News Section: ഓർക്കാട്ടേരി

കടകള്‍ക്ക് നേരെ അക്രമം; ഓര്‍ക്കാട്ടേരിയില്‍ വ്യാപാരി ഹര്‍ത്താല്‍

January 24th, 2015

വടകര: കടകള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരി ടൗണില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ നടക്കുക. നാദാപുരം^തൂണേരി ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകന്‍ കുഴിയില്‍ ഷിബിന്‍ കൊല്ലപ്പെട്ടതാണ് മേഖലയില്‍ സംഘര്‍ഷത്തിന് വഴിവെച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വടകരമേഖലയില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഓര്‍ക്കാട്ടേരി ടൗണിലെ ടീന്‍വേള്‍ഡ്, അസ്മ ബേക്കറി, ഡേമാര്‍ട്ട് ഹൈപര്‍മാര്‍ക്കറ്റ്, മലബാര്‍ എൈകെയര്‍,...

Read More »

അറസ്റ്റില്‍ പ്രതിഷേധിച്ച് നഗരത്തില്‍ എസ്എഫ്ഐയുടെ പ്രതിഷേധ പ്രകടനം

January 22nd, 2015

വടകര: എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് വടകരയില്‍ എസ്എഫ്ഐ  പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ച സംസ്ഥാന കലോത്സവ സമാപന വേദിയില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുര്‍റബ്ബിന് നേരെ എസ് എഫ് ഐ  പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും,വേദിയിലേക്ക് ഇരച്ചു കയറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രി മുന്‍കൈയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ മന്ത്രി അബ്ദുര്‍റബ്ബിനെ കരിങ്കൊടി കാണിക്കുകയായിരുന്നു. സമാപന സമ്മേ...

Read More »

അരനൂറ്റാണ്ടിലേറെ കാലം സഞ്ചരിച്ചവഴിമുടക്കി; അഞ്ച് കുടുംബങ്ങള്‍ ദുരിതത്തില്‍

January 19th, 2015

വടകര: 'കാലാകാലമായി ഉപയോഗിച്ചിരുന്ന വഴിയാണ് അവര്‍ അടച്ച് കളഞ്ഞത്, പൊതുവഴി തടസ്സപ്പെടുത്തിയാല്‍ ഞങ്ങളെങ്ങനെയാണ് ഈ വിട്ടീല്‍ നിന്ന് പുറത്തേക്ക് പോകുക ഈ അനീതി കാണാന്‍ അധികാരികള്‍ കണ്ണുതുറക്കുന്നില്ലാല്ലോ' കീഴല്‍ ശിവക്ഷേത്രത്തിന് സമീപത്തെ ആശാരിക്കണ്ടി ജാനകിയുടെ ചോദ്യത്തില്‍ രോഷവും സങ്കടവുമുണ്ട്. വീട്ടിലേക്ക് കാലാകാലമായി ഇവര്‍ സഞ്ചരിക്കുന്ന വഴി അയല്‍വാസി തടസ്സപ്പെടുത്തിയിട്ട് മാസങ്ങളായി . നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് ഒറ്റനോട്ടത്തില്‍ ബോധ്യമാകുന്ന നടപടിക്കെതിരെ റവന്യൂ-പൊലീസ് അധികൃതര്‍ കണ്ണടക്കുന്നതാണ് വലിയ ...

Read More »

അഴിയൂരില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

January 17th, 2015

വടകര:ദേശീയ പാതയോരത്ത് അഴിയൂര്‍ അണ്ടിക്കമ്പനിക്കടുത്ത് യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.ഒരു വെല്‍ഡിംഗ് ഷോപ്പിനു പിറകിലായാണ് ശനിയാഴ്ച്ച രാവിലെ മൃതദേഹം കണ്ടത്.ഏകദേശം 30 വയസ്സ് തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.കൊലപാതകമാണോ,ആത്മഹത്യയാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

Read More »

ചക്കിട്ടപ്പാറയിലെ ജയിംസേട്ടനെ അടുത്തറിയാം ഐസക്കിലുടെ

January 16th, 2015

വടകര:സിപിഐഎം ജില്ലാ സമ്മേളനത്തിന് വടകരയിലെത്തിയ കേന്ദ്ര കമ്മിറ്റിയംഗം ഡോ:തോമസ്‌ ഐസക്കിന്‍റെ മനസു നിറയെ കൃഷിയെകുറിച്ചുള്ള ചിന്തകളായിരുന്നു.പാര്‍ട്ടി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ മികച്ച കര്‍ഷകനായ ചക്കിട്ടപ്പാറയിലെ സിപിഐഎം നേതാവ് ജയിംസേട്ടനെ കുറിച്ച് ഐസക്ക് അറിഞ്ഞു.പിന്നെ യാത്ര സമ്മേളന നഗരിയില്‍ നിന്ന് കര്‍ഷക ഭൂമിയിലേക്ക്‌.ജയിംസേട്ടനെകുറിച്ച് തോമസ്‌ ഐസക്ക് എഴുതിയത് ഇങ്ങനെ ചക്കിട്ടപ്പാറയിലെ പുതിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് ജെയിംസ്.നല്ലൊരു മലയോര കര്‍ഷകന്‍.കുടിയേറ്റത്തിലെ മൂന്നാം തലമുറക്കാരന്‍...

