News Section: കോഴിക്കോട്

ആശുപത്രിയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ പോയ അച്ഛൻ ബസ്‌ തട്ടി മരിച്ചു

June 20th, 2014

കോഴിക്കോട്:അപകടത്തിൽ പരിക്കുപറ്റി കാലൊടിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയ അച്ഛൻ ബസ്‌ തട്ടി തൽക്ഷണം മരിച്ചു . വിലങ്ങാട് കരിമത്തിയിൽ തോമസ്‌ (45 )ആണ് മരിച്ചത് .വെള്ളിയാഴ്ച്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ മുൻ വശത്തായിരുന്നു അപകടം .മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Read More »

സംസ്ഥാന വ്യാപകമായി ഇന്ന് എസ് .എഫ് .ഐ .പഠിപ്പുമുടക്കം

June 10th, 2014

കോഴിക്കോട് :കോഴിക്കോട്എസ്.എഫ്.ഐ .മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു ഇന്ന് സംസ്ഥാന വ്യാപകമായി എസ് .എഫ് .ഐ .യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പഠിപ്പ് മുടക്കും .

Read More »

ഒന്നാം റെയില്‍വേ മേല്പാലം: അപ്രോച്ച് റോഡുപണി 17-ന് തീരും

June 9th, 2014

കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്റെ വടക്കു ഭാഗത്തുള്ള ഒന്നാം റെയില്‍വേ മേല്പാലം സമീപന റോഡിന്റെ പണി പുരോഗമിക്കുന്നു. ഈ മാസം 17- ന് പൂര്‍ത്തിയാവുന്ന വിധമാണ് പണി പുരോഗമിക്കുന്നത്. പാലം 78 സെന്റിമീറ്റര്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് സമീപന റോഡിന്റെ ഉയരവും കൂട്ടേണ്ടിവന്നത്. പടിഞ്ഞാറു ഭാഗത്ത് റോഡിനായി മണ്ണിട്ട് ഉയര്‍ത്താന്‍ തുടങ്ങി. കിഴക്ക് ഭാഗത്ത് മണ്ണ് നിരത്തുന്നതിന് മുന്നോടിയായി കോണ്‍ക്രീറ്റിങ്ങിനുള്ള പണിയും തുടങ്ങി. 17-ന് പണികളെല്ലാം തീര്‍ത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍വേ വൈദ്യുതീകര...

Read More »

ശുചിത്വം, മാലിന്യ നിര്‍മാര്‍ജ്ജനം എക്‌സലന്‍സ് അവാര്‍ഡ് മൂന്നാംതവണയും മിംസിന്

June 5th, 2014

തിരുവനന്തപുരം: ശുചിത്വത്തിനും മാലിന്യ നിര്‍മാര്‍ജ്ജനത്തിലെ മികവിനും സംസ്ഥാന സര്‍ക്കാര്‍ വര്‍ഷംതോറും നല്‍കി വരുന്ന എക്‌സലന്‍സ് അവാര്‍ഡ് 2013 മൂന്നാംതവണയും കോഴിക്കോട് മിംസ് ഹോസ്പിറ്റല്‍ കരസ്ഥമാക്കി. 500 ലധികം കിടക്കകളുള്ള സ്വകാര്യ ആശുപത്രികളുടെ വി'ാഗത്തിലാണ് മിംസിന് എക്‌സലന്‍സ് അവാര്‍ഡ്. ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയതും പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ പ്രായോഗിക തലത്തില്‍ കൊണ്ടുവന്നതും പരിഗണിച്ചാണ് ഈ അംഗീകാരം. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും മൂന്നാം തവണയും എക്‌സലന...

Read More »

രുചികരമായ അടുക്കള വിഭവങ്ങളുമായി ഫുഡ് ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കമായി

May 31st, 2014

കോഴിക്കോട്: രുചികരമായ അടുക്കള വിഭവങ്ങളുമായി ഫുഡ് ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീയും ജെന്‍ഡര്‍ പാര്‍ക്കും ചേര്‍ന്ന് നടപ്പാക്കുന്ന വാട്ടര്‍ ആന്‍ഡ് ഫുഡ് ഓണ്‍ വീല്‍സ് പദ്ധതി നഗരസഭാ ഓഫീസ് പരിസരത്ത് മേയര്‍ എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു.രുചികരമായ അടുക്കള വിഭവങ്ങള്‍ക്ക് ഇനി ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ തേടിപ്പോകേണ്ട. മിതമായ നിരക്കില്‍ രാജ്യാന്തര നിലവാരത്തിലുള്ള ഭക്ഷണവുമായി സഞ്ചരിക്കുന്ന ഹോട്ടല്‍ നിരത്തുകളിലേക്ക്. ആദ്യഘട്ടമെന്ന രണ്ടു യൂണിറ്റുകളാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. പ്രഭാതഭക്ഷണം, ഉച്ചയൂണ്‍ അല്ലെങ്കില്...

