News Section: അഴിയൂർ

മാപ്പിൾ പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ്

November 29th, 2018

വടകര: വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ യു.എൽ.സി.സി.എസ്. തയ്യാറാക്കിയ മാപ്പിൾ പദ്ധതിയുടെ ഭാഗമായി ആനിറിബു ജോഷിയുടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിക്കടിമപ്പെട്ട  ചെറുപ്പത്തിലേ അച്ഛനെ നഷ്ടമായ ആനി, വൈറ്റ് ബാൻഡ് എന്ന സംഘടന രൂപവത്കരിച്ച് വിദ്യാർഥികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയാണ്. മടപ്പള്ളി ജി.വി.എച്ച്.എസ്.എസ്, ജി.ജി.എച്ച്.എസ്.എസ്. വിദ്യാലയങ്ങളിലെ 3000-ത്തോളം വിദ്യാർഥികൾ പങ്കെടുത്തു.യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി, ഖാൻ മീഡിയാ സിറ്റി ചെയർമാൻ ഡോ. മുഹമ്മദ് ഖാൻ, കെ. നിഷ, വി.പി. പ്രഭാക...

Read More »

നിങ്ങള്‍ റോയല്‍ വെഡ്ഡിംഗിലേക്കാണോ? ഓട്ടോയാത്ര സൗജന്യം

November 29th, 2018

വടകര: വടകരയിലെ ജനകീയ വെഡ്ഡിംഗ് സെന്ററായ റോയല്‍ ഉപഭോക്താക്കള്‍ക്കായി ഓട്ടോ കെയര്‍ പദ്ധതി നടപ്പിലാക്കുന്നു. ടൗണില്‍ നിന്ന് റോയല്‍ വെഡ്ഡിംഗിലേക്ക് എത്തുന്നവരുടെ ഓട്ടോ ചാര്‍ജ് പൂര്‍ണ്ണമായും സൗജന്യമാക്കുന്ന പദ്ധതിയാണിത്. ടൗണില്‍ നിന്ന് റോയലിലേക്ക് എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആകര്‍ഷകമായ പുതിയ പദ്ധതി. മികച്ച സെലക്ഷനും, വിലക്കുറവും ഉള്ള റോയല്‍ വെഡ്ഡിംഗ് കഴിഞ്ഞ 5 മാസം കൊണ്ട് വടകരയുടെ ഹൃദയം കീഴടക്കുകയായിരുന്നു

Read More »

തീ പാറുന്ന പോരാട്ടം; ന്യൂമാഹി ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

November 29th, 2018

  ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന് പന്ത്രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു.നിലവിലുള്ള അംഗം യു.ഡി.എഫിലെ സെമീർ മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. പരിമഠം മാഡോളിൽ മാപ്പിള എൽ.പി.സ്കൂളിൽ രാവിലെ 7 മുതൽ 5 വരെയാണ് വോട്ടെടുപ്പ്.  തീ പാറുന്ന പോരാട്ടമാണിവിടെ നടക്കുന്നത്. 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സെമീർ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി സി.കെ.മഹറൂഫും എൽ.ഡി.എഫ് സ്ഥാനാർത്ഥി കണ്ട്യൻ റിഷികേശുമാണ് ഏറ്റുമുട്ടുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ.പി.യൂസഫും മത്സര രംഗത്തുണ്ട്. യൂസഫ് കഴി...

Read More »

യുവജന യാത്രയുടെ പ്രചരണാർത്ഥം വടകര യിൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പരേഡ്

November 29th, 2018

വടകര:വർഗ്ഗീയ മുക്ത ഭാരതം,അക്രമ രഹിത കേരളം,ജനവിരുദ്ധ സർക്കാരുകൾക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവജന യാത്രയുടെ പ്രചരണാർത്ഥം വടകര മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് പരേഡ് നടത്തി. ഒന്തം റോഡ് മേൽപ്പാലത്തിന് സമീപത്തു നിന്നും ആരംഭിച്ച പരേഡ് നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.എം.ഫൈസൽ,അഫ്നാസ് ചോറോട് തുടങ്ങിയവർ നേതൃത്വം നൽകി.

Read More »

കഞ്ചാവ് കൈവശം വെച്ച കേസ്സിൽ യുവാവിന് കഠിന തടവും പിഴയും ശിക്ഷ

November 28th, 2018

വടകര:കഞ്ചാവുമായി അറസ്റ്റിലായ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ.കാഞ്ഞങ്ങാട് ഹോസ്ദുർഗ് സ്വദേശി കൊവ്വൽ നൗഷാദിനെയാണ്(39)വടകര എൻ.ഡി.പി.എസ്.ജഡ്ജ് എം.വി.രാജകുമാര ശിക്ഷിച്ചത്. ഒന്നര വർഷം കഠിന തടവും,അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.പിഴ അടച്ചില്ലെങ്കിൽ 15 ദിവസം കൂടി കഠിന തടവ് അനുഭവിക്കണം.2014 ആഗസ്ത് 6നാണ് കേസിനാസ്പദമായ സംഭവം. വടകര പഴയ ബസ് സ്റ്റാൻഡിനു സമീപം വെച്ച് ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി വടകര എക്സ്സൈസ് റേഞ്ച് ഇൻസ്പെക്റ്ററാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഈ കേസിലെ രണ്ടാം പ്രതിയായ ഹോസ്ദുർഗ് വെളിക്കോത്ത് ...

