News Section: കോഴിക്കോട്

പ്രവാസിയുടെ കൊല: മാതാവിനെ മൊഴി ചൊല്ലുന്നതിലെ വിരോധം

September 6th, 2014

കോഴിക്കോട് : അവധിക്കെത്തിയ പ്രവാസി പൂമഠത്തില്‍ മുഹമ്മദ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട കേസില്‍ മകന്‍ അറസ്റില്‍. 17 വര്‍ഷമായി റിയാദിലായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ മുഹമ്മദ് വെട്ടേറ്റു മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് മൂത്തമകന്‍ അഷ്റഫ് (30) അറസ്റിലായത്. കൊലപാതകത്തിനു ശേഷം അപ്രത്യക്ഷനായ അഷ്റഫിനെ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയായിരുന്നു. മാതാവിനെ മൊഴി ചൊല്ലുന്നതിലെ വിരോധമാണ് കൊലക്ക് കാരണമെന്നു അഷ്റഫ് മൊഴി നല്‍കിയതായും സൂചനയുണ്ട് .അതിനിടെ വെള്ളിയാഴ്ച രാത്രി വൈകി അഷ്റഫ് താനൂര്‍ പോലീസില്‍ കീഴടങ്ങുകയായിര...

Read More »

കോരപ്പുഴയില്‍ പുതിയ പാലം നിര്‍മിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി

September 2nd, 2014

കോഴിക്കോട്: കോരപ്പുഴയ്ക്കു കുറുകെ പുതിയ പാലം നിര്‍മിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവിലെ പാലത്തില്‍ റോഡ് തകര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പരിഹാരമായി പാലം നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ബൈപാസില്‍ തൊണ്ടയാട്, മലാപ്പറമ്പ് ജങ്ഷനുകളില്‍ മേല്‍പ്പാലം പണിയും. നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

Read More »

ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

September 2nd, 2014

തിരുവനന്തപുരം: ആര്‍എസ്എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വയനാട്, കൊച്ചി എന്നിവിടങ്ങളില്‍ അക്രമം. വയനാട് മീനങ്ങാടിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഹര്‍ത്താല്‍ അനുകൂലികള്‍ യാത്രക്കാരെ ഇറക്കിയതിന് ശേഷം ചില്ല് തകര്‍ക്കുകയായിരുന്നു. കൊച്ചി സൌത്ത് റെയില്‍വേ സ്റേഷനില്‍ ഓട്ടോയ്ക്ക് നേരെയും, കാക്കനാട് കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി. തലസ്ഥാനത്ത് ത...

Read More »

കോഴിക്കോട് നഗരത്തില്‍ ഇന്നുമുതല്‍ ബസ് പണിമുടക്ക്

September 1st, 2014

കോഴിക്കോട്: നഗരത്തിലെ ഗതാഗത പരിഷ്കാരത്തില്‍ പ്രതിഷേധിച്ച് നഗരത്തിലേക്ക് സര്‍വീസ് നടത്തുന്ന ഒരു വിഭാഗം സ്വകാര്യ ബസ്സുടമകള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന ദീര്‍ഘദൂര ബസ്സുകള്‍ അരയിടത്തുപാലം അപ്രോച്ച് റോഡിലൂടെ പുതിയറ റോഡുവഴി പാളയം സ്റ്റാന്‍ഡിലേക്ക് പോകണമെന്ന പൊലീസ് നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് സമരം. ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ നേതൃത്വത്തില്‍ 250ഓളം ബസ്സുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം ബസ് ഓപ്പറേറ്...

Read More »

കോരപ്പുഴ പാലം ഗതാഗതക്കുരുക്ക്; മനുഷ്യച്ചങ്ങലതീര്‍ക്കും

August 24th, 2014

കൊയിലാണ്ടി: ദേശീയപാതയിലെ പ്രധാന പാലമായ കോരപ്പുഴ പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 25ന് വൈകിട്ട് നാലിന് മനുഷ്യച്ചങ്ങല തീര്‍ക്കും. ചേമഞ്ചേരിയിലെയും എലത്തൂരിലെയും എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സമരസമിതിയാണ് മനുഷ്യച്ചങ്ങലക്ക് ആഹ്വാനം ചെയ്തത്. പാലത്തിലെ റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ മണിക്കൂറുകളോളമാണ് ഇപ്പോള്‍ കോരപ്പുഴയില്‍ ഗതാഗതക്കുരുക്ക്.പാലത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കല്‍ എല്ലാ വര്‍ഷവും തുടരുന്ന പ്രവര്‍ത്തനമായി മാറുകയാണ്. ലക്ഷക്കണക്കിന് രൂപ ചെലവ് ചെയ്യുക എന്നതല്ലാതെ ശാശ്വതമായി പ്രശ്നം പരിഹരിക്...

