വര്‍ഗീയ ധ്രുവീകരണത്തിനെതിരെ വിധിയെഴുത്ത് നടത്തും : ഡീന്‍ കുര്യാക്കോസ്…യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലിമെന്റ് മണ്ഡലം സമ്മേളനത്തിന് തുടക്കമായി

By | Saturday April 7th, 2018

SHARE NEWS

വടകര : വര്‍ഗീയ ധ്രുവീകരണം നടത്തി രാജ്യത്ത് ഭിന്നത സൃഷ്ടിക്കുകയും, യുവാക്കളെ വഞ്ചിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിനെതിരെ 2019 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ജനവിധിയുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലിമെന്റ് മണ്ഡലം പ്രതിനിധി സമ്മേളനം വടകര ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭിന്നത സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ യുവാക്കളുടെ പങ്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതടക്കമുള്ള മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളെ ജാതി പറഞ്ഞ് ഭിന്നതയുണ്ടാക്കി സര്‍ക്കാര്‍ രാജ്യത്തിന്റെ മതേതരത്തിന്ന് കളങ്കം വരുത്തി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ജഡ്ജിമാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടായി. രാജ്യത്തിന്റെ മതേതരത്തിന് ഭീഷണിയുണ്ടായ സാഹചര്യത്തില്‍ യുവാക്കള്‍ ഒറ്റക്കെട്ടായി ഇതിനെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ഡീന്‍ പറഞ്ഞു.

സംസ്ഥാനത്ത് ബാര്‍ വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ നേരത്തെ നല്‍കിയ കടപ്പാടിന് പ്രത്യുപകരാമായാണ് എല്ലായിടത്തും ബാര്‍ തുറക്കാന്‍ സൗകര്യമൊരുക്കിയതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് പികെ രാഗേഷ് അധ്യക്ഷത വഹിച്ചു.

കെപിസിസി സെക്രട്ടറി അഡ്വ.കെ പ്രവീണ്‍കുമാര്‍, ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, കെഎസ് സംസ്ഥാന പ്രസിഡന്റ് കെംഎ അഭിജിത്ത്, കെപിസിസി നിര്‍വാഹക സമിതിയംഗം അഡ്വ.ഐ മൂസ, അനൂപ് വില്യാപ്പള്ളി, ശ്രീജേഷ് ഊരത്ത്, ശീതള്‍ രാജ്, കമനീഷ് എടക്കുടി, പുറന്തോടത്ത് സുകുമാരന്‍, കെ പ്രദീപ് കുമാര്‍, റിജേഷ് നരിക്കാട്ടേരി, രജീഷ് വെങ്ങളാങ്കണ്ടി, ഫായിസ് ചെക്യാട്, കെപി ബിജു, അരുണ്‍ മനമ്മല്‍, വിപി ഷൈജിത്ത് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read