ഓര്‍ക്കാട്ടേരിയിലെ മഴക്കാല ശുചീകരണം പ്രഹസനം; റവല്യൂഷണറി യൂത്ത് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

By news desk | Wednesday June 6th, 2018

SHARE NEWS

വടകര: ഏറാമല പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റവല്യൂഷണറി യൂത്ത് ഏറാമല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും ഓര്‍ക്കാട്ടേരി ടൗണില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി പഞ്ചായത്ത് ഓഫീസിന് സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന കാഴ്ച ഗൗരവകരമാണ്.

മാലിന്യങ്ങളുടെ ദുര്‍ഗന്ധം കാരണം സമീപ പ്രദേശത്ത് കൂടെയുള്ള കാല്‍നട യാത്ര പോലും ദുഷ്‌കരമായിരിക്കുന്നു.
മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനമൊരുക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികാരികളുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമല്ലാതെ ആത്മാര്‍ത്ഥതയോടെയുള്ള ഇടപെടല്‍ അതിന് വേണ്ടി ഉണ്ടാവുന്നില്ല.

വര്‍ഷാവര്‍ഷം മഴക്കാല ശുചീകരണം എന്ന പേരില്‍ ശുചീകരണ പ്രഹസനം നടത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ജെസിബി ഉപയോഗിച്ച് കുഴിച്ചിടുന്ന സ്ഥിതിയാണ് നേരത്തെ ഉണ്ടായിരുന്നത്.

ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍  തടഞ്ഞതോടെയാണ് മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ എന്‍.സി കനാലിന് സമീപത്തായി കൂട്ടിയിടുന്ന സ്ഥിതിയുണ്ടായത്.
ജൂലൈ മാസത്തില്‍ ഏറാമല പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും, അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ അടിയന്തിരമായി സംസ്‌കരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡണ്ടും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.

ടി.കെ.സിബി, ടി.എം.മഹേഷ്, പി.ടി നിഖില്‍, ഒ.കെ. നിഖില്‍, ടി.പി മനീഷ് എന്നിവര്‍ നേതൃത്വം നല്‍കി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റവല്യൂഷണറി യൂത്ത് നേതൃത്വം കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കി.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read