News Section: ഒഞ്ചിയം

മടപ്പള്ളി ഗവ:കോളേജില്‍ സംഘര്‍ഷം : കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

September 5th, 2018

വടകര: മടപ്പള്ളി ഗവ കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ 2 യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.കെ.എസ്.യു പ്രവര്‍ത്തകനും,രണ്ടാം വര്‍ഷ പിജി എം എസ് സി വിദ്യാര്‍ത്ഥിയുമായ ഫഹദ് (21),എം.എസ്.എഫ് പ്രവര്‍ത്തകനും മൂന്നാം വര്‍ഷ ഡിഗ്രി എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയുമായ യാസിഫ് (19) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തലക്ക് മാരകമായ മുറിവേറ്റ ഇരുവരെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് ബുധനാഴ്ച  ഉച്ചയ്ക്ക് 12 മണിയോടെ യാണ് ക്യാമ്പസിനകത്ത് ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്...

Read More »

ചാലക്കുടിക്ക് കൈതാങ്ങായി ഒഞ്ചിയത്തിന്റെ സമര യുവത്വം

September 5th, 2018

വടകര:പ്രളയ ദുരിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ചാലക്കുടിയിലെ കാടുകുറ്റി പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ സമാഹരിച്ച് നല്‍കി റവല്യൂഷണറി യൂത്ത് സാമൂഹ്യ സന്നദ്ധ വഴികളില്‍ പുതിയ ചരിത്രം രചിച്ചു. "നമുക്ക് കൈകോര്‍ക്കാം അവര്‍ പഠിക്കട്ടെ" എന്ന ക്യാമ്പയിനുമായി സപ്തം 2ന് റവല്യൂഷണറി യൂത്തിന്റെ മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും പഠനോപകരണ സമാഹരണ യാത്ര നടത്തി സമാഹരിച്ച പത്ത് ലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങളാണ് കടുകുറ്റി പഞ്ചായത്തിലെ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. പഠന...

Read More »

യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസ്സിൽ യുവതിക്ക് തടവും,പിഴയും ശിക്ഷ

August 31st, 2018

വടകര: യുവാവിന്റെ മുഖത്തും,കണ്ണിലും ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ യുവതിക്ക് ശിക്ഷ.കാവിലുംപാറ പോടം കാട്ടുമ്മൽ പരപ്പുമ്മൽ അഷറഫിന്റെ ഭാര്യ നസീമയെയാണ്(43)വടകര അസിസ്റ്റന്റ്സ് സെഷൻസ് കോടതി ജഡ്ജ് ഏ.വി.ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.ഒരു വർഷം തടവും,പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം.രണ്ടാം പ്രതിയായ കാവിലുംപാറ ഓടൻ കുന്നുമ്മൽ ഗിരീഷ്കുമാറിനെ(37)കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.2011 ഡിസംബർ 29 നാണ് കേസിനാസ്പദമായ സംഭവം.കാവിലുംപാറ വാഴയിൽ ലിനീഷ...

Read More »

വാഹന അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു

August 30th, 2018

വടകര:  കഴിഞ്ഞ ദിവസം ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. എടച്ചേരി തുരുത്തിയിലെ കുഴിവയല്‍ മീത്തല്‍ പരേതനായ ബാലന്റെ മകന്‍ മനോജനാ(47)ണ് മരിച്ചത്. തിരുവോണ ദിവസം മൊകേരിക്കടുത്ത കടത്തനാടന്‍ കല്ലിന് സമീപമായിരുന്നു അപകടം. സാരമായ പരിക്ക് പറ്റിയ മനോജന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. ഭാര്യ: ഷിംജു. മകന്‍:ധനശ്യാം. മാതാാവ്:നാരായണി. സഹോദരങ്ങള്‍:ഷൈലജ,സുജാത.

Read More »

കല്ലാച്ചിയില്‍ നിന്നും കാണാതായ മുഹമ്മദ് ആദില്‍ തിരിച്ചെത്തി

August 29th, 2018

കല്ലാച്ചി: കഴിഞ്ഞ ദിവസനം നാദാപുരത്തെ കല്ലാച്ചിയിൽ നിന്നും കാണാതായ ചീറോത്തട്ടിൽ ഹാരിസിന്റെ പ്ലസ്‌ടുവിന് പഠിക്കുന്ന മകൻ മുഹമ്മദ് ആദിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ്   ആദില്‍ ഹോസ്റ്റലിൽ തിരിച്ചെത്തിയ വിവരം ലഭിച്ചത്.   തിങ്കളാഴ്ച വൈകീട്ട് മുതല്‍ കാണാതായ ആദിലിനു  വേണ്ടി പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നു.

Read More »

അഡ്വ. എന്‍. കെ. പ്രഭാകരനെ അനുസ്മരിച്ചു

August 27th, 2018

വടകര: കോണ്‍ഗ്രസ് നേതാവും, അഭിഭാഷകനും, സഹകാരിയുമായ അഡ്വ. എന്‍. കെ. പ്രഭാകരന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി  അനുസ്മരണ സമ്മേളനം നടന്നു. അനുസ്മരണ സമ്മേളനം സി. കെ. നാണു എം എല്‍ എ ഉൽഘാടനം ചെയ്‌തു.വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.അനുസ്മരണ സമിതി ചെയർമാൻ പി.എസ്.രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ:ഐ.മൂസ,പുറന്തോടത്ത് സുകുമാരൻ,കാവിൽ രാധാകൃഷ്ണൻ,അഡ്വ:സി.വത്സൻ,പി.ടി.കെ. നജ്മൽ,ബിജുൽ ആയാടത്തിൽ എന്നിവർ പ്രസംഗിച്ചു.

