News Section: കൊയിലാണ്ടി

കനാല്‍ ചോര്‍ച്ച: നാട്ടുകാര്‍ ദുരിതത്തില്‍

March 27th, 2014

കൊയിലാണ്ടി: ഇരിങ്ങല്‍ ബ്രാഞ്ച് കനാല്‍ ചോര്‍ച്ച: നാട്ടുകാര്‍ ദുരിതത്തില്‍കാരണം വിയ്യൂര്‍ വില്ലേജില്‍ പലവീട്ടുകാരും ദുരിതത്തിലായി. വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. കനാല്‍വെള്ളം കെട്ടിക്കിടക്കുന്നത് കാരണം കക്കൂസ് ടാങ്കുകള്‍ നിറഞ്ഞുകവിയുകയും കിണര്‍വെള്ളം മലിനമാകുകയും ചെയ്തത് ആളുകള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കി. കഴിഞ്ഞവര്‍ഷം ജലസേചന വകുപ്പധികൃതര്‍ക്ക് പരാതി നല്കിയിരുന്നു. ഏതാനും ഉദ്ദ്യോഗസ്ഥര്‍ വന്ന് സ്ഥലത്തിന്റെ അളവെടുത്തു പോയതല്ലാതെ ഒന്നും നടന്നില്ല. കോവിലേരിത്താഴെ മുചുകുന്ന് റേഡരികിലും അത്യോട്ട്താഴെ പാടത്തിലും തോട്ടില...

Read More »

ആം ആദ്മി പാര്‍ട്ടി ജനസഭ നടത്തും

March 27th, 2014

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി ഏപ്രില്‍ നാലിന് കൊയിലാണ്ടി മേഖലയിലെ അഞ്ചു കേന്ദ്രങ്ങളില്‍ ജനസഭ നടത്തും. വടകര മണ്ഡലം സ്ഥാനാര്‍ഥി അലി അക്ബറിന്റെ വിജയത്തിനായി കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. വടകര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഫിറോസ് ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി അലി അക്ബര്‍, ജില്ലാ സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീധരന്‍ ചേലിയ അധ്യക്ഷത വഹിച്ചു.

Read More »

കുന്നത്തറയില്‍ പുതിയ വ്യവസായപാര്‍ക്കിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍

March 26th, 2014

  കൊയിലാണ്ടി: കുന്നത്തറ ടെക്‌സ്‌റ്റൈല്‍സ് കമ്പനി നിലനിന്ന സ്ഥലത്ത് സര്‍ക്കാര്‍ ഉടമസ്ഥയില്‍ കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ പുതിയ വ്യവസായപാര്‍ക്ക് ആരംഭിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍. ഇതുസംബന്ധിച്ച് പ്രധാന കടമ്പയായിരുന്ന ഹൈക്കോടതിയിലെ കേസുകള്‍ അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷ സംസ്ഥാന വ്യവസായവകുപ്പ് ബുധനാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കുന്നത്തറ കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ സപ്തംബര്‍മാസം ഉത്തരവായിരുന്നു. എങ്കിലും തൊഴിലാളികള്‍ക്ക് കൂടി പ്രാതിനിധ്യമുണ്ടായിരുന്ന കുന്നത്തറ ഇന്‍വെസ്റ്റ്‌മെന്റ...

Read More »

ക്ഷേത്രോത്സവം തുടങ്ങി

March 24th, 2014

കൊയിലാണ്ടി: വെങ്ങളത്ത്കണ്ടി ഭഗവതിക്ഷേത്ര മഹോത്സവം കൊടിയേറി. മേപ്പാടില്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി. ഉത്സവം മാര്‍ച്ച് 26-ന് സമാപിക്കും.

Read More »

ഉത്സവം കൊടിയേറി

March 24th, 2014

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം തുടങ്ങി. തന്ത്രി മേപ്പാടില്ലത്ത് ശങ്കരന്‍ നമ്പൂതിരിയും കൊല്ലം പിഷാരികാവ് മുന്‍ മേല്‍ശാന്തി എന്‍.പി. നാരായണന്‍ മൂസ്സതുമാണ് ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കുന്നത്. ഞായറാഴ്ച കൊടിയേറ്റം, ഗുരുതിതര്‍പ്പണം, തിറകള്‍, കനലാട്ടം എന്നിവ നടന്നു. തിങ്കളാഴ്ച ആഘോഷവരവ്, താലപ്പൊലി എഴുന്നള്ളത്ത്, ഭഗവതിതിറ, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടാകും. uCap1കുറുവങ്ങാട് താഴത്തയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുന്നു

Read More »

മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം

March 19th, 2014

കൊയിലാണ്ടി: മാര്‍ച്ച് മാസത്തില്‍ കൊയിലാണ്ടി താലൂക്കിലെ റേഷന്‍കടകള്‍വഴി താഴെപ്പറയുന്ന അളവില്‍ റേഷന്‍സാധനങ്ങള്‍ വിതരണംചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ബ്രാക്കറ്റില്‍ വില. എ.പി.എല്‍ അരി-9 കി.ഗ്രാം(8.90), എ.പി.എല്‍.(എസ്.എസ്.)അരി 9 കി.ഗ്രാം(2.00), ബി.പി.എല്‍ അരി25 കി.ഗ്രാം (1.00), ബി.പി.എല്‍ ഗോതമ്പ് 5 കി.ഗ്രാം(2.00), എ.എ.വൈ അരി 35 കി.ഗ്രാം( 1.00), ആട്ട രണ്ട് കിലോ (12.00), പഞ്ചസാര(ബി.പി.എല്‍, എ.എ.വൈ കാര്‍ഡ്) ഒരംഗത്തിന് 400 ഗ്രാം വീതം(13.50), മണ്ണെണ്ണ-ഈ കാര്‍ഡ് അര ലിററര്‍(17.00), മണ്ണെണ്ണ എന്‍.ഇ.കാര്‍ഡ് ന...

