News Section: ഓർക്കാട്ടേരി

യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസ്സിൽ യുവതിക്ക് തടവും,പിഴയും ശിക്ഷ

August 31st, 2018

വടകര: യുവാവിന്റെ മുഖത്തും,കണ്ണിലും ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ യുവതിക്ക് ശിക്ഷ.കാവിലുംപാറ പോടം കാട്ടുമ്മൽ പരപ്പുമ്മൽ അഷറഫിന്റെ ഭാര്യ നസീമയെയാണ്(43)വടകര അസിസ്റ്റന്റ്സ് സെഷൻസ് കോടതി ജഡ്ജ് ഏ.വി.ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.ഒരു വർഷം തടവും,പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം.രണ്ടാം പ്രതിയായ കാവിലുംപാറ ഓടൻ കുന്നുമ്മൽ ഗിരീഷ്കുമാറിനെ(37)കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.2011 ഡിസംബർ 29 നാണ് കേസിനാസ്പദമായ സംഭവം.കാവിലുംപാറ വാഴയിൽ ലിനീഷ...

Read More »

കല്ലാച്ചിയില്‍ നിന്നും കാണാതായ മുഹമ്മദ് ആദില്‍ തിരിച്ചെത്തി

August 29th, 2018

കല്ലാച്ചി: കഴിഞ്ഞ ദിവസനം നാദാപുരത്തെ കല്ലാച്ചിയിൽ നിന്നും കാണാതായ ചീറോത്തട്ടിൽ ഹാരിസിന്റെ പ്ലസ്‌ടുവിന് പഠിക്കുന്ന മകൻ മുഹമ്മദ് ആദിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ്   ആദില്‍ ഹോസ്റ്റലിൽ തിരിച്ചെത്തിയ വിവരം ലഭിച്ചത്.   തിങ്കളാഴ്ച വൈകീട്ട് മുതല്‍ കാണാതായ ആദിലിനു  വേണ്ടി പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നു.

Read More »

അഡ്വ. എന്‍. കെ. പ്രഭാകരനെ അനുസ്മരിച്ചു

August 27th, 2018

വടകര: കോണ്‍ഗ്രസ് നേതാവും, അഭിഭാഷകനും, സഹകാരിയുമായ അഡ്വ. എന്‍. കെ. പ്രഭാകരന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി  അനുസ്മരണ സമ്മേളനം നടന്നു. അനുസ്മരണ സമ്മേളനം സി. കെ. നാണു എം എല്‍ എ ഉൽഘാടനം ചെയ്‌തു.വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.അനുസ്മരണ സമിതി ചെയർമാൻ പി.എസ്.രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ:ഐ.മൂസ,പുറന്തോടത്ത് സുകുമാരൻ,കാവിൽ രാധാകൃഷ്ണൻ,അഡ്വ:സി.വത്സൻ,പി.ടി.കെ. നജ്മൽ,ബിജുൽ ആയാടത്തിൽ എന്നിവർ പ്രസംഗിച്ചു.

Read More »

വേറിട്ട ഓണാഘോഷം ഒരുക്കി തീരം കലാകായിക വേദി

August 27th, 2018

വടകര:  പ്രളയക്കെടുതിക്ക് ഇരയായവര്‍ നേരിടുന്ന ദുരിതം നെഞ്ചേറ്റി വിഭവസമൃദ്ധമായ സദ്യക്കു പകരം കഞ്ഞിയും പുഴുക്കും വിളമ്പിയാണ്  ഇത്തവണ കസ്റ്റംസ്‌റോഡ് പൂവാടന്‍ ഗേറ്റ് തീരം കലാകായിക വേദി പ്രവര്‍ത്തകര്‍  ഓണാഘോഷം ഒരുക്കിയത്.  പൂക്കള മത്സരം, കലാകായിക പരിപാടികള്‍ എന്നിവ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും വേണ്ടെന്ന് വെക്കുകയായിരുന്നു. പി.മഹമൂദ് ഉദ്ഘാടനം ചെയ്തു. ബഷീര്‍ പൊന്മണിച്ചി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഹാരിസ്, ടി.പി.രാജന്‍, ടിങ്കു കോറോത്ത്, മമ്മു മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എ.കെ.സചീന്ദ്രന്‍ ...

Read More »

ദുരന്ത മുഖത്തേക്ക് കൈത്താങ്ങുമായി സഹായങ്ങളുടെ പ്രവാഹം

August 21st, 2018

വടകര: ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ആ പണംകൊണ്ട് ദുരന്ത ഭൂമിയെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് പലരും.ആറു മാസക്കാലമായി ജോലിയില്ലാതെ കടലിൽ പോകാൻ കഴിയാത്ത മൽസ്യ തൊഴിലാളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ ജില്ലാ കലക്റ്റർ യു.വി.ജോസിന് കൈമാറി. കുരിയാടി ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിപാലന അരയ സമാജത്തിലെ മൽസ്യ തൊഴിലാളികളാണ് ഓണാഘോഷ പരിപാടികൾ മാറ്റിവെച്ച് ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയും,വനിതാ വേദിയും സംയുക്തമായി ശേഖരിച്ച വസ്ത്രങ്ങളും,ഭക്ഷ്യ വസ്തുക്ക...

