News Section: അഴിയൂർ

എ.എ.വൈ കാർഡ് ഉടമകൾക്ക് മാർച്ച് മാസത്തെ റേഷൻ സൗജന്യം

March 14th, 2019

വടകര:മാർച്ച് മാസം എ.എ.വൈ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗത്തിന് കാർഡിലെ  ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോ ഗ്രാമിന് രണ്ടു രൂപ നിരക്കിലും പൊതു വിഭാഗം (സബ്സിഡി) വിഭാഗത്തിന് ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോ ഗ്രാമിന് നാല് രൂപ നിരക്കിലും കാർഡ്  ഒന്നിന് ആട്ട ലഭ്യതക്കനുസരിച്ചു രണ്ടു കിലോ 17 രൂപ നിരക്കിലും പൊതു വിഭാഗം കാർഡ് ഉടമകൾക്ക് കാർഡ്  ഒന്...

Read More »

ശുദ്ധജലക്ഷാമം രൂക്ഷം; ചോറോട് പഞ്ചായത്തിൽ കുടിവെള്ള വിതരണ പദ്ധതിയ്ക്ക് തുടക്കംകുറിച്ചു

March 13th, 2019

വടകര:കുരിക്കിലാട് കക്കാട് മഹല്ല് സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചോറോട് ഗ്രാമപഞ്ചായത്തിൽ രൂക്ഷമായി ശുദ്ധജലക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്ന 7,8,9വാർഡുകളിലെ,ലക്ഷംവീട്, നാലു സെന്റ് കോളനികളിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതി ഗ്രാമ പഞ്ചായത്ത് മെമ്പർ രാജേഷ് ചോറോട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ രക്ഷാധികാരി കെ.യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെംമ്പർ ശ്യാമള പൂവേരി,കരീം വൈക്കിലശ്ശേരി,അബ്ദുൾ ഷഹനാസ്,ശംസുദ്ധീൾമുഹമ്മദ് എന്നിവർ സംസാരിച്ചു. മുഹമ്മദ് മാസ്റ്റർ.കെ,ഫൈസൽ നടുക്കണ്ടി,റഹീസ് വാഴയിൽ,ഇസ്മായിൽ കുനിയിൽ,പി.കെ അബ്ദുള...

Read More »

മാഹി വാഹനാപകടം; മരിച്ചത് നവവരൻ ഉൾപ്പെടെ രണ്ട് കുഞ്ഞി പള്ളി സ്വദേശികൾ

March 11th, 2019

  മയ്യഴി : ദേശീയ പാതയിൽ മാഹി കെ.ടി.സി. പെട്രോൾ പമ്പിനടുത്ത് പല്ലവി ബാറിന് മുൻവശത്ത് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. തിങ്കളാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്ന കുഞ്ഞിപ്പള്ളിക്കടുത്ത എരിക്കിൻ ചാലിൽ ഉമ്മറിന്റെയും -ഉമ്മു ഖുൽസുവിന്റെയും മകൻ ഉംനാസ് (28), സഹയാത്രികൻ കുഞ്ഞിപ്പള്ളി മൈതാനത്തിന്നടുത്ത പള്ളി വളപ്പിൽ താഴനിരത്തരികത്ത് രാജന്റെയും, സരോജിനിയുടെയും മകൻ അമൽ എന്ന കണ്ണൻ (24) എന്നിവരാണ് തൽക്ഷണം മരണപ്പെട്ടത്. റോഡിലെ വളവിൽ ബൈക്ക് ലോറിയെ മറികടക്കാനുള്ള ശ്രമത്...

