News Section: ഓർക്കാട്ടേരി

ദേശീയപാതയോരത്ത് ടാങ്കറില്‍ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ പിടികൂടി

December 20th, 2014

ചോറോട്: ദേശീയപാതയോരത്ത് ടാങ്കറില്‍ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ പിടികൂടി ബാങ്ക് സെക്യുരിറ്റി ജീവനക്കാര്‍ പൊലീസില്‍ ഏല്‍പിച്ചു. ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി രണ്ടരയോടെയാണ് സംഭവം. ദേശീയപാത ചോറോട് എം ദാസന്‍ സ്മാരക മന്ദിരത്തിന് സമീപം ടാങ്കര്‍ നിര്‍ത്തി മാലിന്യം തള്ളാനുള്ള ശ്രമം ചോറോട് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. വടകര പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ടാങ്കര്‍ കസ്റ്റഡിയിലെടുത്തു. ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാര്‍ വിവിധ ബ്രാഞ്ചുകളിലേക...

Read More »

കാത്തിരിപ്പിന് വിരാമം വടകരയില്‍ വനിതാ സെല്ലിന് തറക്കല്ലിട്ടു

December 19th, 2014

വടകര :ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ വടകരയില്‍ വനിതാസെല്ലിന് തറക്കല്ലിട്ടു. എഎസ്പി ഓഫീസ് കോംപൗണ്ടില്‍ രാവിലെ 10 മണിക്ക് എഡിജിപി എന്‍ ശങ്കര റെഢി ഐപിഎസ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിഎച്ച് അഷ്‌റഫ് ഐപിഎസ് അധ്യകഷത വഹിച്ചു. വടകര എഎസ്പി യതീഷ് ചന്ദ്ര ഐപിഎസ്, പോലീസ് ഇന്‍സ്‌പെക്ടര്‍ പിഎം മനോജ് , മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സില്ലര്‍ പ്രോമ കുമാരി, ഗവണ്‍മെന്റ് ആശുപത്രി കൗണ്‍സില്ലര്‍ ജൂനിയ , കെപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എ ര...

Read More »

മുന്നറിയിപ്പില്ലാതെ കുടിവെള്ളം മുടങ്ങല്‍: പ്രതിഷേധവുമായി വീട്ടമ്മമാര്‍

December 19th, 2014

വടകര: നഗരസഭാ പ്രദേശത്തെ മുന്നറിയിപ്പില്ലാതെയുള്ള കുടിവെള്ളം മുടങ്ങലില്‍ പ്രതിഷേധവുമായി സ്‌ത്രീകള്‍ രംഗത്ത്‌ .വിവിധ വാര്‍ഡുകളിലെ വീട്ടമ്മമാര്‍ പരാതിയുമായി വ്യാഴാഴ്ച വാട്ടര്‍അതോറിറ്റി ഡിവിഷന്‍ ഓഫീസിലെത്തി. മൂന്നുമാസമായി തങ്ങളനുഭവിക്കുന്ന കുടിവെള്ളക്ഷാമം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവരോട് അവര്‍ വിശദീകരിച്ചു. മോട്ടോറിന്റെ കേട്, പൈപ്പിന്റെ തകരാറ്, വൈദ്യുതിമുടക്കം എന്നിവയൊക്കെയാണ് കുടിവെള്ളവിതരണം മുടങ്ങാനുള്ള കാരണമായി അധികൃതര്‍ വിശദീകരിച്ചത്.ഇനിയും കുടിവെള്ളവിതരണം മുടങ്ങിയാല്‍ ഒന്നായി സമരത്തിനെ...

Read More »

ചികിത്സക്ക് പോയ വീട്ടമ്മയുടെ താലിമാല നഷ്ടപ്പെട്ടു

December 10th, 2014

കണ്ണൂക്കര: മാഹി ഗവ. ആശുപത്രിയില്‍ ചികിത്സക്ക് പോയ വീട്ടമ്മയുടെ മൂന്നുപവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു. കണ്ണൂക്കര പൊടിക്കളം പറമ്പില്‍ ജാനുവിന്റെ താലിമാലയാണ് ആശുപത്രിയില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ നഷ്ടപ്പെട്ടത്. മാഹി പൊലീസില്‍ പരാതി നല്‍കി.

Read More »

ഓര്‍ക്കാട്ടേരിയില്‍ പൊലീസ് നോക്കുകുത്തിയാവുന്നു

December 10th, 2014

ഒഞ്ചിയം: ജനങ്ങള്‍ക്ക് സ്വൈര്യജീവിതം ഒരുക്കേണ്ട പൊലീസ് അക്രമികള്‍ക്കും മോഷ്ടാക്കള്‍ക്കും തണലൊരുക്കുകയാണ് ഓര്‍ക്കാട്ടേരിയില്‍. മാസങ്ങളായി തെരുവ് വിളക്കുകള്‍ കത്താത്ത ടൗണില്‍ സാമൂഹ്യ വിരുദ്ധശല്യവും കഞ്ചാവ് വില്‍പനയും അനധികൃത മദ്യ വില്‍പനയും തകൃതി. തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാരും നാട്ടുകാരും നിരവധി തവണ കെഎസ്ഇബി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ഏറാമല  റോഡില്‍ കഞ്ചാവ് വില്‍പനക്കാര്‍ സജീവമാണ്. ഇവിടെ ...

