കേരളത്തിന് അഭിമാനമായി വടകരയുടെ വിഷ്ണുമായ; ഇന്ന് വൈകീട്ട് ജനകീയ സ്വീകരണം

By news desk | Tuesday April 17th, 2018

SHARE NEWS

വടകര: ദേശീയ ചാനലായ കളേഴ്‌സ് ടിവി സംഘടിപ്പിച്ച
റൈസിംഗ് സ്റ്റാര്‍ ലൈവ് റിയാലിറ്റി ഷോയില്‍ ഫൈനല്‍ വിജയിയായ വടകരയുടെ വാനമ്പാടി വിഷ്ണുമായ.

കേരളത്തിന് അഭിമാനമായ വിഷ്ണുമായ വടകരയില്‍ ഇന്ന് ജനകീയ സ്വീകരണം നല്‍കും. വൈകീട്ട് നഗരത്തില്‍ റോഡ് ഷോയും എടോടി ലക്ഷ്മീ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കും.
ദേശീയ ചാനലായ കളേഴ്‌സ് ടിവിയിലൂടെ ഇന്ന് രാജ്യം ശ്രദ്ധിച്ച പാട്ടുകാരിയാണ് വിഷ്ണുമായ. മുംബൈയില്‍ നടന്ന റൈസിംഗ് സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയുടെ തുടക്കം എല്ലാ റൗണ്ടിലും ഈ കൊച്ചു മിടുക്കി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

6 മുതല്‍ 60 വയസ്സുവരെയുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന റൈസിംഗ് സ്റ്റാറില്‍ കേരളത്തില്‍ നിന്ന് വിഷുണമായ മാത്രമായിരുന്നു അര്‍ഹത നേടിയത്. ലോക പ്രശ്‌സത ഗായകന്‍ ശങ്കര്‍ മഹാദേവന്‍ ഈ കൊച്ചു ഗായികയെ വിശേഷിപ്പിച്ചത് ചോട്ടി ചിത്രയെന്നാണ്.

അമൃത പബ്ലിക് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ ഗാന വിസ്മയം കുഞ്ഞു നാള്‍ മുതല്‍ സംഗീത ലേകത്ത് നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. ചെമ്പൈ സംഗീതോത്സവം ഉള്‍പ്പെടെ നിരവധി വേദികളില്‍ ഗാനം അവതരിപ്പിച്ചിരുന്നു.

വടകര ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന ജോയ് ആലുക്കാസ് മാനേജര്‍ രമേശന്റെയും ബിന്ദുവിന്റേയും മകളാണ് വിഷ്ണുമായ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read