News Section: ഒഞ്ചിയം

ബോബി ചെമ്മണ്ണൂര്‍ വടകരയില്‍

March 20th, 2014

വടകര:ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി കൊണ്ട് ബോബി ചെമ്മണ്ണൂര്‍ നേതൃത്വം നല്‍കുന്ന കൂട്ടയോട്ടം കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ജില്ലാതിര്‍ത്തിയായ അഴിയൂരില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കുഞ്ഞിപ്പള്ളി, മുക്കാളി, കണ്ണൂക്കര എന്നിവിടങ്ങള്‍ പിന്നിട്ട കൂട്ടയോട്ടം നാദാപുരം റോഡ്, കൈനാട്ടി, പെരുവട്ടും താഴെ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 7.30ന് വടകരയില്‍ സമാപിക്കും.

Read More »

റേഷന്‍ ഗോതമ്പ് വിതരണം മാര്ച്ച് 31 വരെ

March 8th, 2014

വടകര: എ.പി.എല്‍. വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ ഗോതമ്പ് വിതരണം മാര്‍ച്ച് 31 വരെ നീട്ടി. പത്താം തീയതി വിതരണം അവസാനിക്കാറായിട്ടും പല റേഷന്‍ കടകളിലും ഗോതമ്പ് വിതരണത്തിനേത്തിയിരുന്നില്ല.ഫിബ്രവരിയിലെ മൂന്നുകിലോ ഗോതമ്പിനോടൊപ്പം മാര്‍ച്ചിലെ മൂന്നു കിലോയും 31 വരെ വാങ്ങാം. കിലോഗ്രാമിന് 6.70 രൂപ നിരക്കിലാണ് ഗോതമ്പുവിതരണം ചെയ്യുന്നത്. എ.പി.എല്‍. വിഭാഗങ്ങള്‍ക്കുള്ള ഗോതമ്പ് വിതരണം നേരത്തേ അവസാനിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്താണ് ഫിബ്രവരിയില്‍ പുനഃസ്ഥാപിച്ചത്.

Read More »

ബി ജെ പി പ്രവര്ത്തകന് മര്ദ്നമേറ്റു

March 5th, 2014

വടകര:  കരിമ്പനപ്പാലം  കളരിയുള്ളതില്‍ ക്ഷേത്രോല്സവത്തിനിടെ ബി ജെ പി പ്രവര്‍ത്തകനായ ജനതറോഡ്‌ തയ്യുള്ളതില്‍ അനില്‍കുമാറിന് മര്‍ദനമേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു സംഘം ചേര്‍ന്ന് ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചു പരിക്കെല്‍പ്പിക്കുകയായിരുന്നെന്നു വടകര പോലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം നഗരത്തില്‍ ബി ജെ പി സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. ബോര്‍ഡു നശിപ്പിച്ചവരില്‍ ഒരാളെ താന്‍ പിടികൂടിയപ്പോഴായിരുന്നു അക്രമം ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു.

Read More »

വടകരയില്‍ നാളെ സ്വകാര്യ ബസ്സ്‌ പണിമുടക്ക്‌

March 3rd, 2014

വടകര താലൂക്കില്‍ മാര്‍ച്ച് 4നു സ്വകാര്യ ബസ്സ്‌ തൊഴിലാളികള്‍ പണിമുടക്കുന്നു. രാവിലെ 6.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് സമരം. തൊഴിലാളികളുടെ ഡി എ കുടിശ്ശിക ലഭിക്കാത്തതില്‍ പ്രധിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് ബസ്സ്‌ തൊഴിലാളികളും കേരള പ്രൈവറ്റ് ബസ്സ്‌ ഓപ്പറേറ്റേഴ്സ് അസോസിയേഷനുമായി  നടന്ന ചര്‍ച്ച പരാച്ചയപെട്ടതിനെ തുടര്‍ന്നാണ്‌ സമരം മുന്നോട്ടു കൊണ്ടുപോവാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

Read More »

വെള്ളക്കരം അടയ്ക്കണം

February 19th, 2014

  വടകര:വടകര നഗരസഭയിലെയും പുറമേരി, എടച്ചേരി, നാദാപുരം, വാണിമേല്‍, ചെക്യാട്, തിരുവള്ളൂര്‍, ആയഞ്ചേരി, ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളിലെയും ഉപഭോക്താക്കള്‍ വെള്ളക്കരം 28-നകം അടയ്ക്കണം. അല്ലാത്തപക്ഷം കണക്ഷന്‍ വിച്ഛേദിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Read More »

