ലോകകപ്പിനിടെ ചൂടന്‍ ചിത്രങ്ങള്‍ എടുക്കേണ്ടെന്ന് ഫിഫ …

By news desk | Saturday July 14th, 2018

SHARE NEWS

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ കളികാണാനെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ ക്യാമറ തിരിക്കേണ്ടെന്ന് ഫിഫയുടെ നിര്‍ദ്ദേശം.

ലോകകപ്പിനെത്തിയ സ്ത്രീകളുടെ ചൂടന്‍ ചിത്രങ്ങള്‍ കൂടുതലായി സോഷ്യല്‍ മീഡിയവഴിയും മറ്റും പ്രചരിപ്പിക്കപ്പെട്ടതോടെയാണ് ഫിഫ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുമായെത്തിയത്.

റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിനിടെ ലൈംഗികത കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ലോകകപ്പ് ചിത്രീകരിക്കുന്നവരോട് ചിത്രങ്ങളെടുക്കുന്ന കാര്യത്തില്‍ മാന്യത പുലര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചതായി ഫിഫ ഡിവേര്‍സിറ്റി തലവന്‍ ഫെഡറിക്കോ അഡ്ഡിഷി പറഞ്ഞു.

ഭാവിയിലും വിഷയത്തില്‍ ഫിഫയുടെ തീരുമാനം കടുത്തതായിരിക്കുമെന്നാണ് സൂചന. റഷ്യ ലോകകപ്പിനിടെ അനേകം സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ചില വനിതാ റിപ്പോര്‍ട്ടര്‍മാരും ഫിഫ വളണ്ടിയര്‍മാരും ഫുട്‌ബോള്‍ ആരാധകരുടെ കൈയ്യേറ്റത്തിനിടയായി. അടുത്തിടെ ഒരു ഫോട്ടോഗ്രാഫി ഏജന്റ് ലോകകപ്പിലെ ഹോട്ടസ്റ്റ് സുന്ദരി എന്ന പേരില്‍ ചിത്രം പുറത്തുവിട്ടിരുന്നു.

സംഭവം വിവാദമായതോടെ ഇത് പിന്‍വലിച്ചു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കണമെന്നാണ് ഫിഫയുടെ നിലപാട്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read