News Section: അഴിയൂർ

അഴിയൂരിലെ സ്ഥലമെടുപ്പ് നടപടികള്‍ അവസാനഘട്ടത്തിലേക്ക്; കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ പ്രതിഷേധം

November 13th, 2018

വടകര : തലശേരി-മാഹി ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്ത് അവശേഷിക്കുന്ന സ്ഥലങ്ങള്‍ കൂടി ഏറ്റെടുക്കുവാന്‍ റവന്യു അധികൃതര്‍ നടപടികള്‍ തുടങ്ങി. വില നിര്‍ണയത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വന്‍ തോതില്‍ പ്രക്ഷോഭങ്ങള്‍ നടന്ന സാഹചര്യത്തിലായിരുന്നു അഴിയൂര്‍ ഭാഗത്തെ സ്ഥലമെടുപ്പ് നടപടികള്‍ നീണ്ടു പോയത്. തിങ്കളാഴ്ച 11 മണിയോടെയാണ് ലാന്റ് അക്വസിഷന്‍(എന്‍എച്ച്) തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ബൈപ്പാസ് വികസനത്തിനായി വീട് നഷ്ടപ്പെടുന്നവരെ ഒഴിപ്പിക്കാനെത്തിയത്. വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. നഷ്ടപരിഹാര ...

Read More »

കുറിഞ്ഞാലിയോട് പള്ളിക്കുനി എം.എൽ.പി സ്കൂൾ പുസ്തക യാത്ര ആരംഭിച്ചു

November 12th, 2018

  വടകര:കുറിഞ്ഞാലിയോട് പള്ളിക്കുനി എം.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിനായി പുസ്തക യാത്ര ആരംഭിച്ചു.ഏറാമല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സന്തോഷ്‌കുമാർ പുസ്തക യാത്ര ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ നിഷ  അധ്യക്ഷത വഹിച്ചു.കെ.പി.ബീന,സിദ്ദിഖ് പോതികണ്ടി,എൻ.കെ.സഹദ്,ബീന,ബിജു,അബ്ദുൾ റഹീം എന്നിവർ പ്രസംഗിച്ചു.

Read More »

ഉള്‍നാടന്‍ മത്സ്യകൃഷി വികസനം; കല്ലുമേക്കായ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു.

November 12th, 2018

കോഴിക്കോട് : ഉള്‍നാടന്‍ മത്സ്യകൃഷി വികസനം ലക്ഷ്യമിട്ട് ജില്ലയില്‍ മത്സ്യകര്‍ഷക വികസന ഏജന്‍സി മുഖേന നടപ്പിലാക്കുന്ന ജനകീയമത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കല്ലുമേക്കായ കൃഷിക്ക് (വ്യക്തികള്‍, ഗ്രൂപ്പുകള്‍ ) നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് വെസ്റ്റ്ഹില്ലിലെ മത്സ്യകര്‍ഷക വികസന ഏജന്‍സിയുമായി ബന്ധപ്പെടാം. അപേക്ഷ ഈ മാസം 19 ന് വൈകീട്ട് നാലുമണിക്ക് മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2381430.

Read More »

സംഘർഷം കണക്കിലെടുത്ത് ക്ഷേത്രോത്സവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

November 10th, 2018

വടകര:വടകര പോലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്രോത്സവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം വടകര പോലീസ് വിളിച്ചു ചേർത്ത ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.   ഉത്സവങ്ങളോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടികളുടെയും,അനുബന്ധ സംഘടനകളുടെയും പ്രചരണ ബോർഡുകൾകൊടികൾ,എന്നിവ സ്ഥാപിക്കുന്നതും വൈദ്യുതി പോസ്റ്റുകൾ,റോഡ് തുടങ്ങിയ സ്ഥലങ്ങളിലും പ്രചരണം അനുവദനീയമല്ല.ക്ഷേത്രത്തിലും,പരിസര പ്രദേശങ്ങളിലും ചൂതാട്ടം ...

Read More »

അഴിയൂരിലെ മോഷണ പരമ്പര; ബാലുശ്ശേരി സ്വദേശി അറസ്റ്റില്‍

November 10th, 2018

വടകര: അഴിയൂരിലെ മോഷണ പരമ്പരക്കിടയില്‍ ഒരാള്‍ അറസ്റ്റിലായി. പശുക്കളെ കടത്തിക്കൊണ്ടു പോകാന്‍ മോഷ്ടിച്ച് വാഹനവും ചോമ്പാലയിലെത്തിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കിടയില്‍ അഴിയൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന മോഷണങ്ങള്‍ പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. കടകളിലാണ് തുടര്‍ച്ചയായി കളവു നടന്നത്. ഇതു സംബന്ധിച്ച അന്വേഷണത്തിനിടെയാണ് റെയില്‍യെ സ്റ്റേഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായത്. ബാലുശ്ശേരി സ്വദേശി ഒതയോത്ത് പൊയില്‍ ആദില്‍ ഫര്‍ഹാനാണ് (19) അറസ്റ്റിലായത്. കളവു ചെയ്തു ബൈക്ക് ബാലുശ്ശേ...

