News Section: കോഴിക്കോട്

സുരഭിക്ക് ലഭിച്ച ദേശീയ അവാര്‍ഡിന്‍റെ ആവേശത്തിരയിളക്കത്തില്‍ നരിക്കുനി ഗ്രാമം

April 10th, 2017

കോഴിക്കോട്: സുരഭിക്ക് ലഭിച്ച ദേശീയ അവാര്‍ഡിന്‍റെ ആവേശത്തിരയിളക്കത്തില്‍ നരിക്കുനി ഗ്രാമം  .  മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിക്ക് നരിക്കുനി ഗ്രാമത്തിന്‍റെ  സ്വീകരണം നല്‍കി. സുരഭിക്ക്  മധുരം നല്‍കിയും വാദ്യമേളത്തോടെയുമായിരുന്നു ഒരു നാട് മുഴുവന്‍  സ്വീകരണം നല്‍കിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സലാലയില്‍ നിന്ന് സുരഭി നരിക്കുനിയിലെത്തിയത്. പൊരിവെയിലത്ത് നാടിന്റെ അഭിമാനമായി മാറിയ സുരഭിയെ  ഒരുനോക്ക് കാണാന്‍ വന്‍ ജനകൂട്ടം തന്നെയായിരുന്നു തടിച്ചു കൂടിയിരുന്നത്. സുരഭിയുടെ അഭിനയമികവിന്റെ ഉത്തരമാണ് അവ...

Read More »

ബസും കാറും കൂട്ടിയിടിച്ച് നാലു പേർക്കു പരിക്കേറ്റു

February 24th, 2017

കോഴിക്കോട്:  ബസും കാറും കൂട്ടിയിടിച്ച് നാലു പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് പൂക്കാടിൽ രാവിലെ ആയിരുന്നു അപകടം നടന്നത്.അപകടത്തെ തുടർന്ന് കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

Read More »

ബ്രോ എന്ന്‍ മാത്രം വിളിക്കരുത്, നൗഷീറെ… നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാൻ പോകൂ; കോഴിക്കോട്ടെ പുതിയ കളക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറലാവുന്നു

February 22nd, 2017

കോഴിക്കോട്ടെ പുതിയ കളക്ടര്‍ യു വി ജോസിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ് വൈറലാവുന്നു. കോഴിക്കോട്ടെ പുതിയ കലെക്ടര്‍ ആയി ചാര്‍ജെടുത്ത വിവരം  കളക്ടര്‍ കോഴിക്കോട് എന്ന ഫേസ്ബുക്ക്‌ പേജില്‍ യു വി ജോസ് പങ്കുവച്ചിരുന്നു. ആ പോസ്റ്റിനു താഴെ വന്ന കോഴിക്കോട്ടുകാരുടെ വികാരങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മറുപടി ആയിട്ടാണ്  യു വി ജോസ് അതെ പേജില്‍ വീണ്ടും പോസ്റ്റിട്ടത്. തന്റെ പോസ്റ്റിനു വന്ന മറുപടിയൊക്കെ ആദ്യം തന്നെ പേടിപ്പിച്ചുവെന്നും എല്ലാരും തന്നെ ഒരു വില്ലന്‍ റോളിലാണ് കാണുന്നതെന്ന് അറിഞ്ഞപ്പോള്‍ വിഷമവും തോന്നി.എന്ന്‍ പറഞ്ഞു കൊണ്ടാണ്...

Read More »

ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നു;സ്ഥലമാറ്റത്തെക്കുറിച്ച് കലക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റ്

February 15th, 2017

കോഴിക്കോട്:   “കോയിക്കോട്ടുകാരുടെ” സ്വന്തം കളക്ടര്‍ ബ്രോ എൻ പ്രശാന്തിനു സ്ഥലമാറ്റം. സമൂഹ മാധ്യമങ്ങളിലെ ഇടപെടലും കാരുണ്യ പ്രവര്‍ത്തനങ്ങളും കളക്ടര്‍ ബ്രോയെ ഏറെ ജനപ്രിയനാക്കിയിരുന്നു. ഇങ്ങനെ ഒരു സ്ഥലമാറ്റം പ്രതീക്ഷിച്ചിരുന്നു.ഇതില്‍ അസ്വാഭാവികമായി ഒന്നും തന്നെ തോനുന്നില്ലെന്നും കലക്ടര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു. കലക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റ് പൂര്‍ണരൂപം  കോഴിക്കോട്ട്‌ നിന്നുള്ള വിടവാങ്ങൽ പോസ്റ്റിനു മുമ്പത്തെ ഒരു ചെറിയ പോസ്റ്റ്. 2015 ഫെബ്രുവരിയിൽ ഏറ്റെടുത്ത കോഴികോട് കളക്ടർ ജോലിക്ക് വിരാമമാവുകയാ...