Read More »

സഹപാഠികള്‍ക്ക് സാന്ത്വനവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

August 21st, 2018

വടകര: പ്രളയക്കെടുതിയില്‍  സ്വപ്നങ്ങളും ആഗ്രഹങ്ങളും നഷ്ട്ടപ്പെട്ടുപോയ  കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍  വടകരയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.   ഇന്‍ക്യുബേഷന്‍റെ ഭാഗമായി    പ്രവര്‍ത്തിക്കുന്ന "മിഷന്‍  5000 നോട്ട് ബുക്ക്സ്"പദ്ധതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യ വിദ്യാഭ്യാസ   മാനസികാരോഗ്യ രംഗത്ത് കാലിക്കറ്റ് കേന്ദ്രീകരിച്ച് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആണ് ഇന്‍ക്യുബേഷന്‍.ഇന്നലെ രാവിലെ 10.00 മണിക്ക് വടകര റാണി പബ്ലിക് സ്ക്കൂളില്‍ സായന്ത്,തരുണ്‍,തീര്‍ഥപ്രഭ, ആര്യ എ...

Read More »

പ്രളയ ബാധിതര്‍ക്ക് കടത്തനാട്ടിലെ കലാകാരന്‍മാരുടെ കൈതാങ്ങ്; സംഗമം 23 ന് വടകരയില്‍

August 20th, 2018

വടകര: പ്രളയ ബാധിര്‍ക്കായി  ശേഖരിക്കുന്ന വിഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.ഇതിനായി കടത്തനാട്ടിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരേ വേദിയില്‍ ഒത്തുചേരുന്നു. 'കേരളത്തിന് കടത്തനാടിന്റെ കൈതാങ്ങ' കലാസംഗമം 23 ന് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 6.30 വരെ വടകര പുതിയ ബസ് സറ്റാന്റില്‍ നടക്കും. താലൂക്കിലെ മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും പ്രളയ ബാധിതരെ സഹായിക്കാനുള്ള വേദിയാണ് ഒരുങ്ങുന്നത്. പ്രമുഖ മജീഷ്യന്‍ പ്രദീപ് ഹുഡിനോ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ താലൂക്കിലെ മുഴവന്‍ ചിത്രകാരന്‍മാരും...

Read More »

മഴക്കെടുതി,വടകര താലൂക്കിൽ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

August 17th, 2018

വടകര: മഴക്കെടുതിയെ തുടര്‍ന്ന് വടകര താലൂക്കിലെ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തിലധികം പേര്‍ താമസം മാറി.കക്കയം ഡാം തുറന്നതോടെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുറ്റിയാടി പുഴയുടെ തീരങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വടകര തഹസിൽദാരുടെ നേതൃത്വത്തിൽ താലൂക്കിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തിൽപരം പേർ കഴിയുകയാണ്.ഇവർക്ക് വേണ്ട ഭക്ഷണ സാധനങ്ങളടക്കമുളള സാധനങ്ങൾ താലൂക്ക് ഭരണാധികാരികൾ ക്യാമ്പുകളിൽ എത്തിച്ചു. കാവിലുംപാറ കൂനാൻ കടവ് അംഗനവാടി,പൂതം പാറ സെന്റ് ജോസഫ് എൽ.പി.സ്കൂൾ,കുണ്...

Read More »

ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ വടകരയില്‍

August 15th, 2018

കോഴിക്കോട് : ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്ത അതിശക്ത  മഴ ഏറ്റവും കൂടുതല്‍  ലഭിച്ചത് വടകര താലൂക്കിലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ എട്ടര വരെയുള്ള 24 മണിക്കൂറില്‍ വടകരയില്‍ 97 മില്ലിമീറ്റിര്‍ മഴയാണ് വടകരയില്‍ രേഖപ്പെടുത്തിയത്. കുറ്റ്യാടി ഉള്‍പ്പെടെയുള്ള മലയോര മേഖലയിലാണ് കനത്ത മഴ രേഖപ്പെടുത്തിയത്. കോഴിക്കോട് നഗരത്തില്‍ 86 മി മീറ്റര്‍ ലഭിച്ചു. കൊയിലാണ്ടിയില്‍ 67 മില്ലിമീറ്റിറാണ് മഴ ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്ക് ശേഷം കോഴിക്കോട് നഗരത്തില്‍ 26 മില്ലിമീറ്റിര്‍ മഴ ലഭിച്ചതായി കാലാവസ്ഥാാ നി...

Read More »

ഏറാമല സർവീസ് സഹകരണ ബാങ്കിന്റെ ഓണം-ബക്രീദ് ചന്ത ആരംഭിച്ചു

August 15th, 2018

വടകര : ഏറാമല സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ആരംഭിച്ച ഓണം-ബക്രീദ് ചന്ത  ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സെക്രട്ടറി ടി കെ വിനോദ്, പുത്തലത്ത് ദാമോദരൻ, എം കെ വിജയൻ, ബി കെ ഗിരീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഓർക്കാട്ടേരിയിലും കുറിഞ്ഞാലിയോട് ഹരിത ജംഗ്ഷനിലും പ്രവർത്തിക്കുന്ന സ്റ്റോറുകളിൽ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു വരെ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കും.

Read More »