News Section: അഴിയൂർ

ഹോട്ടല്‍ മാലിന്യം തള്ളുന്നത് തടഞ്ഞ് പിഴ ഈടാക്കി ; മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പഞ്ചായത്ത് ക്യാമറ സ്ഥാപിക്കും

September 29th, 2018

വടകര: അഴിയൂര്‍ പഞ്ചായത്തിലെ മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ചാരാങ്കയില്‍ ഹോട്ടല്‍ മാലിന്യം വാഹനത്തില്‍ കൊണ്ട് വന്ന് തള്ളാനുള്ള ശ്രമം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.മാലിന്യം തള്ളിയത് സ്വന്തം ചിലവില്‍ നീക്കം ചെയ്യിപ്പിച്ചു. ഷനില്‍ കുമാര്‍ എന്ന വര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തി തുക പഞ്ചായത്തില്‍ അടപ്പിച്ചതായി സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കുവാന്‍ പഞ്ചായത്ത് പദ്ധതിക്ക് അംഗീകാരം വ...

Read More »

വടകര സീയം ഹോസ്പിറ്റലില്‍ നാളെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌

September 28th, 2018

വടകര: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സീയം ഹോസ്പിറ്റലില്‍  സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കും.നാളെ രാവിലെ 9 മണിമുതല്‍ 12:30 വരെയാണ് ക്യാമ്പ്‌. ഇ.സി.ജി, ബ്ലഡ്‌ഷുഗര്‍, പ്രഷര്‍ എന്നിവ ക്യാമ്പില്‍ ഡോക്റ്റര്‍ പരിശോധിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ പരിശോധന. രജിസ്റ്റര്‍ ചെയ്യാനായി  8943 058943 , 8943068943  എന്നീ നമ്പറുകളില്‍ വിളിക്കാം  

Read More »

പാറക്കല്‍ അബ്ദുള്ളക്കെതിരെ സിപിഐ(എം) ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

September 28th, 2018

വടകര: മടപ്പള്ളി കോളേജിലേക്ക് നടത്തിയ യുഡിഎഫ് മാര്‍ച്ചില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ പാറക്കല്‍ അബ്ദുള്ള എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവിശ്യപ്പെട്ട് സിപിഐ(എം)  ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി.ബിനീഷ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കൈനാട്ടിയിലും നാദാപുരം റോഡിലും അണികള്‍ക്ക് അക്രമം നടത്താന്‍ ആഹ്വാനം ചെയ്ത എം.എല്‍.എക്കെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നത്. കൈനാട്ടിയില്‍ പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന പോലീസ് വാഹനത്തെ തടയുകയും പൊലീസുകാരെ ഭീഷണിപെടുത്തുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡി...

Read More »

സൗജന്യ ഇസിജി പരിശോധനയും ഹൃദ്രോഗ സ്‌ക്രീനിങ്ങും; ആശ ഹോസ്പിറ്റലില്‍ നാളെ ഹൃദ്രോഗ ക്യാമ്പ്

September 28th, 2018

വടകര: ആശ ഹോസ്പിറ്റലിൽ നാളെ സൗജന്യ ഇസിജി പരിശോധനയും ഹൃദ്രോഗ സ്‌ക്രീനിങ്ങും .ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചു സെപ്റ്റംബർ 29 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ ആശ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.   കാർഡിയോളോജിസ്റ്റിമാരായ ഡോ. ബിജോയ്, ഡോ.സുദീപ് കോശി എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ സ്‌ക്രീനിങ്ങും ഇസിജി പരിശാധനയും ഉണ്ടായിരിക്കുന്നതാണ്. ആദ്യം  രജിസ്റ്റർ ചെയ്യുന്ന 100 പേരെ  ആണ് ക്യാമ്പിൽ പരിഗണിക്കുക. ബുക്കിങ്ങിനായി വിളിക്കുക 04962664000

Read More »

മടപ്പള്ളിയില്‍ എസ്.എഫ്.ഐ നേതാവ് പി.കെ. രമേശന്‍ രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണ റാലി തുടങ്ങി

September 28th, 2018

  വടകര: മടപ്പള്ളി  എസ്.എഫ്.ഐ നേതാവായിരുന്ന പി.കെ. രമേശന്‍റെ   ഇരുപത്തിനാലാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് പകല്‍ 11 മണിക്ക് എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ മടപ്പള്ളിയില്‍ നിന്നും റാലി ആരംഭിക്കും. ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ രമേശ്‌ അനുസമരണ പൊതുയോഗം നാദാപുരം റോഡില്‍ വെച്ച്  ഡിവൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എ.എ.റഹീം ഉദ്ഘാടനം ചെയ്യും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിന്‍ദേവ് ടി.പി ബിനീഷ് എന്നിവര്‍  സംസാരിക്കും.  