Read More »

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ നാളെ കോഴിക്കോട്

February 1st, 2017

കോഴിക്കോട് : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാളെ കോഴിക്കോട് എത്തും. ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഉദ്ഘാടനത്തിനാണ്  സച്ചിന്‍ നാളെ കോഴിക്കോട്ടെത്തുന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലും കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലുമാണ് സ്‌പോര്‍ട്‌സ് മെഡിസിന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. നാളെ  രാവിലെ 11.30-നാണ്  കോഴിക്കോട് ആസ്റ്റര്‍ മിംസിലെ കേന്ദ്രം  ഉദ്ഘാടനം ചെയ്യും. ശാരീരികക്ഷമതയ്ക്കും പരിക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാകുമെന്ന്  മാനേജിങ് ഡയറക്ടര്‍ ഡ...

Read More »

മകന്റെ നീതിക്ക് വേണ്ടി കളക്ടറുടെ വസതി ഉപരോധിച്ചു ;അസ്ലമിന്റെ ഉമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

January 30th, 2017

നാദാപുരം:കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കളക്ടറുടെ വസതി  ഉപരോധിച്ചു. മകന്റെ നീതിക്ക് വേണ്ടി ഉപരോധത്തില്‍ പങ്കെടുത്ത   അസ്‌ലമിന്റെ ഉമ്മ സുബൈദയെ പോലീസ് അറസ്റ്റു ചെയ്തു. പി.കെ ഫിറോസ്, നജീബ് കാന്തപുരം തുടങ്ങിയ നേതാക്കളേയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അസ്‌ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വൈകുന്നതില്‍ നിദേവനം സമര്‍പ്പിക്കാന്‍ കളക്ടറെ സന്ദര്‍ശിക്കുന്നതിന് എത്തിയതായിരുന്നു അസ്‌ലമിന്റെ ഉമ്മ സുബൈദ ഉള്‍പ്പെടെയു...

Read More »

കുറ്റ്യാടി ന്യൂസ്‌ എഡിറ്റര്‍ രാജേഷ്‌ എം.കെ വാഹനാപകടത്തില്‍ മരിച്ചു

January 20th, 2017

            കുറ്റ്യാടി:കുറ്റ്യാടി ന്യൂസ്‌.ഇന്‍ എഡിറ്റര്‍ രാജേഷ്‌ എം.കെ (28) വാഹനാപകടത്തില്‍ മരിച്ചു.ഇന്നലെ രാത്രി വീട്ടിലേക്ക്‌ പോകും വഴി രാജേഷ്‌ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തൊട്ടില്‍പാലം ദേവര്‍കോവില്‍ പൂക്കോട് സ്വദേശിയാണ്.

Read More »

ജിഷ്ണുവിന്റെ വീട്ടിലേക്ക് നേതാക്കന്മാരുടെ വന്‍ നിര

January 12th, 2017

വളയം: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വളയത്തെ വീട്ടിലേക്കു നേതാക്കളുടെ ഒഴുക്ക്. കക്ഷി രാഷ്ട്രീയ ഭേദമന്യേനിരവധി പേരാണ് വീട്ടിലെത്തുന്നത്. ജിഷ്ണു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തൈ കുറിച്ച് ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് എന്നിവര്‍ ആവിശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു. വളരെ ദ...

Read More »

ജിഷ്ണുവിന്റെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചു;ദുരൂഹതയെന്ന്‍ ബന്ധുക്കള്‍

January 12th, 2017

വളയം:  പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് പൊലീസ്. ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നില്‍ നിന്നാണ് കത്ത് ലഭിച്ചത്. എന്റെ ജീവിതവും സ്വപ്നവും നഷ്ടമായെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 'ഐ ക്വിറ്റ്' എന്ന് എഴുതി വെട്ടിയിട്ടുമുണ്ട് കത്തില്‍. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും കേസ് അട്ടിമറിക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ബന്ധുക്കള്‍ ആരോപിച്ചു.പോലീസ് സീല്‍ ചെയ്ത് പൂട്ടിയ ജിഷ്ണു താമസിച്ച ഹ...

Read More »

ജിഷ്ണുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും

January 11th, 2017

വളയം:കഴിഞ്ഞ വെള്ളിയാഴ്ച പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ മരിച്ച ജിഷ്ണു  പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാമ്പാടി നെഹ്‌റു കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമഗ്രമായി ഇന്നത്തെ മന്ത്രിസഭാ ചര്‍ച്ച ചെയ്തു. നെഹ്‌റു കോളേജില്‍ തുടര്‍ന്ന് പോരുന്ന അതിക്രമങ്ങളെ പറ്റി വിദ്യാര്‍ത്ഥികളും മുന്‍വിദ്യാര്‍ത്ഥികളും ഉന്നയിച്ച പരാതിയിന്മേല്‍ പരിശോധന വേണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാശ്രയ കോളേജുകളുമായി  ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ പ്രധ...

Read More »