യൂത്ത് കോണ്‍ഗ്രസ് വടകര ലോക്‌സഭാ മണ്ഡലം സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; സംഘാടക സമിതി രൂപീകരിച്ചു

By | Monday March 12th, 2018

SHARE NEWS

വടകര: യൂത്ത് കോണ്‍ഗ്രസ്സ് വടകര ലോക്‌സഭാ മണ്ഡലം സമ്മേളനം ഏപ്രില്‍ 5,6,7 തിയ്യതികളില്‍ വടകരയില്‍ വെച്ച് നടക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി മണ്ഡലം പ്രസിഡണ്ട് പി.കെ.രാഗേഷ്,ജനറല്‍ സെക്രട്ടറി അനൂപ് വില്യാപ്പള്ളി എന്നിവര്‍
അറിയിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി മാര്‍ച്ച് 25ന് മണ്ഡലം തലങ്ങളില്‍ പതാകദിനം ആചരിക്കും. മണ്ഡലം കമ്മറ്റി്ക്ക് കീഴിലുള്ള ഏഴു നിയോജക മണ്ഡലങ്ങളില്‍ മാര്‍ച്ച് 31,ഏപ്രില്‍1,2,3 തിയ്യതികളിലായി സെമിനാറുകള്‍,പുസ്തകമേള,കലാകായിക മത്സരങ്ങള്‍,ചിത്ര പ്രദര്‍ശനങ്ങള്‍,സാംസ്‌കാരിക സദസ്സുകള്‍ എന്നിവ നടക്കും.
സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഏപ്രില്‍ 4ന് വിളംബര ജാഥ നടത്തും.സമ്മേളന നഗരിയായ വടകര കോട്ടപ്പറമ്പില്‍ ഉയര്‍ത്താനുള്ള പതാകജാഥ ഏപ്രില്‍ അഞ്ചിന് രാവിലെ രക്തസാക്ഷി മട്ടന്നൂരിലെ ഷുഹൈബിന്റെ വീട്ടില്‍ നിന്നും,ഛായാപടം നാദാപുരത്തെ കായക്കൊടി നിന്നും,ദീപശിഖ പേരാമ്പ്രയില്‍ നിന്നും,കൊടിമരം കൊയിലാണ്ടിയില്‍ നിന്നും ഒരേ സമയം പുറപ്പെടും.

നാലു ജാഥകളും വടകര പെരുവാട്ടിന്‍ താഴയില്‍ സംഗമിച്ച് വൈകീട്ട് ആറു മണിയോടെ കോട്ടപ്പറമ്പില്‍ എത്തിച്ചേരും. ഏപ്രില്‍ 6ന് വൈകീട്ട് മൂന്നര മണിക്ക് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നും യുവജന റാലി ആരംഭിക്കും. തുടര്‍ന്ന് കോട്ടപ്പറമ്പിലെ ഷുഹൈബ് നഗറില്‍ നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉല്‍ഘാടനം ചെയ്യും.
കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ,സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. 7ന് കാലത്ത് പത്തു മണിക്ക് ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്യും. സമ്മേളനത്തില്‍ 350 പ്രതിനിധികള്‍ പങ്കെടുക്കും.

സ്വാഗതസംഘം രൂപീകരിച്ചു

ആയഞ്ചേരി: ഏപ്രില്‍ അഞ്ചു മുതല്‍ ഏഴുവരെ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ്സ് വടകര പാര്‍ലമെന്റ് സമ്മേളനത്തിന്റെ കുറ്റ്യാടി നിയോജക മണ്ഡലം തല സ്വാഗതസംഘം രൂപീകരിച്ചു. കെ.പി സി സി നിര്‍വ്വാഹക സമിതി അംഗം വി എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ടായി ബവിത്ത്മലോല്‍ ചുമതലയേറ്റടുത്തു. അഡ്വ.ഐ മൂസ്സ ,പി കെ രാഗേഷ് പ്രമോദ് കക്കട്ടില്‍, രാധാകൃഷ്ണന്‍ കാവില്‍, മരക്കാട്ടേരി ദാമോദരന്‍, അനൂപ് വില്യാപ്പള്ളി, വി പി ദുല്‍ഖിഫില്‍, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ടി എന്‍ അബ്ദുള്‍ നാസര്‍, എടവത്ത് കണ്ടി കുഞ്ഞിരാമന്‍, ടി കെ സുധീര്‍, അനില്‍കുമാര്‍ രാമത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: രാധാകൃഷ്ണന്‍ കാവില്‍ (ചെയര്‍മാന്‍) ബവിത്ത്മലോല്‍ (കണ്‍വീനര്‍) പ്രമോദ് കോട്ടപ്പള്ളി (ട്രഷറര്‍)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read