Read More »

വേറിട്ട ഓണാഘോഷം ഒരുക്കി തീരം കലാകായിക വേദി

August 27th, 2018

വടകര:  പ്രളയക്കെടുതിക്ക് ഇരയായവര്‍ നേരിടുന്ന ദുരിതം നെഞ്ചേറ്റി വിഭവസമൃദ്ധമായ സദ്യക്കു പകരം കഞ്ഞിയും പുഴുക്കും വിളമ്പിയാണ്  ഇത്തവണ കസ്റ്റംസ്‌റോഡ് പൂവാടന്‍ ഗേറ്റ് തീരം കലാകായിക വേദി പ്രവര്‍ത്തകര്‍  ഓണാഘോഷം ഒരുക്കിയത്.  പൂക്കള മത്സരം, കലാകായിക പരിപാടികള്‍ എന്നിവ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും വേണ്ടെന്ന് വെക്കുകയായിരുന്നു. പി.മഹമൂദ് ഉദ്ഘാടനം ചെയ്തു. ബഷീര്‍ പൊന്മണിച്ചി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഹാരിസ്, ടി.പി.രാജന്‍, ടിങ്കു കോറോത്ത്, മമ്മു മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എ.കെ.സചീന്ദ്രന്‍ ...

Read More »

പ്രളയം ബാക്കിവെച്ച 5 ടൺ പ്ലാസ്റ്റിക്ക് മാലിന്യം അഴിയൂര്‍ ഗ്രാമപഞ്ചായത്ത്‌ നീക്കം ചെയ്തു

August 27th, 2018

വടകര:  പ്ലാസ്റ്റിക്  മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ അഴിയൂര്‍ ഗ്രാമപഞ്ചായത്തിനു ഒരു പൊന്‍തൂവല്‍ കൂടി. കല്ലാമല നീർത്തടത്തിലെ    പ്രദേശങ്ങളില്‍  മഹാപ്രളയം  ബാക്കിവെച്ച മുഴുവൻ പ്ലാസ്റ്റിക്കുകളും, കുപ്പി, മറ്റ് അജൈവ മാലിന്യങ്ങളും  ജനകീയപങ്കാളിത്തത്തോടെ നീക്കം ചെയ്തു. മാഹി പുഴ കരകവിഞ്ഞ് ഒഴുകിയത് കാരണം ധാരാളം പ്ലാസ്റ്റിക്കുകൾ കുമിഞ്ഞ് കുടിയത് അഴിയൂരിലെ കല്ലാമലയിലെ  നീർത്തടത്തിന്റെ നീരൊഴുക്കിനെ സാരമായി ബാധിച്ചിരുന്നു. എ.ഐ .വൈ.എഫ് , മടപ്പള്ളി ഗവ: കോളജ് എൻ.എസ്.എസ് ടീം, പഞ്ചായത്തിലെ ഹരിത കർമ്മ സേന, പത്താ...

Read More »

മാടാക്കരയില്‍ അംഗനവാടിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പോഷകാഹാരം വിതരണം ചെയ്തതായി പരാതി

August 22nd, 2018

വടകര: ഒഞ്ചിയം പഞ്ചായത്ത് മാടാക്കര അങ്കണവാടിയില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത പോഷകാഹാരം വിതരണം ചെയ്ത സംഭവത്തില്‍ അംഗനവാടി അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് ഒഞ്ചിയം മണ്ഡലം കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിക്കും, ഉന്നത അധികാരികള്‍ക്കും പരാതി നല്‍കി. നേരത്തെ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല. ഈ സംഭവത്തില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാത്ത പക്ഷം സമര പരിപാടികള്‍ക്ക് നേതൃ...

Read More »

സഹപാഠികള്‍ക്ക് സാന്ത്വനവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

August 21st, 2018

വടകര: പ്രളയക്കെടുതിയില്‍  സ്വപ്നങ്ങളും ആഗ്രഹങ്ങളും നഷ്ട്ടപ്പെട്ടുപോയ  കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍  വടകരയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.   ഇന്‍ക്യുബേഷന്‍റെ ഭാഗമായി    പ്രവര്‍ത്തിക്കുന്ന "മിഷന്‍  5000 നോട്ട് ബുക്ക്സ്"പദ്ധതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യ വിദ്യാഭ്യാസ   മാനസികാരോഗ്യ രംഗത്ത് കാലിക്കറ്റ് കേന്ദ്രീകരിച്ച് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആണ് ഇന്‍ക്യുബേഷന്‍.ഇന്നലെ രാവിലെ 10.00 മണിക്ക് വടകര റാണി പബ്ലിക് സ്ക്കൂളില്‍ സായന്ത്,തരുണ്‍,തീര്‍ഥപ്രഭ, ആര്യ എ...

Read More »