News Section: കൊയിലാണ്ടി

സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുന്നു:ജോണി നെല്ലൂർ

January 14th, 2019

  വടകര: കേരളത്തെ സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് കലാപ ഭൂമിയാക്കി മാറ്റുകയാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ വര്‍ഷാരംഭത്തില്‍ തന്നെ ശബരി മലയിലെ സ്ത്രീപ്രവേശനത്തിന്‍െറ പേരില്‍ ഇരുകൂട്ടരും തമ്മില്‍ തല്ല് നടത്തുകയാണ്. വനിതാമതിലില്‍ പങ്കെടുത്തവര്‍ക്ക് തൊട്ടടുത്ത ദിവസം വഞ്ചനയുടെ മതിലാണിതെന്ന് പറയേണ്ടി വന്നു. യു.ഡി.എഫ് നേരത്തെ തന്നെ വര്‍ഗീയ മതിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്താകമാനം കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ബി.ജെ.പി. ശ്...

Read More »

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ യോഗ കോഴ്‌സിന് ജനുവരി 25 വരെ അപേക്ഷിക്കാം

January 11th, 2019

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി. ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വില...

Read More »

കൊയിലാണ്ടിയില്‍ സി പി എം -ബി ജെ പി സംഘര്‍ഷം തുടരുന്നു

January 8th, 2019

വടകര: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവധ കേന്ദ്രങ്ങളില്‍ സി പി എം -ബി ജെ പി സംഘര്‍ഷം തുടരുന്നു കൊയിലാണ്ടിയില്‍ സി പി എം ബി ജെ പി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറുണ്ടായത്. സി പി എം നേതാവും വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മറ്റി ചെയര്‍മാനും ആയ കെ ഷിജുവിന്റെ വീടിന് നേരെയും ബി ജെ പി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്റെ വീടിന് നേരെയും ആണ് അക്രമം നടന്നത്

Read More »

സര്‍ഗാലയിലെ ഉത്സവ കാഴ്ചയ്ക്ക് ഇന്ന് കൊടിയിറങ്ങും

January 7th, 2019

വടകര: 8ാം മത് അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് സമാപനം. 8 ദിവസത്തെ ഉത്സവ കാഴ്ചയ്ക്ക് തിരശീലവീഴുമ്പോള്‍  സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി പ്രദർശനം കാണാൻ പതിനായിരങ്ങളാണ‌് ഇരിങ്ങൽ സർഗാലയയിൽ എത്തിയത‌്.  ഞായറാഴ‌്ച വരെയുള്ള കണക്കുകൾ പ്രകാരം ഒന്നരലക്ഷത്തിലേറെ പേർ മേള സന്ദർശിക്കാനെത്തി. 500 -ല്‍പ്പരംകലാകാരമ്മാര്‍ അണിനിരന്ന മേള സന്ദര്‍ശകര്‍ക്ക് ഏറെ ആകര്‍ഷകമായിരുന്നു. ഭൂട്ടാൻ, നേപ്പാൾ, ഉസ്‌ബെക്കിസ്ഥാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽനിന്നായി 400ലേറെ സ്റ്റാളുകളാണ്‌ ഇവിടെ ഒരുക്കിയിരുന്നത‌്. പരമ്പരാഗത കരകൗ...

Read More »

കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

January 7th, 2019

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കൊല്ലം നെല്യാടി റോഡ് നരിമുക്ക് കൊയിലി വീട്ടില്‍ അതുലിന്റെ വീടിന് നേരെയാണ് അക്രമികള്‍ ബോംബേറിഞ്ഞത്. ഇന്നലെ രാത്രയിലാണ് അക്രമം നടന്നത്. മുന്‍വശത്തെ ജനലും വാതിലും തകര്‍ന്നു. അക്രമത്തിന് പിന്നില്‍ സിപഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

Read More »

പത്താംക്ലാസ് പാസായവര്‍ക്ക് യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

January 3rd, 2019

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍. സി. കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ പൊതു അവധി ദിവസങ്ങളിലാണ് ഉണ്ടാകുക. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമത്തിലുമാണ് പരിശീലനം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 4500 രൂപയാണ് ഫീസ്. ഫോണ്‍: 0471 23025101, 2325102.