Read More »

ജയരാജന്‍ മനയത്ത് ചന്ദ്രനെ വീട്ടില്‍ എത്തി കണ്ടു; മനംമുരുകി ഇനി വിജയരഥം ഉരുളം

March 11th, 2019

  വടകര: ഏറക്കാലത്തിനൊടുവില്‍ പഴയ പ്രവര്‍ത്തകര്‍ വീണ്ടും കണ്ടുമുട്ടി. വടകര തിരിച്ചുപിടിക്കാന്‍ എല്ലാമറന്ന് ഒരുമിക്കണം. വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനോട് അഭ്യര്‍ത്ഥിച്ചു. ചില പരിഭവങ്ങള്‍ പങ്കുവെച്ചെങ്കിലും താനും പ്രവര്‍ത്തകരും കൂടെയുണ്ടാകുമെന്ന് തലകുലുക്കി സമ്മതിച്ചു.ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് പരിഹാരമായി.ജനതാദള്‍ ഇടതുമുന്നണിയിലെത്തിയിട്ടും വടകരയില്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനോടൊപ്പം നില്‍ക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. വടകരയില്‍ ...

Read More »

പച്ചക്കൊടി 72 ാം നിറവില്‍; വടകരയില്‍ പച്ചയില്‍ തിളങ്ങിയ ആഘോഷങ്ങള്‍

March 11th, 2019

വടകര:   മുസ്‌ലിം ലീഗിന്റെ  സ്ഥാപകദിനത്തില്‍ വടകര പച്ചയില്‍ തിളങ്ങി. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന മുസ്ലീം ലീഗ് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ വടകര മുനിസിപ്പൽ ലീഗ്‌ പ്രസിഡണ്ട് പ്രൊഫ കെ.കെ മഹമൂദ് പതാക ഉയർത്തി. 71 പച്ച ബലൂണുകൾ ആകാശത്തേക്ക് പറത്തി, പച്ച ലഡു വിതരണം നടത്തി.ഒ.കെ.കുഞ്ഞബ്ദുള്ള,എം.പി.അബ്ദുൾ കരീം,കെ.കെ.ഇബ്രാഹിം ഹാജി, വി.കെ.അസിസ് മാസ്റ്റർ, വി ഫൈസൽ, അഷ്മർ ടി.കെ എന്നിവര്‍ നേതൃത്വം നല്‍കി. മുസ്ലീം ലീഗ്,യൂത്ത് ലീഗ്,എം.എസ്.എഫ്  പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Read More »

കടത്തനാടിന്റെ മണ്ണില്‍ ഇനി ഉത്സവമാമാങ്കം; അറക്കൽ പൂരം 13ന് കൊടിയേറും

March 11th, 2019

വടകര: വടേരക്കാരുടെ ഉത്സവമാമാങ്കത്തിനു തിരിതെളിയുന്നു.കടത്താനടിന്റെ മണ്ണില്‍ ഇനി പൂര കാഴ്ചകള്‍.മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രം പൂരം മഹോത്സവം മാർച്ച് 13ന് കൊടിയേറും. വിവിധ ദിവസങ്ങളിലായി മഹാ ഗണപതി ഹോമം,പ്രസാദ ഊട്ട്,ആദ്ധ്യാത്മിക പ്രഭാഷണം,തിരുവാഭരണം എഴുന്നള്ളിപ്പ്,അടിയറ വരവുകൾ,ഭണ്ഡാരം വരവ്,താലം വരവ്,എഴുന്നള്ളിപ്പ്,ഇളനീരാട്ടം,പൂക്കലശം വരവ്,താലപ്പൊലി,എഴുന്നള്ളിപ്പ്,ആറാട്ട്,വിവിധ കലാപരിപാടികൾ എന്നിവയും നടക്കും.20ന് ആഘോഷ പരിപാടി കൊടിയിറങ്ങും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകരയില്‍ ജ...

Read More »

ബഹ്‌റൈന്‍ കെഎംസിസി ജില്ലാ വാര്‍ഷിക സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

March 9th, 2019

കോഴിക്കോട് : കെ.എം സിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സമാപന സമ്മേളനം ഒരുമാസം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിനു സ്വാഗത സംഘം രൂപികരിച്ചു . മനാമ കെഎംസിസി ജില്ലാ ആസ്ഥാനത്തു നടന്ന യോഗത്തില്‍ പ്രസിഡന്റ്എ. പി ഫൈസല്‍ വില്യാപ്പള്ളി അധ്യക്ഷനായിരുന്നു . ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീല്‍ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സിക്രട്ടറി ഹസൈനാര്‍ കളത്തിങ്കല്‍, സംസ്ഥാന ഭാരവാഹികളായ ടി.പി മുഹമ്മദലി, കെപി മുസ്തഫ, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ജനറല്‍ സിക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി ...