Read More »

ബ്ളേഡ് കമ്പനികളില്‍ കുടുങ്ങിയവർക്ക് ബാങ്ക് വായ്പാ പദ്ധതി

May 29th, 2014

തിരുവനന്തപുരം: ബ്ളേഡ് കമ്പനികളില്‍ നിന്നും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തലയാണ് വായ്പാ പദ്ധതി പ്രഖ്യാപിച്ചത്. (more…)

Read More »

റെയിൽവേ ട്രാക്കിൽ ദ്വാരം ; ഫോറൻസിക് പരിശോധന ഇന്ന്

May 26th, 2014

കോഴിക്കോട് :കോഴിക്കോടിനു സമീപം കുണ്ടായിത്തോടിൽ റെയിൽവേ ട്രാക്കിൽ ദ്വാരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അട്ടിമറി സാധ്യത നടന്നോയെന്ന് തിരുവന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഫിസിക്‌സ് വിഭാഗം അസി. ഡയറക്ടര്‍ റാഹില നേതൃത്വത്തില്‍ പരിശോധിക്കുന്നു.സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാളത്തില്‍ ദ്വാരങ്ങള്‍ വീണത് എങ്ങനെയാണെന്ന ചോദ്യത്തിന് റെയില്‍വേ അധികൃതര്‍ക്കും പോലീസിനും വ്യക്തമായ ഉത്തരമില്ല. പാളത്തില്‍ ഡ്രില്ലോ, ഗ്യാസ് കട്ടറോ ഉപയോഗിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുള്ളത്. ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചാല്‍ ട്ര...

Read More »

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു

May 24th, 2014

വടകര: ഡി.വൈ.എഫ്.ഐ. ചോമ്പാല കുഞ്ഞിപ്പള്ളിത്താഴ യൂണിറ്റ് സെക്രട്ടറി നടുവളപ്പില്‍ അഫ്‌നാസിന് (21) വെട്ടേറ്റു. മാഹി ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ ചോമ്പാല പോലീസ് കേസ്സെടുത്തു.

Read More »

കുബേര പോലീസ് മധ്യസ്ഥശ്രമം നടത്തരുതെന്ന് ആഭ്യന്തരമന്ത്രി

May 24th, 2014

കോഴിക്കോട്: കൊള്ളപ്പലിശക്കാരെ പിടികൂടുന്ന ഓപ്പറേഷന്‍ കുബേര ഉടനെ അവസാനിപ്പിക്കില്ല. ബ്ലേഡ് മാഫിയക്കെതിരായ പോലീസ് നടപടി തുടരുന്നതോെടാപ്പം കുടുംബശ്രീ, ജനമെത്രി പോലീസ്, ലീഡ് ബാങ്ക് തുടങ്ങിയവര്‍ ചേര്‍ന്ന് കൊള്ളപ്പലിശക്കാര്‍ക്കെതിരെ ബോധവത്കരണം നടത്തും. ബ്ലേഡ് മാഫിയക്കാര്‍ക്കുവേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ മധ്യസ്ഥശ്രമം നടത്തരുതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ബ്ലേഡ് മാഫിയകളെയും അവരെ സഹായിക്കുന്ന ക്വട്ടേഷന്‍, ഗുണ്ടാ സംഘങ്ങളെയും സംരക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ...

Read More »

സ്‌പോണ്‍സറുടെ വീട്ടില്‍ മലയാളി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു

May 24th, 2014

മലപ്പുറം സ്വദേശി മക്കയില്‍ സ്‌പോണ്‍സറുടെ വീട്ടില്‍ മലയാളി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. നിലമ്പൂര്‍ അകമ്പാടം പുതുവീട്ടില്‍ ഉമ്മറിന്റെ മകന്‍ അനസ് (25) ആണ് മരിച്ചത്. മക്കയിലെ ശറായ എന്ന സ്ഥലത്ത് സ്‌പോണ്‍സറുടെ വീട്ടില്‍ വെച്ചാണ് അനസിന് വെടിയേറ്റത്. സ്‌പോണ്‍സറുടെ മകന്‍ അനസിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി മക്ക പോലീസ് അറിയിച്ചു. ഒരാഴ്ച മുമ്പ് മാത്രമാണ് വീട്ടുഡ്രൈവര്‍ വിസയില്‍ അനസ് മക്കയിലെത്തിയത്. അവിവാഹിതനാണ്. മൃതദേഹം കിംഗ് ഫൈസല്‍ ആശുപത്രിയിലാണുള്ളത്.

Read More »