Read More »

മദ്യനിരോധനം കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം: സുധീരന്‍

August 19th, 2014

തിരുവനന്തപുരം: മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരികയാണ് കെപിസിസിയുട പ്രഖ്യാപിത നയമെന്ന് വി.എം സുധീരന്‍. ലഹരിവിരുദ്ധ സമൂഹമെന്നത് ജനങ്ങളുടെ പൊതുവികാരമാണ്. ജനങ്ങള്‍ അതാഗ്രഹിക്കുന്നു. കേരളത്തില്‍ ലഹരിവിരുദ്ധ അന്തരീക്ഷം ഉണ്ടായിവരുന്നുണ്ട്. രാഷ്ട്രിയത്തിനതീതമായി ഇതിനൊപ്പം എല്ലാവരും ഒന്നിച്ചു നില്‍ക്കണം. ഇത് ഒരു രാഷ്ട്രിയ പ്രശ്നമല്ല ജനങ്ങളുടെ ജീവിതത്തിന്റെ പ്രശ്നമാണ്. കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം മദ്യനിരോധനമാണെന്നും അദ്ദേഹം പറഞ്ഞു.

Read More »

ഒഡേസ സത്യന്‍ അന്തരിച്ചു

August 19th, 2014

ജനകീയ സിനിമയെന്ന ആശയത്തിന്റെ മുഖ്യ വക്താവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഒഡേസ സത്യന്‍ അന്തരിച്ചു. നാളുകളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ 3.30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. പ്രമുഖ ജനകീയ സിനിമാ സംവിധായകന്‍ ജോണ്‍ എബ്രഹാമിനോടൊപ്പം സിനിമാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ സത്യന്‍ മലയാള ഡോക്യുമെന്ററി സിനിമാ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. സത്യന്റെ ഡോക്യുമെന്ററികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് കവി അയ്യപ്പനെ കുറിച്ചുള്ള ‘ഇത്രയും യാതഭാഗം…’ ഡോക്യുമെന്...

Read More »

ആള്‍മാറാട്ടം നടത്തിയെന്നാരോപിച്ച് പിഎസ്‌സി പരീക്ഷ നിഷേധിച്ചതായി പരാതി

August 18th, 2014

വടകര: ഹാള്‍ ടിക്കറ്റിലെ അവ്യക്തത പറഞ്ഞ് ആള്‍മാറാട്ടം ആരോപിച്ച് ഉദ്യോര്‍ഥിക്ക് പിഎസ്‌സി പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചതായി പരാതി. വില്ല്യാപ്പള്ളി പൊന്മേരി പറമ്പിലെ കീഴത്ര ജയരാജനാണ് പിഎസ്‌സി ചെയര്‍മാന് പരാതി നല്‍കിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് ഇക്കഴിഞ്ഞ 16ന് നടന്ന പരീക്ഷക്ക് ഫറൂക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സെന്ററിലെ ഉദ്യോഗസ്ഥരാണ് ജയരാജനെ തിരിച്ചയച്ചത്. തിരിച്ചറിയല്‍ രേഖകളായ ഡ്രൈവിങ് ലൈസന്‍സും ഇലക്ഷന്‍ കാര്‍ഡും നല്‍കിയിട്ടും പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല.എന്നാല്‍ ഇതേ ഫോട്ടോയുള്ള ഹാള്‍ ടിക്ക...

Read More »

കളവ് കേസിലെ പ്രതികള്‍ പിടിയില്‍

August 18th, 2014

വടകര: കളവ് കേസുകളില്‍ പ്രതികളായ ചാലക്കുടിയിലെ ജയ്‌സണ്‍ (44), ജിജോ (41) എന്നിവരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ ആലക്കല്‍ ബില്‍ഡിങ്ങിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്.

Read More »

കോഴിക്കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശന കവാടം ഇനി അടച്ചിടില്ല

August 17th, 2014

കോഴിക്കോട് . രാവിലെ ഒന്‍പതു മുതല്‍ 12 വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രധാന കവാടം ഇനി മുതല്‍ മുഴുവന്‍ സമയവും തുറക്കും. രണ്ടുവര്‍ഷമായി സന്ദര്‍ശക സമയത്തിന്റെ പേരില്‍ ജനങ്ങളും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ വാക് തര്‍ക്കം പതിവാണ്. സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യപ്രകാരം ആശുപത്രി ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഗേറ്റ് മുഴുവന്‍ സമയവും തുറന്നു കൊടുക്കാന്‍ തീരുമാനമായത്. ഇന്നലെ മുതല്‍ നടപ്പാക്കി തുടങ്ങി.

Read More »