Read More »

ചോറോട് റാണി പബ്ലിക്ക് സ്കൂളിലെ മാലിന്യ പ്രശ്‍നം; വിശദീകരണ യോഗം നടത്തി

November 27th, 2018

വടകര: ചോറോട് റാണി പബ്ലിക്ക് സ്കൂളിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ കലക്റ്ററുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ  വിശദീകരണ യോഗം നടത്തി. സ്കൂള്‍ മാനേജ്മെന്റ് കലക്ടര്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങള്‍ മറികടക്കാന്‍ കുടില തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്ന് യോഗം ആരോപിച്ചു. പ്രശ്നം പരിഹരിക്കാന്‍  മാനേജ്മെന്റ് തയ്യാറാകാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും,അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും യോഗ...

Read More »

ചോമ്പാൽ അക്രമം;അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

November 26th, 2018

  വടകര:അഴിയൂർ പഞ്ചായത്തിലെ കോറോത്ത് റോഡിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായി. ചോമ്പാൽ കുനിയിൽ സമീർ(41),കോറോത്ത് റോഡ് ദാറുൽ ഹീരാം നടേമ്മൽ മുഹമ്മദലി(46),സ്കൂൾ പറമ്പത്ത് ഫൻസീർ(32),കൈതാൽ തയ്യിൽ പി.പി.റഷീദ്,സഫിയാസിൽ മനാഫ്(35)എന്നിവരെയാണ് ചോമ്പാൽ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read More »

അഴിയൂരില്‍ കുട്ടികള്‍ ഇനി വികസനത്തിന്റെ അംബാഡിര്‍മാര്‍

November 26th, 2018

വടകര: വികസന മുന്നേറ്റത്തില്‍ പുതു ചരിത്രം സൃഷ്ടിച്ച അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസനത്തിന്റെ അംബാഡിര്‍മാരായി കുട്ടികളെ തെരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കാനൊരുങ്ങുന്നു. . 2019- 20 പദ്ധതി വര്‍ഷത്തെ ചെലവഴിക്കേണ്ട കുട്ടികളുടെ ക്ഷേമം, അഭിവൃദ്ധി എന്നീ മേഖലയില്‍ പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നതായി സംഘടിപ്പിച്ച ഗ്രാമസഭയിലാണ് ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്ന് വന്നത്. കുട്ടികളുടെ ഗ്രാമ സഭ സംഘടിപ്പിച്ചു. ജില്ലയില്‍ ഒന്നാമതെത്തിയ സീറോ വേഴ്സ്റ്റ് പദ്ധതിയുടെ അംബാഡിര്‍മാരാകാനാണ് അഴിയൂര്‍ ഗ്രാമപഞ്ചായത്...

Read More »

ജനകീയാസുത്രണം പദ്ധതി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് യോഗം ചേര്‍ന്നു

November 23rd, 2018

വടകര: 2019- 2020 ജനകീയാസുത്രണം പദ്ധതി സമ്പന്നമാക്കുന്നതിനായി പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് വിവിധ മേഖലകളിലെ വിദഗ്ധന്‍മാരുടെ യോഗം സംഘടിപ്പിച്ചു. ആട് ഗ്രാമം പദ്ധതി, ഗ്രീന്‍ പ്രോട്ടോകോള്‍ യുനിറ്റ് സ്ഥാപിക്കല്‍, തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് കുഴികള്‍, പളാസ്റ്റിക്ക് ടോള്‍ ബുത്തുകള്‍, സഞ്ചരിക്കുന്ന ഭോജന ശാല, ഉത്തരവാദിത്വ ടുറിസം പദ്ധതികളില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന് വന്നു. പഞ്ചായത്ത് പ്രസിഡണ്ട് അയ്യൂബ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സിക്രട്ടറി.ടി.ഷാഹുല്‍ ഹമീദ് മെംബര്‍മാരായ മനോളി അല...

Read More »

ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; അഴിയൂരില്‍ നാളെ ഹര്‍ത്താല്‍

November 22nd, 2018

വടകര: അഴിയൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ മുനാസര്‍, നദീര്‍ എന്നിവരെയാണ് അക്രമിസംഘം മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ വടിവാളും മാരാകായുധങ്ങളുമായി എത്തിയ അക്രമിസംഘം യൂത്ത് ലീഗ് പ്രവര്‍ത്തകരെ വെട്ടുകയാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമത്തിന് പിന്നില്‍ സിപിഎം ക്രിമിനല്‍ സംഘമാണെന്ന് മുസ്ലിം യൂത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് അഴിയൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Read More »