By | Saturday February 24th, 2018

SHARE NEWS

വടകര:  ഇത് വടകരക്കാരി വിഷ്ണുമായ 12 വയസ്സുള്ള ഈ കൊച്ചുമിടുക്കിക്ക് നമ്മള്‍ ഒരു വോട്ട് ചെയ്താല്‍ കേരളം ജയിക്കും. ദേശീയ ചാനലായ കളേഴ്‌സ് ടിവിയിലൂടെ ഇന്ന് രാജ്യം ശ്രദ്ധിച്ച പാട്ടുകാരിയാണ് വിഷ്ണുമായ. ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന തല്‍ത്സമയ റിയാലിറ്റി ഷോയിലാണ് തെന്‍ ഇന്ത്യയെ പ്രതിനിധികരിച്ച് ഈ മിന്നും താരം പാട്ടിന്റെ വിസ്മയം തീര്‍ക്കുന്നത്. മുംബൈയില്‍ നടക്കുന്ന റൈസിംഗ് സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയുടെ മൂന്നാം റൗണ്ടില്‍ 93 ശതമാനം വോട്ട് നേടി മുന്നേറുകയാണ് ഈ കൊച്ചു മിടുക്കി. ഇന്നും നാളെയുമായാണ് തല്‍സമയ മത്സരം. നമ്മള്‍ വോട്ട് ചെയ്താല്‍ വിഷ്ണുമായക്ക് മുന്നേറാന്‍ കഴിയും. എങ്ങനെ വോട്ട് ചെയ്യണമെന്ന് ഈ മിടുക്കത്തി തന്നെ പറയും.

Posted by Vishnumaya Ramesh on Friday, February 23, 2018

6 മുതല്‍ 60 വയസ്സുവരെയുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന റൈസിംഗ് സ്റ്റാറില്‍ കേരളത്തില്‍ നിന്ന് വിഷുണമായ മാത്രമാണ് അര്‍ഹത നേടിയത്. ലോക പ്രശ്‌സത ഗായകന്‍ ശങ്കര്‍ മഹാദേവന്‍ ഈ കൊച്ചു ഗായികയെ വിശേഷിപ്പിച്ചത് ചോട്ടി ചിത്രയെന്നാണ്. അമൃത പബ്ലിക് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ ഗാന വിസ്മയം കുഞ്ഞു നാള്‍ മുതല്‍ വാരികൂട്ടിയ പുരസ്‌കാരങ്ങള്‍ കൊണ്ട് ഇവരുടെ വീട് നിറഞ്ഞ കാഴ്ചയാണ്.

മലയാളം സൂര്യ സിംഗര്‍ റിയാലിറ്റി ഷോയില്‍ ബൈസ്റ്റ് സിംഗറായി ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം നേടി. മൂകാംബിക ക്ഷേത്രത്തില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം കച്ചേരി നടത്താന്‍ അവസരം ലഭിച്ചു. ചെമ്പൈ സംഗീതോത്സവം ഉള്‍പ്പെടെ നിരവധി വേദികളില്‍ ഗാനം അവതരിപ്പിച്ചു. വടകര ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന ജോയ് ആലുക്കാസ് മാനേജര്‍ രമേശന്റെയും ബിന്ദുവിന്റേയും മകളാണ് വിഷ്ണുമായ.

സഹോദരി വിസ്മയയും അമ്മയും വിഷ്ണുമായക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയാണ്. നമ്മുടെ പിന്തുണയുണ്ടെങ്കില്‍ കേരളം തിളങ്ങും രാജ്യത്തിന്റെ സംഗീത ലോകത്തും. നമ്മുക്ക് വോട്ട് ചെയ്യാം ഒപ്പം പ്രാര്‍ത്ഥിക്കാം. വിഷ്ണുമായയുടെ നേട്ടങ്ങള്‍ക്ക് കരുത്തേകാന്‍.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read