പ്രതീക്ഷിച്ച സഹകരണം കിട്ടിയില്ല … ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവാവ് പത്ത് രൂപയ്ക്ക് വേണ്ടി വട്ടം കറങ്ങി

By news desk | Wednesday February 14th, 2018

SHARE NEWS

വടകര: സഹകരണം പ്രതീക്ഷിച്ച് വടകരയിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്രവാസി യുവാവ് 10 രൂപ കുറഞ്ഞ് പോയതിന്റെ പേരില്‍ വട്ടം കറങ്ങി ചെവിവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഓര്‍ക്കാട്ടേരി ഏറാമല സ്വദേശി രജീഷിനെയാണ് ആശുപത്രി അധികൃതരുടെ നിസ്സഹകരണം പൊല്ലാപ്പിലാക്കിയത്. യുഎ.ഇ ലെ ഒരു കമ്പനിയില്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്ന രജീഷിനാണ് ദുരനഭുവം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇഎന്‍ടി വിഭാഗത്തില്‍ ചികിത്സ നടത്തിയ ശേഷം ബുധനാഴ്ച വീണ്ടും ആശുപത്രിയില്‍ എത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ചെവി ക്ലീന്‍ ചെയ്തിന് 150 രൂപ ബില്‍ നല്‍കി. രജീഷ് കൗണ്ടറില്‍ എത്തിയപ്പോള്‍ പേഴ്‌സില്‍ 140 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ…
തുടര്‍ന്ന് കൈയിലുള്ള എടിഎം ഡബിറ്റ് കാര്‍ഡ് നല്‍കിയെങ്കിലും ഈ സംവിധാനമില്ലെന്നാണ് ജീവനക്കാര്‍ മറുപടി നല്‍കിയത്. പത്ത് രൂപ കുറഞ്ഞതിനാല്‍ ഡോക്ടര്‍ നല്‍കിയ ശീട്ട് പിടിച്ചു വെച്ചു. അടുത്ത ആഴ്ച വീണ്ടും വരുന്നുണ്ടെന്നും അപ്പോള്‍ ബാക്കി പത്ത് രൂപ നല്‍കാമെന്ന അഭ്യര്‍ത്ഥന ജീവനക്കാര്‍ സ്വീകരിച്ചില്ല. ആശുപത്രി പരിസരത്ത് എടിഎം സൗകര്യം ഇല്ലാത്തിനാല്‍ ഓട്ടോ വിളിച്ച് വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എത്തി. ഇവിടയൊകട്ടെ എടിഎം മെഷീനുകളെല്ലാം തകരാറിലായിരുന്നു. വീണ്ടും ഓട്ടോ വിളിച്ച് മറ്റൊരു എടിഎമ്മില്‍ പോയപ്പോള്‍ 2000 രൂപയുടെ നോട്ട് കിട്ടി. വീണ്ടും ഓട്ടോ വിളിച്ച് ആശുപത്രിയില്‍ എത്തിയപ്പോള്‍ ചില്ലറ ഇല്ലെന്ന് ജീവനക്കാര്‍. പരാതി പറയാന്‍ ഉത്തരവാദിത്വപ്പെട്ടവരാരും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും പ്രവാസിയായ രജീഷ് പറയുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read