വടകരയില്‍ വാഹനാപകടത്തില്‍ മരിച്ച യൂത്ത്‌ലീഗ് നേതാവിന്റെ മൃതദേഹം ഇന്ന്‍ കബറടക്കും

By | Saturday January 28th, 2017

SHARE NEWS

വടകര:ഇന്നലെ രാത്രി  വാഹനാപകടത്തില്‍  മരിച്ച യൂത്ത്‌ലീഗ് നേതാവിന്റെ  മൃതദേഹം ഇന്ന്‍ കബറടക്കും. ചോമ്പാല യൂത്ത്‌ലീഗ്  ശാഖാ സെക്രട്ടറി നടേമ്മല്‍ ആയിഷാ മന്‍സില്‍ നൗഫല്‍ (24) മരിച്ചത്.

വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. വടകര ദേശീയപാതയില്‍ ആശ ഹോസ്പിറ്റലിനു സമീപം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. നൗഫലിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു.പെയിന്റിംഗ് തൊഴിലാളിയാണ് മരിച്ച നൗഫല്‍.സുഹൃത്തിനെ മയ്യന്നൂരില്‍ ഇറക്കി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

മൃതദേഹം വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്തു.ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.മുസ്ലിംലീഗ് ചോമ്പാല ശാഖാ സെക്രട്ടറി ഇബ്രാഹിമിന്റെ മകനാണ് നൗഫല്‍. ഉമ്മ: മൈമൂന. സഹോദരങ്ങള്‍: ദില്‍ഷാദ്, ജസീല, ജംസീല, ജംസീറ, റംഷീന.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read