News Section: ഓർക്കാട്ടേരി

ഓര്‍ക്കാട്ടേരിയിലേക്ക് വരൂ….ഫര്‍ണ്ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുമായി ഐ.എഫ്.എ ഡെക്കോര്‍; 40% വരെ ഓഫര്‍

March 25th, 2019

വടകര: ബെഡ്ഡ്‌റൂം സെറ്റുകള്‍,ഡൈനിംഗ് ടേബിള്‍/ചെയര്‍,കോട്ട്,ബെഡ്ഡ് സോഫ്‌സെറ്റ്,ചെയര്‍ എന്നിങ്ങനെ എല്ലാ ഫര്‍ണ്ണിച്ചര്‍ ഉല്പനങ്ങള്‍ക്കും 10%മുതല്‍ 40% വരെ കിടിലന്‍ ഓഫറുമായി ഓര്‍ക്കാട്ടേരി ഐ.എഫ്.എ .3ാം വര്‍ഷത്തിന്റെ ഭാഗമായാണ് ഓഫറുകള്‍

Read More »

വൈറലായി ആ കുറിപ്പ് ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇടത് സ്ഥാനാര്‍ത്ഥി

March 25th, 2019

വടകര : ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് മുതല്‍ എനിക്കെതിരെ വ്യാപകമായ അപവാദ പ്രചാരണമാണ് രാഷ്ട്രീയ എതിരാളികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇടത് സ്ഥാനാര്‍്ഥി പി ജയരാജന്‍ പറയുന്നു. നട്ടാല്‍ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്. എന്നെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ പോലും എന്നെ അറിയുന്നയാളെന്നോണം നിര്‍ലജ്ജം കള്ളം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്. ഒരു കമ്യുണിസ്റ്റിന്റെ ജീവിതം പരവതാനി വിരിച്ചതാവില്ലെന്ന ബോധ്യമുള്ളതിനാല്‍ ഇതുവരെ ഇതിനൊന്നും ഒരു മ...

Read More »

വടകരയില്‍ പ്രചാരണം കൊഴുക്കുന്നു; വി കെ സജീവന്‍ വോട്ടഭ്യര്‍ത്ഥനയുമായി കടത്തനാട്ടില്‍

March 25th, 2019

വടകര: ക ടത്തനാട്ടില്‍  പ്രചാരണം കൊഴുക്കുന്നു. ബി ജെ പി സ്ഥാനാര്‍ത്ഥി വി കെ സജീവന്‍ വടകരയില്‍. അന്തരിച്ച വടകര ഗുരുസ്വാമി കെ. കുഞ്ഞിരാമാക്കുറുപ്പിന്റെ അടക്കതെരുവിലെ വീട് സന്ദര്‍ശിച്ചു അദ്ദേഹത്തിന്റെ ഭാര്യയുടെ അനുഗ്രഹം വാങ്ങി, നരേന്ദ്ര മോദി സസര്‍ക്കാറിന്റെ തുടര്‍ച്ചയ്ക്കായി വോട്ടഭ്യര്‍ത്ഥന നടത്തി. തുടര്‍ന്ന്‍ നടക്കുതാഴ പരേതരായ ബി ജെ പി സംഘ പ്രവര്‍ത്തകരായ കുറുങ്ങോട്ടു ബാലകൃഷ്ണന്‍, സി പി നാരായണന്‍ എന്നിവരുടെ വീടുകളും, പുതുപ്പണത്തെ അപകടമരണം സംഭവിച്ച സജിത്തിന്റെ വീടും സന്ദര്‍ശിച്ചു. പി എം അശോകന്‍, അടിയേരി രവീ...

