News Section: കൊയിലാണ്ടി

എ.കെ.പി.എ.ജില്ലാ സമ്മേളനം വടകരയിൽ

December 1st, 2018

വടകര:ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഡിസംബർ നാലിന് വടകര ടൗൺ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം,ട്രേഡ് ഫെയർ,പൊതു സമ്മേളനം പ്രകടനം,പ്രതിനിധി സമ്മേളനം,ദുരിതാശ്വാസ വിതരണം,കിഡ്‌നി പരിശോധന ക്യാമ്പ് എന്നിവ നടക്കും.സമ്മേളനത്തിന്റെ മുന്നോടിയായി നാളെ(മൂന്നിന്)അഴിയൂരിൽ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ വടകര ടൗൺ ഹാളിൽ സമാപിക്കും. നാലിന് ജില്ലയിലെ സ്റ്റുഡിയോകൾ അവധിയായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.കാലത്ത് എട്ട...

Read More »

മൂടാടി തെരു മഹാഗണപതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം

December 1st, 2018

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഡിവിഷനു കീഴിലുളള മൂടാടി തെരു മഹാഗണപതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ ഈ മാസം 24 ന് അഞ്ചിനകം ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0495 2374547.

Read More »

പട്ടികജാതി വിഭാഗക്കാര്‍ക്ക് സൗജന്യ മത്സരപരീക്ഷാ പരിശീലനം

November 29th, 2018

 വടകര: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് വിവിധ മത്സരപരീക്ഷകള്‍ക്കായി ജില്ലാ പഞ്ചായത്ത് സൗജന്യപരിശീലനം നല്‍കും. 18 നും 35 നും ഇടയ്ക്ക് പ്രായമുള്ള പത്താംതരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റ് സഹിതം ന•-ണ്ട ഗ്രാമപഞ്ചായത്തിലെ അക്ഷയകേന്ദ്രത്തിലോ, കക്കട്ടിലെ ജില്ലാ പഞ്ചായത്തിന്റെ അക്ഷയകേന്ദ്രത്തിലോ കോഴിക്കോട് സിവില്‍സ്റ്റേഷനിലെ  സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലോ ഡിസംബര്‍ മൂന്നിന് രാവിലെ  10.30 നകം നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. ഡിസംബര്‍ ന...

Read More »

ജില്ലാ കലോത്സവം; നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

November 22nd, 2018

വടകര: റവന്യൂ ജില്ലാ കലോത്സവത്തോടനുബന്ധിച്ച് നാളെ വടകര വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ് കുമാര്‍ ഇ.കെ അറിയിച്ചു. ഹയര്‍ സെക്കണ്ടറിയ്ക്കും വി.എച്ച്.എസ്.ഇ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു

Read More »

ശബരിമല വാഹന പാസ്സുകൾ അതാത് പോലീസ് സ്റ്റേഷനുകളിൽ ലഭിക്കും

November 15th, 2018

വടകര:ശബരിമല തീർത്ഥാടകർക്ക് സഞ്ചരിക്കാനുളള വാഹനങ്ങൾക്കുളള എൻട്രി പാസ്സുകൾ റൂറൽ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ലഭിക്കുന്നതാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ജി.ജയ്‌ദേവ് അറിയിച്ചു.

Read More »

വാഹന അപകടത്തില്‍ പരിക്കേറ്റ കൊയിലാണ്ടി സ്വദേശി മരിച്ചു

November 15th, 2018

കൊയിലാണ്ടി :കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ വച്ചു വാഹന അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുചുകുന്ന് പാലയാടി മീത്തല്‍ അജേഷ് (30) മരണപ്പെട്ടു. അച്ഛന്‍ പരേതനായ രാജന്‍ ,അമ്മ: കാര്‍ത്ത്യയാനി, സഹോദരങ്ങള്‍ ; രാജേഷ്,ഉണ്ണികൃഷ്ണന്‍. മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും

Read More »