Read More »

മടപ്പള്ളിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്് കുത്തിയിരിപ്പ് സമരം നടത്തി

September 27th, 2018

വടകര: മടപ്പളളി; ഗവഃകോളേജില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും ,സര്‍വ്വകക്ഷി രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും,നാട്ടുകാരും കുത്തിയിരിപ്പ് സമരം നടത്തി . മടപ്പളളി ഗവഃ കോളേജ് കവാടത്തിനരികിലാണ് സമരപന്തല്‍ കെട്ടിയത് . സമരം പാറക്കല്‍ അബ്ദുളള എം.എല്‍.എ .ഉല്‍ഘാടനം ചെയ്തു . കോളേജ് പ്രിന്‍സിപ്പാള്‍ക്കും,അധ്യാപകര്‍ക്കും ശമ്പളം നല്‍കുന്നത് ഏ.കെ.ജി.സെന്ററില്‍ നിന്നല്ലെന്നും സര്‍ക്കാരാണെന്നും ഓര്‍ക്കുന്നത് നല്ലതാണെന്ന് പ...

Read More »

മടപ്പള്ളി കോളേജിലെ അക്രമത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തും : സര്‍വ്വ കക്ഷിയോഗം

September 27th, 2018

വടകര : മടപ്പള്ളി കോളേജില്‍ നടന്ന എസ്.എഫ്.ഐ അക്രമത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ വടകര താലൂക്ക് ഓഫീസില്‍ ജില്ലാ കലക്ടര്‍ വിളിച്ചു കൂട്ടിയ സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനം. കോളേജിലെ അച്ചടക്കം തകര്‍ന്നതായും യൂണിയന്‍ ഓഫീസുകളില്‍ ആയുധങ്ങള്‍ സംഭരിച്ചു വെച്ചതായും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി എഡുക്കേഷന്‍ ഓഫ് കോളേജ് എഡുക്കേഷന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. കോളേജില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടകള്‍ സ്വീകരിക്കും. പൊലീസി...

Read More »

മാലിന്യ സംസ്‌കരണം ; അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്നിലെത്തിയത് എങ്ങനെ ?

September 26th, 2018

വടകര: പിണറായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഹരിത കേരളം മിഷന്റെ സീറോ വെയ്സറ്റ് പദ്ധതിയില്‍ ഒന്നാമത് എത്തിയത് മാതൃകപരമായ പ്രവര്‍ത്തനങ്ങളിലൂടെ. വടകര താലൂക്കില്‍ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ സംസ്‌കരണ രംഗത്ത് പരാജയപ്പെട്ട അവസ്ഥയിലാണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അസൂയാവഹമായ നേട്ടം കൈവരിച്ചത്. പിണറായി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയിലൂടെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം മികവിന്റെ മുന്നിലെത്തിയത് ശ്രദ്ധേയം തന്നെ. നാടിന്റെ വികസനത്തിന് എല്ലാവരും ഒത്തു ചേര്‍ന്നാണ് നമ്മുടെ ഗ്രാമങ്ങളെ നമുക്ക...

Read More »

പിണറായിയുടെ സ്വപ്‌ന പദ്ധതി പൂര്‍ത്തികരീച്ചത് യുഡിഎഫ് ഭരിക്കുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്ത്

September 26th, 2018

വടകര: പിണറായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച് സ്വപ്‌ന പദ്ധതികളില്‍ ഒന്നാമതായി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ശ്രദ്ധ നേടി. ഇടത് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ ഹരിത കേരള മിഷന്‍ പദ്ധതിയുമായി സഹകരിച്ച് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാമതെത്തുമ്പോള്‍ സമീപ പഞ്ചായത്തുകളില്‍ സീറോ വെയ്്‌സ്റ്റ് പദ്ധതി എങ്ങുമെത്താത്ത നിലയിലാണ്. ശുചിത്വ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളാണ് അഴിയൂരിനെ ഒന്നാമതതെത്തിച്ചത്. മന്ത്രി ടി പി രാമകൃഷ്ണനില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്...

Read More »

മടപ്പള്ളിയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ സ്വാശ്രയ ലോബിയെ സഹായിക്കുന്നവര്‍ സിപിഐ(എം)

September 25th, 2018

വടകര: മടപ്പള്ളി ഗവ കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സ്വാകാര്യ സ്വാശ്രയ ലോബികളാണെന്ന് സിപിഐ(എം) ജില്ലാ നേതൃത്വം ആരോപിച്ചു. മടപ്പള്ളി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അക്രമ വിരുദ്ധ മാര്‍ച്ചില്‍ വ്യാപകമായി അക്രമം അരങ്ങേറിയിരുന്നു. നാദാപുരം റോഡ്, മടപ്പള്ളി എന്നിവടങ്ങളിലെ ഡിവൈഎഫ്‌ഐ പ്രചരാണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ക്യാമ്പസിനകത്ത് എസ്എഫ്‌ഐ കൊടി തോരണങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. യ...

Read More »