Read More »

വടകര നഗരസഭ ഉത്തരവ് നടപ്പിലാക്കി; രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു തുടങ്ങി

March 22nd, 2019

വടകര:പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വടകരയിലും,പരിസര പ്രദേശങ്ങളിലും പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ സാമഗ്രികൾ പോലീസ് നീക്കം ചെയ്തു തുടങ്ങി. ഇതിനു പുറമെ വൈദ്യുതി പോസ്റ്റ്,ടെലഫോൺ പോസ്റ്റ് എന്നിവിടങ്ങളിൽ എഴുതിയവ മായ്ക്കാനും നടപടികൾ ആരംഭിച്ചു.ക്യാമറയിൽ പകർത്തിയ ശേഷം അതാത് രാഷ്ട്രീയ പാർട്ടികൾക്ക് ഇവ എടുത്തുമാറ്റാനും,മായ്ച്ചു കളയാനും നിർദ്ദേശം നൽകും.തുടർന്നും നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസിന്റെ സാന്നിധ്യത്തിൽ നീക്കം ചെയ്ത ശേഷം ചിലവുകൾ അതാത് രാഷ്ട്രീയ പാർട്ടികളിൽ നിന്നും...

Read More »

കെ.മുരളീധരന്റെ പ്രചരണം തുടങ്ങുക ടി.പി ചന്ദ്രശേഖരന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന്

March 21st, 2019

വടകര: വടകര ലോക സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ പ്രചരണം തുടങ്ങുക ടി.പി ചന്ദ്രശേഖരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം. ഇന്ന് വൈകിട്ട് വടകരയില്‍ എത്തുന്ന മുരളീധരന്‍ യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ശേഷം ഒഞ്ചിയത്തെത്തി കെ.കെ രമയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും. അക്രമ വിഷയം മുഖ്യ വിഷയമാക്കാനും ചന്ദ്രശേഖരന്റെ കൊലപാതകം ചര്‍ച്ചയാക്കി സി.പി.എം വിരുദ്ധ വോട്ടുകള്‍ കേന്ദ്രികരിപ്പിക്കാനുമാണ് യു.ഡി.എഫ് നീക്കം.

Read More »

വടകരയില്‍ തെരുവ് നായ ശല്യം വർദ്ധിക്കുന്നു:അധികൃതർക്ക് നിസ്സംഗത

March 16th, 2019

വടകര:നഗര പരിധിയിൽ തെരുവ് നായ ശല്യം വർദ്ധിച്ചതോടെ ജനങ്ങൾ ഭീതിയിൽ.പുത്തൂർ,നടക്കുതാഴ,ട്രെയിനിംഗ് സ്കൂൾ പരിസരം,ചെറുശ്ശേരി റോഡ്,അടക്കാത്തെരു,അറക്കിലാട്,ടെക്‌നിക്കൽ സ്കൂൾ പരിസരം,താലൂക്ക് ഓഫീസ് പരിസരം,പഴയ ബസ് സ്‌റ്റാൻഡ്‌ പരിസരം എന്നിവിടങ്ങളിലെല്ലാം തന്നെ തെരുവ് നായ ശല്യം വർദ്ധിച്ചതോടെ ജനങ്ങൾ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. നായകളെ പേടിച്ച് വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുന്ന സ്ഥിതിയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ തെരുവ് നായകൾ പാഞ്ഞെടുക്കുന്ന സ്ഥിതിയാണ്.ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നട യാ...

Read More »

“വിജയോത്സവം-2019”; വടകര ബി.ആർ.സി വിജയോത്സവം നാളെ ഓർക്കാട്ടേരിയിൽ

March 15th, 2019

വടകര:സമഗ്ര ശിക്ഷ കേരളയുടെ വടകര ബ്ലോക്ക് റിസോർസ് സെന്റർ പരിധിയിലെ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ സ്കൂളുകളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന 63 പേർക്കുള്ള യാത്രയയപ്പ് ഏറാമല ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ"വിജയോത്സവം-2019"നാളെ ഓർക്കാട്ടേരി കമ്യൂണിറ്റി ഹാളിൽ നടക്കും. പരിപാടിയുടെ ഭാഗമായി അധ്യാപക സംഗമം,വിദ്യാഭ്യാസ പ്രദർശനം എന്നിവയുമുണ്ടാകും. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മറ്റ് പ്രമുഖരുടെയും സൃഷ്ടികൾ ഉൾപ്പെടുത്തി സ്മരണികയും പ്രസിദ്ധീകരിക്കും."വിജയോത്സവം-2019" ന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. യോ...