സൗഹൃദ ക്ലബ്ബ് സ്റ്റുഡന്റ്സ് ലീഡേഴ്‌സ് ത്രിദിന ക്യാമ്പിന് തുടക്കമായി

November 13th, 2018

വടകര:വടകര വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കണ്ടറി വിഭാഗത്തിലെ തെരഞ്ഞെടുക്കപെട്ട പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സൗഹൃദ ക്ലബ്ബ് സ്റ്റുഡന്റ്സ് ലീഡേഴ്‌സ് ത്രിദിന ക്യാമ്പിന് ഇരിങ്ങൽ സർഗ്ഗാലയയിൽ തുടക്കമായി. ജീവിത നൈപുണികളെ സംബന്ധിക്കുന്ന പരിശീലന ക്ലാസുകൾ,സൈബർ സെക്യൂരിറ്റി,ചൈൽഡ് റൈറ്റ്സ് ആൻഡ് പ്രൊട്ടക്ഷൻ,ലീഡർഷിപ്പ്,കൗമാരക്കാരുടെ പ്രശ്നങ്ങൾ,വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സെടുത്തു. പ്രശസ്ത നർത്തകി റിയാ രമേഷ് ക്യാമ്പ് ഉൽഘാടനം ചെയ്തു. സൗഹൃദ ക്ലബ്ബ് ജില്ലാ കൺവീനർ ബീന പൂവത്തിൽ അധ്യക്ഷത വഹിച്ചു. ...

Read More »

കൊയിലാണ്ടി എംപ്ലോയ്മെന്റ് എക്‌സിചേഞ്ചില്‍ 17 ന് രജിസ്‌ട്രേഷന്‍

November 12th, 2018

കൊയിലാണ്ടി: ജില്ലാ എംപ്ലോയ്്‌മെന്റ് എക്‌സിചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 17 ന് രാവിലെ 10.30 ന് കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്്‌മെന്റ് എക്‌സിചേഞ്ചില്‍ നടക്കും. പ്ലസ്ടുവും അതിനു മുകളിലും യോഗ്യതയുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ ആഴ്ചതോറും എംപ്ലോയബിലിറ്റി സെന്റര്‍ നടത്തിവരുന്ന അഭിമുഖങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമു ള്ളവര്‍ ...

Read More »

സംഘർഷം കണക്കിലെടുത്ത് ക്ഷേത്രോത്സവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

November 10th, 2018

വടകര:വടകര പോലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്രോത്സവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം വടകര പോലീസ് വിളിച്ചു ചേർത്ത ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.   ഉത്സവങ്ങളോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടികളുടെയും,അനുബന്ധ സംഘടനകളുടെയും പ്രചരണ ബോർഡുകൾകൊടികൾ,എന്നിവ സ്ഥാപിക്കുന്നതും വൈദ്യുതി പോസ്റ്റുകൾ,റോഡ് തുടങ്ങിയ സ്ഥലങ്ങളിലും പ്രചരണം അനുവദനീയമല്ല.ക്ഷേത്രത്തിലും,പരിസര പ്രദേശങ്ങളിലും ചൂതാട്ടം ...

Read More »

പാക്കാനാര്‍പുരത്തുനിന്നും കൊയിലാണ്ടിയിലേക്ക് നവോത്ഥാന സന്ദേശയാത്ര

November 8th, 2018

വടകര: ''ഓര്‍മ ഉണ്ടായിരിക്കണം കേരളം നടന്ന വഴികള്‍" എന്ന സന്ദേശവുമായി പാക്കാനാര്‍പുരത്തുനിന്നും കൊയിലാണ്ടിയിലേക്ക് നവോത്ഥാന സന്ദേശയാത്ര  സംഘടിപ്പിക്കുന്നു. നവംബര്‍ 10,11 തിയ്യതികളിലായി നടക്കുന്ന സന്ദേശയാത്രയില്‍ നാടകം,പാട്ട്,ചിത്രംവര  ,പറച്ചില്‍ എന്നിവ ഉണ്ടാകും. നവംബര്‍ 10 ന് വൈകിട്ട് 4 മണിക്ക് മേപ്പയ്യൂരില്‍ വെച്ച്  രേഖാരാജ് നവോത്ഥാന സന്ദേശയാത്രയുടെ   ഉദ്ഘാടനം  നിര്‍വഹിക്കും. കല്‍പ്പറ്റ നാരായണന്‍,എം.എം.സോമശേഖരന്‍,കെ.ഇ.എന്‍.കുഞ്ഞമ്മദ്, പ്രൊഫ: സി.പി.അബൂബക്കര്‍,കെ .കുഞ്ഞിരാമന്‍(മേലടി ബ്ലോക്ക്‌ പഞ്ചായത്ത് പ...

Read More »