വെള്ളികുളങ്ങര കിണര്‍ ദുരന്തം; മറ്റുള്ളവര്‍ക്ക് വേണ്ടി സ്വജീവീതം സമര്‍പ്പിച്ചവര്‍ക്ക് സമ്‌രാണഞ്ജലി

By news desk | Friday May 11th, 2018

SHARE NEWS

വടകര: ഒഞ്ചിയം പഞ്ചായത്തിലെ വെള്ളികുളങ്ങരയില്‍ നിര്‍മ്മാണത്തിനിടയില്‍ മണ്ണിനടിയില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അഗ്നിശമനസേനയക്ക് നഷ്ടപ്പെട്ടത് മൂന്ന് സേനാംഗങ്ങള്‍. കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസിന്റെ ചരിത്രത്തെ നടകുന്ന ദുരന്തിന് ഇന്ന് 16 വയസ്സ്. വടകര ഫയര്‍ ആന്റ് റസ്‌ക്യു സ്റ്റേഷന്‍ പരിസരത്ത് അനുസ്മരണ പരിപാടികള്‍ നടന്നു.

സ്റ്റേഷന്‍ പരിസരത്തുള്ള രക്തസാക്ഷി സ്മാരകത്തില്‍ സി.കെ.നാണു എം.എല്‍.എ പുഷ്പാര്‍ച്ചന നടത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡ്ന്റ് എ ഷജില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ് അനുസ്മരണ പ്രഭാഷണം നടത്തി. സിപി ആനന്ദന്‍, എന്‍ കെ ശ്രീജിത്ത്, കെ ബൈജു, വി വാസന്ത്, ബൈജു പാലയാട്, പി ഷിജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വെള്ളികുളങ്ങരയിലെ വീട്ടു പറമ്പിലെ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞു വീണ്, കിണറില്‍ അകപ്പെട്ട രണ്ടു തൊഴിലാളികളും അവരെ രക്ഷിക്കാനെത്തിയ വടകര അഗ്‌നി ശമന സേനയിലെ മൂന്നു
ജീവനക്കാരുമാണ് ദുരന്തത്തില്‍ അകാല മൃത്യു വരിച്ചത്. 2002 മെയ് 11നായിരുന്നു നാടിനെ നടുക്കിയ കിണര്‍ ദുരന്തം.

വടകര ഫയര്‍ സ്റ്റേഷനിലെ ചുണക്കുട്ടന്മാരായ എം.ജാഫര്‍, ബി.അജിത് കുമാര്‍,കെ.കെ.രാജന്‍ എന്നിവരും നാട്ടുകാരായ രണ്ട് തൊഴിലാളികളും മരണത്തിന് കീഴടങ്ങിയത്. തങ്ങളുടെ സേവന കാലത്തിനിടയില്‍ അപകടങ്ങളില്‍ പെട്ട നിരവധി പേരുടെ ജീവന്‍
രക്ഷിച്ച ജീവനക്കാരെയാണ് സേനയ്ക്കും നഷ്ടമായത്.


ഇടിഞ്ഞു വീണ കിണറില്‍ അകപ്പെട്ട മൂന്നു തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തി, രണ്ടാമനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിണര്‍ എല്ലാ ഭാഗത്ത് നിന്നും പെട്ടെന്ന് ഇടിഞ്ഞു വീണതും രണ്ടു തൊഴിലാളികളും മൂന്നു ജീവനക്കാരും കിണറില്‍ അകപ്പെട്ടതും. മണല്‍ കലര്‍ന്ന മണ്ണില്‍ അശാസ്ത്രീയമായി കിണര്‍ കുഴിച്ചതും കിണറിലെ വെള്ളം കിണറ്റിന്‍കരയില്‍ തന്നെ പമ്പ് ചെയ്ത് ഒഴുക്കിയതും കിണറിനു ചുറ്റും ജനങ്ങള്‍ തടിച്ചു കൂടിയതുമാണ് ദുരന്ത കാരണമായത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read