Read More »

എ.എ.വൈ കാർഡ് ഉടമകൾക്ക് മാർച്ച് മാസത്തെ റേഷൻ സൗജന്യം

March 14th, 2019

വടകര:മാർച്ച് മാസം എ.എ.വൈ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗത്തിന് കാർഡിലെ  ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോ ഗ്രാമിന് രണ്ടു രൂപ നിരക്കിലും പൊതു വിഭാഗം (സബ്സിഡി) വിഭാഗത്തിന് ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോ ഗ്രാമിന് നാല് രൂപ നിരക്കിലും കാർഡ്  ഒന്നിന് ആട്ട ലഭ്യതക്കനുസരിച്ചു രണ്ടു കിലോ 17 രൂപ നിരക്കിലും പൊതു വിഭാഗം കാർഡ് ഉടമകൾക്ക് കാർഡ്  ഒന്...

Read More »

ജയരാജന്‍ മനയത്ത് ചന്ദ്രനെ വീട്ടില്‍ എത്തി കണ്ടു; മനംമുരുകി ഇനി വിജയരഥം ഉരുളം

March 11th, 2019

  വടകര: ഏറക്കാലത്തിനൊടുവില്‍ പഴയ പ്രവര്‍ത്തകര്‍ വീണ്ടും കണ്ടുമുട്ടി. വടകര തിരിച്ചുപിടിക്കാന്‍ എല്ലാമറന്ന് ഒരുമിക്കണം. വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനോട് അഭ്യര്‍ത്ഥിച്ചു. ചില പരിഭവങ്ങള്‍ പങ്കുവെച്ചെങ്കിലും താനും പ്രവര്‍ത്തകരും കൂടെയുണ്ടാകുമെന്ന് തലകുലുക്കി സമ്മതിച്ചു.ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് പരിഹാരമായി.ജനതാദള്‍ ഇടതുമുന്നണിയിലെത്തിയിട്ടും വടകരയില്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനോടൊപ്പം നില്‍ക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. വടകരയില്‍ ...

Read More »

കടത്തനാടിന്റെ മണ്ണില്‍ ഇനി ഉത്സവമാമാങ്കം; അറക്കൽ പൂരം 13ന് കൊടിയേറും

March 11th, 2019

വടകര: വടേരക്കാരുടെ ഉത്സവമാമാങ്കത്തിനു തിരിതെളിയുന്നു.കടത്താനടിന്റെ മണ്ണില്‍ ഇനി പൂര കാഴ്ചകള്‍.മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രം പൂരം മഹോത്സവം മാർച്ച് 13ന് കൊടിയേറും. വിവിധ ദിവസങ്ങളിലായി മഹാ ഗണപതി ഹോമം,പ്രസാദ ഊട്ട്,ആദ്ധ്യാത്മിക പ്രഭാഷണം,തിരുവാഭരണം എഴുന്നള്ളിപ്പ്,അടിയറ വരവുകൾ,ഭണ്ഡാരം വരവ്,താലം വരവ്,എഴുന്നള്ളിപ്പ്,ഇളനീരാട്ടം,പൂക്കലശം വരവ്,താലപ്പൊലി,എഴുന്നള്ളിപ്പ്,ആറാട്ട്,വിവിധ കലാപരിപാടികൾ എന്നിവയും നടക്കും.20ന് ആഘോഷ പരിപാടി കൊടിയിറങ്ങും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകരയില്‍ ജ...

Read More »