Read More »

ശബരിമല കര്‍മ്മ സമിതി പ്രതിഷേധം; കൊയിലാണ്ടിയില്‍ ബൈക്ക് യാത്രികന് ക്രൂര മര്‍ദ്ദം

January 2nd, 2019

കൊയിലാണ്ടി ; ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ കായിലാണ്ടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ബൈക്ക് യാത്രികന് മര്‍ദ്ദനമേറ്റു. ശബരിമല സന്നിധാനത്ത് യുവതികള്‍ സന്ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് അക്രമുണ്ടായത്. ശബരിമല സന്നിധാനത്ത്് യുവതികളെ പ്രവേശിപ്പിക്കാന്‍ സൗകര്യമൊരുക്കിയ സര്‍ക്കാര്‍ നിലപാടിനെതിരെ ശബരിമല കര്‍മ്മ സമിതിയും വിശ്വ ഹിന്ദു പരിഷത്തുമാണ് നാളെ ഹര്‍ത്താലിന്് ആഹ്വാനം ചെയതിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയതത്. ആചാര ലം...

Read More »

ശബരിമല യുവതി പ്രവേശനം തിരുവനന്തപുരത്ത് സംഘര്‍ഷം

January 2nd, 2019

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിച്ച് രണ്ട് യുവതികള്‍ ശ്രീകോവിലെത്തി അയ്യപ്പ ദര്‍ശനം നടത്തിയ സംഭവത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു. പലയിടങ്ങളിലൂം അസാധാരണമായ സംഭവങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. സെക്രട്ടറിയേറ്റ് മുന്നില്‍ വനിതാ മോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസ് സുരക്ഷാ സന്നാഹങ്ങളെ മറി കടന്ന് പ്രതിഷേധവുമായി രംഗത്തെത്തി. സെക്രട്ടറിയേറ്റ് പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ച് നില്‍ക്കുകയാണ് .

Read More »

കൊയിലാണ്ടിയില്‍ കാര്‍ അപകടം: യുവാവിന് ദാരുണാന്ത്യം

December 29th, 2018

കൊയിലാണ്ടി: ദേശീയപാതയിൽ തിരുവണ്ണൂരിൽ കാർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.കാറിലുണ്ടായിരുന്ന  നാല് പേർക്ക് പരിക്കേറ്റു. മേലൂർ കുന്തോട്ടത്ത് ശ്രീജിത്ത് നാരായണൻ(30) ആണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് അപകടം. കുറുന്തോട്ടത്തിൽ പരേതനായ ശ്രീധരന്റെയും സരോജിനിയുടെയും മകനാണ്. നവവരൻ പുറത്തയിൽ കിരൺദാസ് (23), സഹോദരൻ കൈലാസ് (20), കുറുവങ്ങാട് സ്വദേശി വിജീഷ് (23), കിഴക്കെ പറമ്പിൽ ബി.എം.അക്ഷയ് (22) തുടങ്ങിയവരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽപ്രവേശിപ്പിച്ചു.   ഗൾഫിൽ നിന്നു വരുന്ന സുഹൃത്തായ നവവ...

Read More »

ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ് ; അഭിമുഖം ഡിസംബര്‍ 31 ന്

December 28th, 2018

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എലത്തൂര്‍, വരവൂര്‍ ഐ.ടി.ഐ കളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ ഒഴിവ് വീതവും, മായന്നൂര്‍ ഐ.ടി.ഐ യില്‍ സ്വീയിംഗ് ടെക്‌നോളജി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവും ഉണ്ട്. ജില്ലാ പട്ടികജാതി ഓഫീസില്‍ ഈ മാസം 31 ന് രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുളളവര്‍ ഒറിജില്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം എത്തണം. എംപ്ലോയബിലിറ്റി സ്‌കില്‍സ് - യോഗ്യത - ര...

Read More »