Read More »

പയ്യോളിയില്‍ തോടന്നൂര്‍ സ്വദേശി വീടിനുമുകളില്‍ കുഴഞ്ഞുവീണു മരിച്ചു; ഷോക്കേറ്റതാണെന്ന് സംശയം

November 10th, 2018

  വടകര: നനക്കുന്നതിനിടെ  തോടന്നൂര്‍ സ്വദേശി വീടിനുമുകളില്‍ കുഴഞ്ഞ് വീണു മരിച്ചു. തോടന്നൂര്‍ പുലക്കുന്നുമ്മല്‍ കേളുവിന്റെയും ചീരുവിന്റെയും മകന്‍ ഉത്തമന്‍ (45) ആണ് ഇന്ന് രാവിലെ പയ്യോളി സേവന നഗറിലെ ബന്ധുവിന്റെ വീട്ടില്‍ മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം അയനിക്കാട് പുത്തന്‍മരച്ചാലില്‍ രാമചന്ദ്രന്റെ വീട്ടിലാണ് മരിച്ചത്. ഇവരുടെ വീടിന്റെ കാര്‍ പോര്‍ച്ചിന്റെ മുകളില്‍ നനക്കുന്നതിനിടെയായിരുന്നു സംഭവം. ആളെ കാണാത്തത്തിനെ തുടര്ന്ന് നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹം വീണ് കിടക്കുന്നതു കണ്ടത്. ക...

Read More »

കുന്നുമ്മൽ വിശാലാക്ഷി നിര്യാതിയായി

November 9th, 2018

  വടകര: അഴിയൂർ മൂന്നാം ഗെയിറ്റിന് സമീപം പരേതനായ കൈപ്രത്ത് രാഘവന്റെ ഭാര്യ കുന്നുമ്മൽ വിശാലാക്ഷി (85) നിര്യാതിയായി മക്കൾ: ഗീത, ജ്യോത്സ്ന, റീജ മരുമക്കൾ: ചന്ദ്രൻ എടവലത്ത് (കല്ലാച്ചി), പവിത്രൻ വടകര, കിഷോർ മാഹി സഹോദരങ്ങൾ: മുകുന്ദൻ (അഴിയൂർ), പരേതരായ രത്നാകരൻ, വിജയലക്ഷ്മി

Read More »

മാഹി ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രികകൾ സമർപ്പിച്ചു

November 9th, 2018

മാഹി: ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന് പന്ത്രണ്ടാം വാർഡിൽ 29ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികകൾ സമർപ്പിച്ചു. വെളളിയാഴ്ച 12 ഓടെ ഇടത് മുന്നണി സ്ഥാനാർത്ഥി സി.പി.എെയിലെ കണ്ട്യൻ ഋഷികേശ് അസി. റിട്ടേണിങ്ങ് ഓഫീസർ ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി സതീഷ് ബാബു മുമ്പാകെ പത്രിക സമർപ്പിച്ചു. പ്രദീപ് പുതുക്കുടി, പൊന്ന്യം കൃഷ്ണൻ, പി.പ്രദീപ്, തയ്യിൽ രാഘവൻ, വി.കെ.സുരേഷ് ബാബു, സി.കെ.പ്രകാശൻ, കെ.അനിൽകുമാർ, പി.പി.രഞ്ജിത്ത്, വി.കെ.രത്നാകരൻ എന്നിവരൊപ്പമാണ് പത്രിക നൽകി...

Read More »

ഡി.വൈ.എഫ‌്.ഐ സംസ്ഥാന സമ്മേളനം; പതാക, ദീപശിഖാ,കൊടിമര ജാഥകൾ നാളെ വടകരയില്‍ എത്തും

November 9th, 2018

വടകര: കോഴിക്കോട് നടക്കുന്ന ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക, കൊടിമര, ദീപശിഖാ ജാഥകൾക്ക‌് നാളെ  വടകരയിൽ സ്വീകരണം നൽകും. കൂത്ത‌ുപറമ്പ‌് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന‌് പി ബിജുവിന്റെ നേതൃത്വത്തിലുള്ള പതാകജാഥയും ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന‌് എസ‌് കെ സജീഷ‌് നയിക്കുന്ന കൊടിമര ജാഥയും ഷിബിൻ രക്തസാക്ഷി മണ്ഡപത്തിൽ പി വി റെജീനയുടെ നേതൃത്വത്തിലുള്ള ദീപശിഖാ ജാഥയും വൈകിട്ട‌് അഞ്ചിന‌് കോട്ടപ്പറമ്പിൽ എത്തിച്ചേരും.

Read More »

ശബരിമല സംരക്ഷണ രഥയാത്ര ശനിയാഴ്ച വടകരയിൽ

November 8th, 2018

വടകര: ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ എന്‍ ഡി എ യുടെ നേതൃത്വത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി. എസ്. ശ്രീധരന്‍ പിള്ളയും, ബി ഡി ജെ എസ്സ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ശനിയാഴ്ച രാവിലെ 10. 30ന് വടകരയില്‍ എത്തി ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വടകര പുതിയ ബസ്സ്‌ സ്റ്റാന്റ് പരിസരത്ത് നല്‍കുന്ന സ്വീകരണ സമ്മേളനത്തില്‍ എന്‍ ഡി എ യുടെ സംസ്ഥാന നേതാക്കള്‍ സംസാരിക്കും. കാസര്‍ഗോഡ്‌,കണ്ണൂര്‍ വയനാട് ജില്ലകളില്‍ സ...

Read More »