Read More »

പ്രവാസികൾക്ക് ക്ഷേമ പെൻഷൻ നൽകണം; പ്രവാസി കോൺഗ്രസ്സ്

March 8th, 2019

  വടകര:അറുപത് വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ക്ഷേമ പെൻഷൻ നൽകണമെന്ന് പ്രവാസി കോൺഗ്രസ്സ് വടകര മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം അഡ്വ:ഐ.മൂസ കൺവെൻഷൻ ഉൽഘാടനം ചെയ്തു. സി.എച്ച്.അറഫാത്ത് അധ്യക്ഷത വഹിച്ചു.പുറന്തോടത്ത് സുകുമാരൻ,ബാബു ഒഞ്ചിയം,സി.കെ.വിശ്വനാഥൻ,സോമൻ മത്യത്ത്,ടി.കെ.അസീസ്, ജയദാസ്,പറമ്പത്ത് ദാമോദരൻ,എം.വി.ജിനീഷ്‌കുമാർ,മീത്തൽ നാസർ,ഫൈസൽ തങ്ങൾ,നന്മന മനോഹരൻ,കുരിയാടി മോഹനൻ,പ്രവീൺ മേമുണ്ട എന്നിവർ പ്രസംഗിച്ചു. നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തി നില്ക്കുന്ന നികിതാ ഹരിയുടെ വിശേഷങ്ങൾ പങ...

Read More »

ലോക വനിത ദിനത്തില്‍ രക്തദാന സേനയുമായി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ

March 8th, 2019

വടകര: വനിത ദിന പരിപാടിയുടെ ഭാഗമായി 110 വനിതകളുടെ രക്തദാന സമ്മത പത്രം പഞ്ചായത്തില്‍ വെച്ച് കൈമാറി. കുടുംബശി സി.എഡ്.എസ്.ചെയര്‍പെഴ്‌സണ്‍ ബിന്ദു ജയ് സണില്‍ നിന്ന് കോഴിക്കോട് ജില്ലാ ബളഡ് ഡോണേര്‍സ് ഫോറം പ്രസിഡണ്ട് അശോകന്‍ ആലപ്രത്ത് ഏറ്റ് വാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന രയരോത്തിന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബ് വനിത ദിനാഘോഷം ഉല്‍ഘാടനം ചെയ്തു. മാറുന്ന കാലത്തെ സ്തികളുടെ ഭക്ഷണ രീതി എന്ന വിഷയത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ. ജിതിന്‍', രേഷ്മ എന്നിവര്‍ ക്ലാസ്സ് എടുത്തു. സ്ഥിരം സമിത...

Read More »

വനിതാദിനം ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റിനൊപ്പം

March 8th, 2019

    വടകര: ലോക വനിതാ ദിനം ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റിനൊപ്പം. പെണ്‍കരുത്തിന്‍റെ ദിനമായ ഇന്ന് വമ്പിച്ച ഓഫറുകളാണ് ഗാലക്സിയില്‍ ഒരുക്കിയിരിക്കുന്നത്. മദര്‍ ഹോര്‍ലിക്സ്  MRP: 225, ഓഫര്‍ 199 വൈറ്റ് വാഷിംഗ് പൗഡര്‍ 7 കിലോ  MRP : 425 ,ഓഫര്‍: 349 വിസ്പ്പര്‍ അള്‍ട്ര ക്ലീന്‍: 3 എണ്ണം എടുത്താല്‍ ഒന്ന് ഫ്രീ 499 പര്‍ചേഴ്സ് ചെയ്‌താല്‍ ഒരു കിലോ തക്കാളി ഒരു രൂപയ്ക്ക് 999 പര്‍ചേഴ്സ് ചെയ്‌താല്‍  ഒരു കിലോ തക്കാളി ഒരു രൂപയ്ക്കും ഒരു കിലോ ഉള്ളി 2 രൂപയ്ക്കും. 499 പര്‍ചേഴ്സ്  ചെയ്യുന്ന സ്ത്രീകള്‍ക...

Read More »