News Section: ഒഞ്ചിയം

നല്ല ഓര്‍മ്മകള്‍ തിരികെ കൊണ്ടു വരാന്‍ നെല്ലാച്ചേരി ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

January 15th, 2019

വടകര: നഷ്ടപ്പെടു പോകുന്ന ഗ്രാമീണത തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന നെല്ലാച്ചേരി ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒഞ്ചിയം ചെറിയേരി- എടവനക്കണ്ടി ക്ഷേത്ര തിറമഹോത്സവത്തോടനുബന്ധിച്ചാണ് ജനകീയ പങ്കാളിത്തോടെ ഫെസ്റ്റ്ിന് ഒരുങ്ങുന്നത്. ഈ മാസം 16 മുതല്‍ 22 വരെ ക്ഷേത പരിസരത്താണ് ഫെസ്റ്റ് നടക്കുക. കാര്‍ഷിക സമ്പന്നമായ പ്രദേശത്തെ പഴമക്കാര്‍ നല്ല ചേരിയെന്ന് പുകഴ്ത്തിയിരുന്നു. ഇത് ലോപിച്ചായായിരുന്നുവത്രെ നെല്ലാച്ചേരിയായി മാറിയന്നൊണ് വാമൊഴി ചരിത്രം. ഫെസ്റ്റില്‍ നാടന്‍ കന്നുകാലി പ്രദര്‍ശനം, അ...

Read More »

മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല സമ്മേളനത്തിന് ചോമ്പാലയില്‍ തുടക്കമായി

January 14th, 2019

വടകര: അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല സമ്മേളനം ചോമ്പാലയില്‍ തുടക്കമായി. ചോമ്പാല്‍ ആത്മവിദ്യാസംഘം ഹാളില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം. പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം. കെ. രാഘവന്‍ എം. പി, കെ പി സി സി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആര്‍. ഓസ്റ്റിന്‍ ഗോമസ്സ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, കെ പി സി സ...

Read More »

രക്തഗ്രൂപ്പ് അറിയാത്തവരുണ്ടോ? ബ്ലഡ്‌ ഡോണേർസ് കേരള നാളെ രക്തനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

January 14th, 2019

  വടകര: രക്തഗ്രൂപ്പ് അറിയാത്തവരുണ്ടോ? അവര്‍ക്കായി  ബ്ലഡ്‌ ഡോണേർസ് കേരള നാളെ രക്തനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു . നോബിൾ കോളേജ് നാദാപുരം, ബ്ലഡ്‌ ഡോണേർസ് കേരള, കോഴിക്കോട്- വടകര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നാളെ  നു ആര്‍.എ.സി  ഹയർ സെക്കൻഡറി സ്ക്കൂൾ കടമേരി വെച്ചു രാവിലെ 9 മണി മുതൽ രക്ത ഗ്രൂപ്പ്‌നിർണയവും ഡാറ്റ ശേഖരണവും സംഘടിപ്പിക്കുന്നു. രക്തഗ്രൂപ്പ് നിർണയം നടത്തുവാനും രക്തദാനത്തിന് താൽപ്പര്യമുള്ളവർ ഡാറ്റ നൽകുവാനും ഈ ദിവസം ഉപയോഗപ്പെടുത്താം. ബ്ലഡ് ഡണേഷൻ ക്യാമ്പ് ചെയ്യാൻ താൽപ്പര്യം ഉളളവർ ബന്ധ...

Read More »

ശബരിമവ വിവാദത്തിന് പിന്നില്‍ ഇടത് -വലത് -കുതന്ത്രം ; റവല്യൂഷണറി യൂത്ത്

January 4th, 2019

വടകര: ശബരിമലയെ കേന്ദ്രീകരിച്ച് കേരളത്തിലെ സാധാരണ ജനങ്ങളെ വോട്ടു ബാങ്ക് ലക്ഷ്യമാക്കി ഭിന്നിപ്പിക്കുന്ന ആര്‍ എസ് എ്‌സ് - യുഡിഎഫ് - എല്‍ഡിഎഫ് കുതന്ത്രങ്ങള്‍ ജനം തിരിച്ചറിയണമെന്ന് റവല്യൂഷണറി യൂത്ത് പ്രസ്താവനയില്‍ പറഞ്ഞു. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് മുഴുവന്‍ ശ്രദ്ധയും ഊന്നേണ്ട സമയത്ത് മലമുകളിലെ ഒരു ക്ഷേത്രത്തിന്റെ പേരില്‍ തെരുവില്‍ ചോരയൊഴുക്കുന്നത് അപമാനവും അപഹാസ്യവുമാണ്. സുപ്രീം കോടതി വിധി ലിംഗനീതിയുമായി ബന്ധപ്പെട്ടതാണ്. അവിടെ പാതിരായ്‌ക്കോ നട്ടുച്ചയ്‌ക്കോ യുവതികളെ കയറ്റണമെന്നോ കയറ...

