News Section: ആയഞ്ചേരി

ബി.ജെ.പി. കണ്‍െവന്‍ഷന്‍

March 25th, 2014

വടകര: ബി.ജെ.പി. കുറ്റിയാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ ആയഞ്ചേരിയില്‍ ജില്ലാ വൈസ്​പ്രസിഡന്റ് എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി വി.കെ. സജീവന്‍, പ്രഭാകരന്‍, അഡ്വ. ദിലീപ്, കെ.കെ. രാജീവന്‍, രാമദാസ് മണലേരി, പി.പി. മുരളി, എം.എം. രാധാകൃഷ്ണന്‍, പി.കെ. അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

ആയഞ്ചേരി യൂത്ത് കോണ്‍ഗ്രസ് യുവജനസംഗമം

March 24th, 2014

ആയഞ്ചേരി: 'കന്നിവോട്ട് രാജ്യനന്മയ്ക്കും മതേതരത്വത്തിനും' എന്ന ആഹ്വാനവുമായി യൂത്ത് കോണ്‍ഗ്രസ് കുറ്റിയാടി നിയോജകമണ്ഡലം കമ്മിറ്റി യുവജനസംഗമം നടത്തി. കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷതവഹിച്ചു. കടമേരി ബാലകൃഷ്ണന്‍, വി.എം. ചന്ദ്രന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ. മുഹമ്മദ്‌സാലി, പി.പി. റഷീദ്, പടയന്‍ കുഞ്ഞമ്മദ്, കെ.സി. നജ്മല്‍, തിരുവള്ളൂര്‍ മുരളി, ബാബു ഒഞ്ചിയം, അനൂപ് വില്ല്യാപ്പള്ളി, ടി.എന്‍. അബ്ദുള്‍ നാസര്‍, സജീവന്‍ വെള്ളൂക്കര, പി.പി. ദിനേ...

Read More »

റേഷന്‍ ഗോതമ്പ് വിതരണം മാര്ച്ച് 31 വരെ

March 8th, 2014

വടകര: എ.പി.എല്‍. വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ ഗോതമ്പ് വിതരണം മാര്‍ച്ച് 31 വരെ നീട്ടി. പത്താം തീയതി വിതരണം അവസാനിക്കാറായിട്ടും പല റേഷന്‍ കടകളിലും ഗോതമ്പ് വിതരണത്തിനേത്തിയിരുന്നില്ല.ഫിബ്രവരിയിലെ മൂന്നുകിലോ ഗോതമ്പിനോടൊപ്പം മാര്‍ച്ചിലെ മൂന്നു കിലോയും 31 വരെ വാങ്ങാം. കിലോഗ്രാമിന് 6.70 രൂപ നിരക്കിലാണ് ഗോതമ്പുവിതരണം ചെയ്യുന്നത്. എ.പി.എല്‍. വിഭാഗങ്ങള്‍ക്കുള്ള ഗോതമ്പ് വിതരണം നേരത്തേ അവസാനിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്താണ് ഫിബ്രവരിയില്‍ പുനഃസ്ഥാപിച്ചത്.

Read More »

അനുശോചിച്ചു.

March 7th, 2014

വടകര: അരൂര്‍ പത്മനാഭന്റെ നിര്യാണത്തില്‍ ആയഞ്ചേരിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു. എന്‍.കെ. ഗോവിന്ദന്‍ അധ്യക്ഷതവഹിച്ചു. കടമേരി ബാലകൃഷ്ണന്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ.എം.വിജയന്‍, എം.അബ്ദുള്ള, ടി.കെ.സജിത, യു.വി.ചാത്തു, അണിയോത്ത് മുകുന്ദന്‍, കെ.കെ.നാരായണന്‍, സി.വി.കുഞ്ഞിരാമന്‍, സി.എം.അമ്മത്, മുറിച്ചാണ്ടി ഇബ്രാഹിം, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, റീന രയരോത്ത്, പി.എം.ബാലന്‍, നാലുപുരക്കല്‍ ഉഷ, കരുണാകരന്‍ കടമേരി, എന്‍.അബ്ദുള്‍ ഹമീദ്, ടി.എന്‍.അബ്ദുള്‍നാസര്‍ എന്നിവര്‍ സംസാരിച്ചു.

