News Section: കൊയിലാണ്ടി

ജമ്മു കാശ്മീരില്‍ കൊയിലാണ്ടി സ്വദേശിയായ ജവാന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

November 24th, 2015

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. സുധിമേഷ് എന്നയാളാണ് മരിച്ചത്. കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശിയാണ് മരിച്ച സുധിമേഷ്. തിങ്കളാഴ്ച രാവിലെ നിയന്ത്രണരേഖക്കടുത്ത് നിരീക്ഷണം നടത്തുന്ന സൈനിക വാഹനത്തിനു നേരേയായിരുന്നു ആക്രമണം.

Read More »

കൊയിലാണ്ടി റെയില്‍പാളത്തില്‍ വന്‍ വിളളല്‍ കണ്ടെത്തി

November 6th, 2015

കൊയിലാണ്ടി:  മൂടാടി പാലക്കുളങ്ങരയില്‍ റെയില്‍പാളത്തില്‍ വിളളല്‍ കണ്ടെത്തി. പുലര്‍ച്ചെ 6.30ന്പാലകുളങ്ങര റെയില്‍വേ സ്റ്റേഷന് 100 മീറ്റര്‍ അകലെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതുവഴി  പാലുമായി സൊസൈറ്റിയിലേക്ക് പോവുകയായിരുന്ന പൂതക്കുനി ദാസനാണ് പാളത്തില്‍ വിളളല്‍ കണ്ടത്. ഒരു എന്‍ജിന്‍ പോയതിനു പിന്നാലെ ഭീകരമായ ശബ്ദദത്തോടെ ഒന്നര ഇഞ്ച് നീളത്തില്‍ വിള്ളല്‍ ഉണ്ടാകുകയായിരുന്നു. ഈ വിവരം അധികൃതരെ  അറിയിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.  തുടര്‍ന്ന് സമീപവാസിയായ കെ.ടി.കുഞ്ഞിക്കണാരന്‍ എന്നയ...

Read More »

കൊയിലാണ്ടിയില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു

September 20th, 2015

കൊയിലാണ്ടി മകന്റെ വിവാഹം ക്ഷണിക്കാന്‍ പോയ ദമ്പതികള്‍ കാറിടിച്ച് മരിച്ചു. കൊയിലാണ്ടിക്കടുത്ത് പാലക്കുളം നന്തി ബസാറിലാണ് ഇന്ന് വൈകിട്ട് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുമ്പോഴാണ് ദമ്പതികളെ കാറിടിച്ചത്. രണ്ടുപേരും ആസ്പത്രിയിലെത്തിക്കും മുമ്പെ മരിച്ചു. ബാലുശ്ശേരി എകരൂല്‍ സ്വദേശികളായ എം.എം പറമ്പ് നെല്ലിക്കാവലത്ത് മൊയ്തു (60), ഭാര്യ നബീസ (55) എന്നിവരാണ് മരിച്ചത്.

Read More »

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനും തെറ്റുതിരുത്താനും ഇനിയും അവസരം

September 10th, 2015

വടകര : നവംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടര്‍ പട്ടികയില്‍  ഓണ്‍ലൈനായി പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും ഇനിയും അവസരം. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന തീയതിക്ക് 10 ദിവസം മുമ്പുവരെ നല്‍കുന്ന അപേക്ഷകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിക്കും. പുതുതായി രൂപീകരിച്ച അഞ്ച് നഗരസഭകളിലെയും വോട്ടര്‍പട്ടിക വാര്‍ഡ് പുനര്‍നിര്‍ണയത്തിനുശേഷം വീണ്ടും പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകലാണ് മുന്നില്‍. ജില്ലയില്‍ ആകെയുള്ള 22,61,069 വോട്ടര്...

Read More »

കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ മോഷണം

September 8th, 2015

കൊയിലാണ്ടി : അടച്ചിട്ട വീട്ടില്‍ പട്ടാപകല്‍ മോഷണം. പതിനഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നു. കൊയിലാണ്ടി മിനി സിവില്‍സ്റ്റേഷന്‍ പരിസരത്തെ   തസ്‌നി നിവാസില്‍  സദാനന്ദന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. തിങ്കളാഴ്ച രാവിലെ വീടുപൂട്ടി കണ്ണൂര്‍ ധര്‍മശാലയിലെ ബധിര വിദ്യാലയത്തില്‍ പോയതായിരുന്നു സദാനന്ദനും കുടുംബവും. വൈകിട്ട് മൂന്നുമണിയോടെ തിരിച്ചുവന്നപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടതെന്ന് സദാനന്ദന്‍ പറഞ്ഞു. കൊയിലാണ്ടി പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്...

