ഇനി താഴെ അങ്ങാടിക്കാരെ മലിന ജലം കുടിപ്പിക്കരുത്.. ശുദ്ധജലത്തില്‍ മലിനജലം കലരുന്നു.

By news desk | Thursday March 1st, 2018

SHARE NEWS

വടകര: താഴെ അങ്ങാടിയിലേക്കുള്ള വാട്ടര്‍ അതോറിറ്റി പൈപ്പ് കടന്നത് പോകുന്നത് മലിനജലം കലര്‍ന്ന്. താഴെ അങ്ങാടി ഓള്‍സെയില്‍ മാര്‍ക്കറ്റിന്റെ മുമ്പില്‍ മാലിന്യം ഒഴുകുന്ന ഓടയില്‍ കൂടിയാണ് ശുദ്ധ ജലത്തിന്റെ പൈപ്പ് പോകുന്നത്.

ഇന്നലെ റോഡ് വികസനത്തിന്റെ ഭാഗമായി ഫുട്പാത്ത് നീക്കം ചെയ്ത്‌പ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടത്. ഫുട്പാത്തിന്റെ ജലവിതരണ പൈപ്പ് ജീര്‍ണ്ണിച്ചതായും മലിനജലം കലരുന്നതായും കണ്ടെത്തി.

അടിയന്തിരമായി ജലവിതരണ പൈപ്പുകള്‍ ഫുട്പാത്തിന് മുകളിലൂടെയാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ പ്രതിഷേധം ശ്ക്തമായതോടെ സി കെ നാണു എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read