Read More »

ബി ജെ പി പ്രവര്ത്തകന് മര്ദ്നമേറ്റു

March 5th, 2014

വടകര:  കരിമ്പനപ്പാലം  കളരിയുള്ളതില്‍ ക്ഷേത്രോല്സവത്തിനിടെ ബി ജെ പി പ്രവര്‍ത്തകനായ ജനതറോഡ്‌ തയ്യുള്ളതില്‍ അനില്‍കുമാറിന് മര്‍ദനമേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു സംഘം ചേര്‍ന്ന് ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചു പരിക്കെല്‍പ്പിക്കുകയായിരുന്നെന്നു വടകര പോലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം നഗരത്തില്‍ ബി ജെ പി സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. ബോര്‍ഡു നശിപ്പിച്ചവരില്‍ ഒരാളെ താന്‍ പിടികൂടിയപ്പോഴായിരുന്നു അക്രമം ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു.

Read More »

വടകരയില്‍ നാളെ സ്വകാര്യ ബസ്സ്‌ പണിമുടക്ക്‌

March 3rd, 2014

വടകര താലൂക്കില്‍ മാര്‍ച്ച് 4നു സ്വകാര്യ ബസ്സ്‌ തൊഴിലാളികള്‍ പണിമുടക്കുന്നു. രാവിലെ 6.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് സമരം. തൊഴിലാളികളുടെ ഡി എ കുടിശ്ശിക ലഭിക്കാത്തതില്‍ പ്രധിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് ബസ്സ്‌ തൊഴിലാളികളും കേരള പ്രൈവറ്റ് ബസ്സ്‌ ഓപ്പറേറ്റേഴ്സ് അസോസിയേഷനുമായി  നടന്ന ചര്‍ച്ച പരാച്ചയപെട്ടതിനെ തുടര്‍ന്നാണ്‌ സമരം മുന്നോട്ടു കൊണ്ടുപോവാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

Read More »

ആയഞ്ചേരി റോഡ് വികസിപ്പിക്കണം

February 19th, 2014

  വടകര: വില്യാപ്പള്ളി-ആയഞ്ചേരി റോഡ് വികസിപ്പിക്കണമെന്ന് കോണ്‍ഗ്രസ് (എസ്) കുറ്റിയാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പി.പി. രാജന്‍ അധ്യക്ഷത വഹിച്ചു. കുനിയില്‍ മോഹനന്‍, ടി. മോഹന്‍ദാസ്, വള്ളില്‍ ശ്രീജിത്ത്, പി. ശശികുമാര്‍, ടി.കെ. രാഘവന്‍, എം. ശശിധരന്‍, ആര്‍. നിധിന്‍, കെ.കെ. ജയപ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More »

വ്യാപാരികളുടെ സഹായം കൈമാറി

January 12th, 2014

ആയഞ്ചേരി: ഗൃഹനാഥന്റെ മരണത്തോടെ നിരാലംബരായ കടമേരി കുറ്റിവയലിലെ വലിയ വീട്ടില്‍ ജാനുവിനും മക്കള്‍ക്കും വ്യാപാരികളുടെ സഹായം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആയഞ്ചേരി യൂണിറ്റ് കമ്മിറ്റി സമാഹരിച്ച 51,000 രൂപ കുടുംബത്തിന് കൈമാറി. (more…)

Read More »

വടകര ന്യൂസ്‌

January 12th, 2014

ഞങ്ങള്‍ വടകര ന്യൂസ്‌ നേരെ വളരുന്ന നേരിന്റെ നേര്‍ക്കാഴ്ച്ചയാണ് ട്രൂവിഷന്‍. അറിയാനുള്ളത് നമ്മുടെ അവകാശമാണ് അറിയിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യവും. സത്യത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്. മാധ്യമ ഉടമകളുടെ താല്‍പര്യത്താല്‍ നമുക്ക് ലഭിക്കുന്നത് മേല്‍കുപ്പായം അണിയിച്ച വാര്‍ത്തകളും ചിത്രങ്ങളുമാണ് എന്നാല്‍ മൂടുപടങ്ങളില്ലാതെ, നേരിന്റെ ഉള്‍ക്കാമ്പുമായി ട്രൂവിഷന്‍ന്യുസ്‌  നിങ്ങളുടെ താല്‍പര്യമാകുമെന്ന് ഞങ്ങള്‍ ഉറപ്പുല്‍കുന്നു. വാര്‍ത്തകളും കാഴ്ച്ചപ്പാടുകളും രണ്ടായി തന്നെ നിര്‍ത്തും. യോജി...

Read More »