ടിപി വധ ഗൂഢാലോചന :പ്രത്യേക സംഘം മുമ്പാകെ എന്‍. വേണു മൊഴി നല്‍കി

February 19th, 2014

വടകര: ടിപി വധ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം മുമ്പാകെ ആര്‍എംപി സെക്രട്ടറി എന്‍. വേണു മൊഴി നല്‍കി. ഇന്ന്‌ ഉച്ചക്കു ശേഷം റൂറല്‍ എസ്‌പി ഓഫീസിനു സമീപത്തെ ക്യാമ്പ്‌ ഓഫീസിലാണ്‌ മൊഴിയെടുക്കല്‍ നടന്നത്‌.ടിപി യുടെ ഭാര്യ കെ.കെ. രമ പ്രത്യേക സംഘത്തലവന്‍ എഡിജിപി എന്‍. ശങ്കര്‍ റെഡി മുമ്പാകെ കഴിഞ്ഞയാഴ്‌ച വിശദമായ മൊഴി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ വേണുവില്‍ നിന്ന്‌ മൊഴിയെടുത്തത്‌.ഉന്നതതല ഗൂഢാലോചനയുടെ തുടരന്വേഷണം സിപിഎം നേതാക്കളിലേക്ക്‌ നീക്കാനുള്ള പ്രാരംഭ നടപടികളെല്ലാം പൂര്‍ത്തിയാവുകയാണ്‌. എടച്ചേരി പോലീസ്‌ 85-...

Read More »

ഒഞ്ചിയം പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം

February 18th, 2014

വടകര. ഒഞ്ചിയം പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം പണിയാന്‍ വികസന സെമിനാറില്‍ തീരുമാനമായി. കുടിവെള്ളത്തിനും കാര്‍ഷിക മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന രണ്ടരക്കോടി രൂപ അടങ്കല്‍ പദ്ധതിക്കും രൂപം നല്‍കി. സി. കെ. നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് അംഗം എന്‍. പി. ഭാസ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More »

ടിപി കേസ് സിബിഐക്കു കൈമാറണം:കെ.കെ രമ

January 12th, 2014

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നാവശ്യപ്പെട്ട് ടി.പിയുടെ വിധവ കെ.കെ രമ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നല്കി. വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരായ സിപിഎം പ്രവര്‍ത്തകരിലേക്ക് അന്വേഷണം (more…)

Read More »

വാട്ടര്‍ പ്യൂറിഫയര്‍ നല്‍കി

January 12th, 2014

ഒഞ്ചിയം: ഏറാമല ആദിയൂര്‍ എല്‍.പി. സ്‌കൂളിന് ഓര്‍ക്കാട്ടേരി റോട്ടറി ക്ലബ് വാട്ടര്‍ പ്യൂറിഫയര്‍ നല്‍കി. പ്രസിഡന്റ് ചള്ളയില്‍ രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത്, പ്രധാനാധ്യാപിക രമണിക്ക് ഉപകരണം കൈമാറി.

Read More »

വടകര ന്യൂസ്‌

January 12th, 2014

ഞങ്ങള്‍ വടകര ന്യൂസ്‌ നേരെ വളരുന്ന നേരിന്റെ നേര്‍ക്കാഴ്ച്ചയാണ് ട്രൂവിഷന്‍. അറിയാനുള്ളത് നമ്മുടെ അവകാശമാണ് അറിയിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യവും. സത്യത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്. മാധ്യമ ഉടമകളുടെ താല്‍പര്യത്താല്‍ നമുക്ക് ലഭിക്കുന്നത് മേല്‍കുപ്പായം അണിയിച്ച വാര്‍ത്തകളും ചിത്രങ്ങളുമാണ് എന്നാല്‍ മൂടുപടങ്ങളില്ലാതെ, നേരിന്റെ ഉള്‍ക്കാമ്പുമായി ട്രൂവിഷന്‍ന്യുസ്‌  നിങ്ങളുടെ താല്‍പര്യമാകുമെന്ന് ഞങ്ങള്‍ ഉറപ്പുല്‍കുന്നു. വാര്‍ത്തകളും കാഴ്ച്ചപ്പാടുകളും രണ്ടായി തന്നെ നിര്‍ത്തും. യോജി...

Read More »