Read More »

അഴിയൂരില്‍ മത്സ്യ തൊഴിലാളി സഹകരണ സംഘം ഓഫീസ് എറിഞ്ഞു തകര്‍ത്തു

January 3rd, 2019

വടകര:അഴിയൂര്‍ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫീസ് ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ചോമ്പാല്‍ മല്‍സ്യ ബന്ധന തുറമുഖത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസാണ് ബുധനാഴ്ച രാത്രി 11. 30 ഓടെ അക്രമിച്ചത്. അക്രമത്തിനു പിന്നില്‍ ബി.ജെ.പി യാണെന്ന് സംഘം അധികൃതര്‍ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ചോമ്പാല്‍ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു

Read More »

ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലാ ആശുപത്രിയില്‍ കഞ്ഞി വിതരണം ചെയ്തു

January 3rd, 2019

വടകര: ഹര്‍ത്താല്‍ ദിനത്തില്‍ ഡി.വൈ.എഫ്.ഐ നടക്കുതാഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും,കൂട്ടിരിപ്പുകാര്‍ക്കും കഞ്ഞി വിതരണം ചെയ്തു.കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നതിനാല്‍ ഭക്ഷണം ലഭിക്കാതെ രോഗികളും,കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു കഞ്ഞി വിതരണം.

Read More »

മടപ്പള്ളി ഗവ . കോളേജിന് സമീപം വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

January 3rd, 2019

വടകര: ദേശീയപാതയില്‍ മടപ്പള്ളി ഗവ കോളേജിന് സമീപമുണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂക്കര മീത്തലെ തിരുവോത്ത് കണ്ടി ബാബുവിന്റെ മകന്‍ അഭിജിത്ത് (21) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം . അഭിജിത്ത് സഞ്ചരിച്ച ബൈക്കിന് നേരെ ടവരേ കാര്‍ ഇടിക്കുകയായിരുന്നു. മാതാവ് : മഹിജ. സഹോരന്‍ .ദില്‍ജിത്ത്.

Read More »

കടത്തനാട്ടിലെ വനിതകള്‍ അണിചേര്‍ന്നത് അഴിയൂര്‍ മുതല്‍ മൂരാട് വരെ

January 1st, 2019

  വടകര: കടത്തനാട്ടിലെ മണ്ണില്‍നിന്നും വനിതാമതിലില്‍ അണിചേരാന്‍ എത്തിയത് ആയിരങ്ങള്‍. വടകര പ്രദേശങ്ങളില്‍ നിന്നും അണിചേര്‍ന്നവരുടെ വനിതാമതില്‍ അഴിയൂര്‍ മുതല്‍ മൂരാട് വരെ നീണ്ടു. ഒഞ്ചിയം സമരസേനാനി മേനോന്‍ കണാരന്റെ മകള്‍ മാധവിയമ്മയാണ് ജില്ലയിലെ ആദ്യ കണ്ണിയായത്. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, പ്രശസ്ത നര്‍ത്തകി ലിസി മുരളീധരന്‍ എന്നിവര്‍ വടകരയില്‍ വനിതാ മതിലിന്റെ ഭാഗമായി. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, ഒഞ്ചിയം, ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ലക്ഷത്തോളം ...

Read More »

ചരിത്ര മതിലിനൊപ്പം കടത്തനാട് ; വടകരയില്‍ ആയിരങ്ങള്‍ അണി നിരന്നു

January 1st, 2019

വടകര:  ഒഞ്ചിയം സമര പോരോളികളുടെ ചരിത്രമറുങ്ങുന്ന കടത്തനാടിന്റെ മണ്ണ് വനിതാ മതിലിനൊപ്പം ചേര്‍ന്നു. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, ഒഞ്ചിയം, ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ലക്ഷത്തോളം വനിതകള്‍ അണി നിരന്നു. ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെയാണ് കോഴിക്കോട് ജില്ലയില്‍ മതില്‍ തീര്‍ത്തത്. പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ വനിതാ മതിലില്‍ കണ്ണി ചേര്‍ന്നു.

Read More »

നാട്ടുകാരുടെ മനം കവർന്ന് എൻ.എസ്.എസ് ക്യാമ്പിന് സമാപനം

December 31st, 2018

വടകര: വള്ള്യാട് നോർത്ത് എം. എൽ.പി സ്കൂളിൽ വെച്ച്നടന്ന തിരുവള്ളൂർ  ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ സപ്തദിന എൻഎസ്എസ് ക്യാമ്പ് സമാപിച്ചു . സമാപന സമ്മേളനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുമ തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി .കവിത അധ്യക്ഷത വഹിച്ചു. . മികച്ച വളണ്ടിയർമാർക്കുള്ള ഉപഹാര സമർപ്പണം ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ  വി.എൻ.മുരളീധരൻ  നിർവഹിച്ചു. എൻഎസ്എസ്  യൂണിറ്റ്  വളള്യാട് നോർത്ത് എം.എൽ പി സ്കൂൾ കുട്ടികൾക്ക് വേണ്ടി നൽകിയ സൈക്കിളുകൾ   സ്കൂൾ മാനേജ്മെന്റ്  കമ്മിറ്...

Read More »