Read More »

എടച്ചേരിയില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

January 15th, 2015

എടച്ചേരി:കച്ചേരിയില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൂവ്വയില്‍ രാജന്‍(55) ഭാര്യ സതി(45) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചയോട് കൂടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.രാജനെ വീടിനു പുറത്ത് പേര മരത്തിലും,സതിയെ വീടിനുള്ളിലും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മക്കള്‍:രേഷ്മ,രമ്യ മരുമക്കള്‍:ബാബു,സതീശന്‍.

Read More »

ത്യാഗത്തിന്‍റെ എണ്‍പത്തി ഒന്ന് വര്‍ഷം; കൗമുദിയുടെ പിന്‍മുറക്കാര്‍ ഒത്തു ചേരും

January 13th, 2015

വടകര: സ്വാതന്ത്ര്യ സമരത്തിന്‍റെ തീച്ചൂളയില്‍ മഹത്തായ ത്യാഗത്തിന്‍റെ ഏട് തീര്‍ത്ത കടത്തനാടന്‍ മണ്ണില്‍ നിസ്വവര്‍ഗത്തിന്‍റെ പോരാളികള്‍ ഒത്തു ചേരുന്ന നാളിന് പ്രത്യേകതള്‍ ഏറെ. എണ്‍പത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിജനോദ്ധാരണ ധന സമാഹരണത്തിന് മഹാത്മാഗാന്ധി വടകര കോട്ടപ്പറമ്പില്‍ എത്തി. 1934 ജനുവരി 13ന് കോട്ടപ്പറമ്പില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തോട് അധികമെന്ന് തോന്നുന്നതില്‍ ഒരു പങ്ക് ഏല്‍പിക്കണമെന്ന ഗാന്ധിജിയുടെ അഭ്യര്‍ഥനയില്‍ പതിനാറുകാരിയായ കൗമുദി തന്റെ മുഴുവന്‍ ആഭരണങ്ങളും ഊരി നല്‍കി. മഹത്തായ ആ ത്യാഗത്തിന്‍റെ  സ്മര...

Read More »

റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.

January 1st, 2015

വടകര :  പോലീസ് സ്‌റ്റേഷനില്‍,  സ്‌റ്റേഷന്‍ പരിധിയിലുള്ള റിട്ട: പോലീസ് ഉദ്യോഗസ്ഥന്‍മാരെ ആദരിക്കലും ഏറ്റവും സീനിയറായ നാരായണ കുറുപ്പിനെ  പൊന്നാട അണിയിക്കല്‍  ചടങ്ങും നടത്തി. വേണുഗോപാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍   എസ് ഐ  സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സിഐ മനോജ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ റിട്ടയേര്‍ഡ് ഡിവൈഎസ്പി രാഘവന്‍ പൊന്നാട അണിയിച്ചു.ഇതിനോടനുബന്ധിച്ച് പുതുവത്സര ദിനം കേക്കുമുറിച്ചു ആഘോഷിച്ചു. റിട്ടയേര്‍ഡ് എസ്‌ഐ ദാമോദരന്‍ , കുഞ്ഞിരാമന്‍ , റിട്ടയേര്‍ഡ് സിഐ ഭാനുമതി എന്നിവര്‍ സംസാരിച്ചു.

Read More »

മുതുവടത്തൂര്‍ വായനശാല-ഏരിയാപള്ളി റോഡ് പ്രവൃത്തി ഉദ്ഘാടനം

December 22nd, 2014

പുറമേരി: പഞ്ചായത്തിലെ മുതുവടത്തൂര്‍ വായനശാല-ഏരിയാപള്ളി റോഡ് പ്രവൃത്തി ജില്ലാ പഞ്ചായത്തംഗം വി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷയായി. അഡ്വ. മനോജ് അരൂര്‍, എ കെ ജാനു, വി വി റസീന, ടി കൃഷ്ണന്‍, കെ ബാലന്‍, ഫൈസല്‍ കല്ലുള്ളതില്‍, രാഘൂട്ടി കോയിക്കര, എം ഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡംഗം കെ കെ സുമതി സ്വാഗതവും സി കെ പവിത്രന്‍ നന്ദിയും പറഞ്ഞു.

Read More »

ദേശീയപാതയോരത്ത് ടാങ്കറില്‍ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ പിടികൂടി

December 20th, 2014

ചോറോട്: ദേശീയപാതയോരത്ത് ടാങ്കറില്‍ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ പിടികൂടി ബാങ്ക് സെക്യുരിറ്റി ജീവനക്കാര്‍ പൊലീസില്‍ ഏല്‍പിച്ചു. ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി രണ്ടരയോടെയാണ് സംഭവം. ദേശീയപാത ചോറോട് എം ദാസന്‍ സ്മാരക മന്ദിരത്തിന് സമീപം ടാങ്കര്‍ നിര്‍ത്തി മാലിന്യം തള്ളാനുള്ള ശ്രമം ചോറോട് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. വടകര പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ടാങ്കര്‍ കസ്റ്റഡിയിലെടുത്തു. ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാര്‍ വിവിധ ബ്രാഞ്ചുകളിലേക...

Read More »