Read More »

ഓര്‍ക്കാട്ടേരിയിലെ വിവാഹവീട്ടില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍

December 8th, 2014

വടകര: ഓര്‍ക്കാട്ടേരി മുയിപ്രയില്‍ വിവാഹവീട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ നിരവധി പേര്‍ ആശുപത്രിയില്‍. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നവരെ ഓര്‍ക്കാട്ടേരി സഹകരണ ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, വടകരയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മുയിപ്രയിലെ ബാബുവിന്റെ വീട്ടില്‍ നിന്നും ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ശര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

നാരായണനഗരം സ്‌റ്റേഡിയം നിര്‍മ്മാണം ചര്‍ച്ച: വടകര നഗരസഭ കൗണ്‍സില്‍ യോഗത്തെ ബഹളത്തില്‍ മുക്കി.

November 29th, 2014

      വടകര: നാരായണനഗരം സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ച വടകര നഗരസഭ കൗണ്‍സില്‍ യോഗത്തെ ബഹളത്തില്‍ മുക്കി. അന്താരാഷ്ര്‌ട നിലവാരത്തിലുള്ള സ്‌റ്റേഡിയത്തിന്‌ പകരം ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കാനുള്ള നഗരസഭയുടെ തീരുമാനമാണ്‌ കൗണ്‍സില്‍ യോഗത്തെ പ്രക്ഷുബ്‌ദമാക്കിയത്‌. മുസ്ലിം ലീഗിലെ പി. അബ്‌ദുള്‍കരീമാണ്‌ വിഷയം ആദ്യം ഉന്നയിച്ചത്‌. മുന്‍ നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ സേ്‌റ്റഡിയം നിര്‍മാണം നിര്‍ത്തിവെക്കണമെന്ന്‌ അബ്‌ദുള്‍ ക...

Read More »

പരശുവിലെ ദുരിതയാത്ര

November 5th, 2014

ശ്രീഷ്‌മ. പി വടകര   : ഇന്ന്‌ വടകരക്കാര്‍ക്ക്‌ പരശുവിലെ യാത്ര ഒരു സാഹസിക യാത്രയാണ്‌ . രാവിലെ 8-10 ആകുമ്പോഴേക്കും വടകരയെത്തുന്ന പരശുവില്‍ കയറാന്‍ ആളുകള്‍ നെട്ടോട്ടമോടുന്ന ഒരവസ്ഥ. കേള്‍ക്കുംമ്പോള്‍ പലര്‍ക്കും ചിരിവരുമായിരിക്കും .പക്ഷേ അനുഭവിച്ചവനേ അത്‌ മനസ്സിലാവു. വടകരക്കാര്‍ മാത്രമല്ല കൊയിലാണ്ടിക്കാരുടെയും അവസ്ഥ മറിച്ചല്ല . വടകരയില്‍ രാവിലെ 8മണിക്ക്‌ ട്രയിനില്‍ കയറിയാല്‍ 9 മണിയാവുമ്പോഴേക്കും കോഴിക്കോടെത്തും . രാവിലെ 10 മണി ആവുമ്പോഴേക്കും ഓഫിസിലെത്തേണ്ടവര്‍ക്കും കോളേജില്‍ എത്തേണ്ടവര്‍ക്കും മറ്റ്‌ യാത്രക്കാര്‍ക...

Read More »

മുയിപ്രയില്‍ മഹാശിലായുഗ സംസ്‌കാരത്തിലെ വെട്ടുകല്‍ ഗുഹ കണ്ടത്തി.

November 4th, 2014

    ഓര്‍ക്കാട്ടേരി : മുയിപ്രയില്‍ കല്ലില്‍ ഇസ്‌മായിലിന്റെ പറമ്പില്‍ നിന്ന്‌ മഹാശിലായുഗ സംസ്‌കാരത്തിന്റെ അവശേഷിപ്പുകളായ വെട്ടുകല്‍ ഗുഹ കണ്ടത്തി. പുരാവസ്‌തു വകുപ്പ്‌ ജില്ലാ ഓഫീസര്‍ കെപി സധു ആര്‍ക്കിയോളജിക്കല്‍ ആന്ത്രോപ്പോളജിറ്റ്‌ രമേശ്‌ വാരിക്കോളി സ്ഥലം സന്ദര്‍ശിച്ചു. കടുപ്പമേറിയ ചെങ്കല്ല്‌ വെട്ടി മയപ്പെടുത്തിയാണ്‌ അര്‍ദ്ധ ഗോളാകൃതിയില്‍ ഗുഹ . ഗുഹയുടെ മധ്യത്തിലായി 50 സെമീ ഉയരത്തില്‍ നല്ല വണ്ണം മിനുസപ്പെടുത്തിയ ഒരു തൂണും നിര്‍മ്മിച്ചിട്ടുണ്ട്‌. ഗുഹയുടെ പ്രവേശന കവാടത്തിന്‌ 50 സെമീ വീതിയ...

Read More »

ഓര്‍ക്കാട്ടേരി ടൗണ്‍ വിപുലീകരിക്കാന്‍ 10 കോടി

September 19th, 2014

വടകര: ഓര്‍ക്കാട്ടേരി ടൗണില്‍ റോഡ് വികസനത്തിനും ശാസ്ത്രീയമായ അഴുക്കുചാല്‍ നിര്‍മിക്കുന്നതിനും 10 കോടി രൂപയുടെ പദ്ധതി. ഏറാമല ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയാണ് പദ്ധതി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ചത്. വകുപ്പുമന്ത്രി ടൗണ്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി, സര്‍ക്കാറില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത്, വൈസ് പ്രസിഡന്റ് ക്രസന്റ് അബ്ദുള്ള എന്നിവര്‍ പറഞ്ഞു. മുട്ടുങ്ങല്‍ - പക്രന്തളം പാതയാണ് ഓര്‍ക്കാട്ടേരി ടൗണിലൂടെ കടന്നു പോവുന്നത്. റ...

Read More »