Read More »

സൗന്ദര്യവത്കരണത്തിനായി മരം മുരിച്ചുമാറ്റുന്നത് തടഞ്ഞു.

March 7th, 2014

പയ്യോളി: ബീച്ച് റോഡ്‌ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വഴിയോര തണല്‍മരങ്ങള്‍ മുറിച്ചു മാറ്റുന്നത് നാട്ടുകാരും കച്ചവടക്കാരും തടഞ്ഞു. നാട്ടുകാര്‍ കാണുന്നതിനു മുന്നേ ഒരു ചില്ല മുറിച്ചു മാറ്റിയിരുന്നു. ബീച്ച്‌റോഡില്‍ കടകള്‍ക്ക് മുമ്പില്‍ പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്ത് ഓപ്പണ്‍സ്റ്റേജ്, ഇന്റര്‍ലോക്കിങ്, ഓവ്ചാല്‍ എന്നിവ നിര്‍മിക്കാനാണ് പദ്ധതി. ഇതിനു വേണ്ടിയാണ് മരങ്ങള്‍ മുറിക്കാന്‍ തുടങ്ങിയത്. സ്ഥലത്തെത്തിയ പോലിസ് മരം മുരിക്കുന്നതിനെ അനുകൂലിച്ചത് വാക്കേറ്റത്തിനു വഴിയൊരുക്കി. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സ...

Read More »

മലബാ൪ ചലച്ചിത്രമേള ഇന്ന് മുതല്‍ കൊയിലാണ്ടിയില്‍

March 7th, 2014

കോഴിക്കോട്: കേരള ചലച്ചിത്ര അക്കാദമി, പബ്ലിക്റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, കൊയിലാണ്ടി നഗരസഭ എന്നിവരുടെ ആഭിമുഖ്യത്തില്‍  ആദി ഫൌണ്ടേഷന്‍ മാര്‍ച്ച്‌ 7,8,9 തിയ്യതികളില്‍ കൊയിലാണ്ടി ദ്വാരക തീയ്യേട്ടരില്‍ മലബാര്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. സിനിമ പ്രദ൪ശനത്തിന്ടെ ഉത്ഘാടനവും സമഗ്ര സംഭാവന പുരസ്ക്കാര നിര്‍വഹണവും  വൈകിട്ട് അഞ്ചിനു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. ഈ വര്‍ഷത്തെ അരവിന്ദന്‍ പുരസ്ക്കാരം നേടിയ സുദേവന്റെ ക്രൈം നമ്പര്‍ 80 ആണ് ഉത്ഘാടന ചിത്രം. സംസ്ഥാന അന്താരാഷ്‌ട്ര ചലച്ചിത്ര ...

Read More »

എക്‌സിക്യൂട്ടീവിന് പയ്യോളിയിലും യശ്വന്ത്‌പുരിന് കൊയിലാണ്ടിയിലും സ്റ്റോപ്പ്

February 18th, 2014

കൊയിലാണ്ടി: കണ്ണൂര്‍-എറണാകുളം എക്‌സിക്യൂട്ടീവ് എക്‌സ്​പ്രസ്സിന് പയ്യോളിയിലും കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്​പ്രസ്സിന് കൊയിലാണ്ടിയിലും സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഫിബ്രവരി 27 മുതല്‍ വണ്ടികള്‍ നിര്‍ത്തും. ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഇത്. കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്​പ്രസ്സ് കൊയിലാണ്ടിയില്‍ നിര്‍ത്തുന്നത് ബാംഗ്ലൂര്‍ യാത്ര എളുപ്പമാക്കും.

Read More »

സ്‌നേഹസംഗമം

January 12th, 2014

കൊയിലാണ്ടി: കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സ്‌നേഹസംഗമം സംഘടിപ്പിച്ചു. കൈത്തൊഴില്‍ പരിശീലനത്തില്‍ അന്താരാഷ്ട്രശ്രദ്ധ നേടിയ ലക്ഷ്മി മൂവാറ്റുപുഴയുടെ നേതൃത്വത്തില്‍ പേപ്പര്‍കൊണ്ട് പേനയുണ്ടാക്കുന്ന രീതി പരിശീലിപ്പിച്ചു. പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണവും നടത്തി. സിനിമാതാരം അനൂപ് ചന്ദ്രന്‍ ക്യാമ്പ് സന്ദര്‍ശിച്ചു. രാജീവ് മേമുണ്ട അവതരിപ്പിച്ച മാജിക്‌ഷോ, ആസിഫ് കാപ്പാട്, ഷാഫി കൊല്ലം എന്നിവരുടെ ഗാനമേള എന്നിവയുമുണ്ടായി. ഞായറാഴ്ച ഷിബു ചക്രവര്‍ത്തി, വിനോദ് കോവൂര്‍, ഡോ. ഷാജി എന്നിവര്‍ പങ്കെടുക്കും. കിടപ്പിലായ 42 രോഗി...

Read More »