Read More »

കൊയിലാണ്ടിയില്‍ ലഹരി വസ്തുക്കളും അശ്ലീല പുസ്‌തകങ്ങളുമായി പെട്ടിക്കടക്കാരന്‍ അറസ്റ്റില്‍

August 13th, 2015

കൊയിലാണ്ടി : വിദ്യാര്‍ഥികള്‍ക്ക്‌ ലഹരി വസ്തുക്കളും അശ്ലീല പുസ്‌തകങ്ങളും  വിറ്റ പെട്ടിക്കടക്കാരന്‍ അറസ്റ്റില്‍. പതിനെട്ട്‌ വയസ്സില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍  നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങലുള്‍പെടെയുള്ള ലഹരി വസ്തുക്കള്‍ വിറ്റത്. അശ്ലീല പുസ്‌തകങ്ങളും പിടികൂടിയിട്ടുണ്ട്‌. കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിന്‌ സമീപമുള്ള പരപ്പില്‍ മുഹമ്മദിന്റെ പെട്ടിക്കടയില്‍ നിന്നാണ്‌ ഇവ പിടികൂടിയത്‌. ഇന്നലെ കാലത്ത്‌ കുട്ടികള്‍ക്ക്‌ സിഗരറ്റ്‌ വില്‍ക്കുന്നതിന്‌ ഇടയിലാണ്‌ വടകര നാര്‍കോട്ടിക്‌ ഡിവൈ.എസ്‌.പി. യ...

Read More »

നന്തിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

August 12th, 2015

പയ്യോളി:  നന്തിയില്‍  ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎല്‍ 58 ജി 7115 നമ്പര്‍ സ്വകാര്യ ബസും കെഎല്‍ 11 എപി 2453 നമ്പര്‍ ലോറിയുമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Read More »

കൊയിലാണ്ടിയില്‍ 9 വയസുകാരിയെ പീഡിപ്പിച്ച ചെറിയച്ഛന്‍ അറസ്റ്റില്‍

August 4th, 2015

കൊയിലാണ്ടി: രണ്ട് വര്‍ഷമായി ഒമ്പത്  വയസുകാരിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന പിതൃസഹോദരന്‍ അറസ്റ്റില്‍. കൊയിലാണ്ടി  ചേലിയ സ്വദേശി ശ്രീലാല്‍(30) അറസ്റ്റിലായത്.  പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനവിവരം കുട്ടി ടീച്ചറോട് പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അന്വേഷണം നടത്തി കൊയിലാണ്ടി പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ   പഠനം അവ...

Read More »

മന്ത്രവാദിനിയുടെ തട്ടിപ്പ്:13 പവന്‍കൂടി കണ്ടെടുത്തു

July 20th, 2015

കൊയിലാണ്ടി: വീട്ടമ്മയെ കബളിപ്പിച്ച് 400 പവന്‍ സ്വര്‍ണാഭരണങ്ങളും 20 ലക്ഷം രൂപയും തട്ടിയെടുത്ത മന്ത്രവാദിനിയായ ചേമഞ്ചേരി പാലോട്ടുകുഴി തൗഫീക്ക് മന്‍സിലില്‍ പി.കെ. റഹ്മത്ത് ബാങ്കില്‍ പണയം വച്ച 13 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി കൊയിലാണ്ടി സിഐ ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെടുത്തു.അത്തോളി  ഫെഡറല്‍ ബാങ്ക് ശാഖയില്‍നിന്നാണ് കോടതിയുടെ ഉത്തരവുപ്രകാരം അന്വേഷണസംഘം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. ഇതോടെ സംഭവത്തില്‍ 109 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ 14ന് കോഴിക്കോട് സിറ്റി സര്‍വീസ്...

Read More »

വീട്ടമ്മയെ കബളിപ്പിച്ച് 400 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന മന്ത്രവാദിനി പണയപ്പെടുത്തിയ 96 പവന്‍ കണ്ടെത്തി

July 16th, 2015

കൊയിലാണ്ടി: മന്ത്രവാദിനി ചമഞ്ഞ് വീട്ടമ്മയില്‍ നിന്നും 400 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 20ലക്ഷം രൂപയും തട്ടിയെടുത്ത യുവതി ബാങ്കില്‍ പണയപ്പെടുത്തിയ 96 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ്‌ കണ്ടെടുത്തു. ചേമഞ്ചേരി പാലാട്ടുകുഴി തൗഫീക്ക്‌ മന്‍സിലില്‍ പി.കെ.റഹ്‌മത്ത്‌ ആണ്‌ മന്ത്രവാദിനി ചമഞ്ഞ്‌ കൊണ്ടോട്ടി സ്വദേശിനിയില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്നത്. നേരത്തെ ഇവരുടെ ഉടമസ്‌ഥതയിലുള്ള കാര്‍ പയ്യോളിയിലെ ഒരു അഭിഭാഷകന്റെ വീട്ടില്‍ നിന്നും പോലീസ്‌ കണ്ടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ കോടതി ഉത്തരവ്‌ പ്രകാരം സി.ഐ ഹരിദ...

Read More »