News Section: കോഴിക്കോട്

ടാങ്കര്‍ ലോറി മറിഞ്ഞു വെസ്റ്റ് ഹില്ലില്‍ ഒരാള്‍ മരിച്ചു

March 29th, 2014

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന വാതകം ചോരുന്നതിനാല്‍ പ്രദേശത്തുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്‌. ഓടിക്കൊണ്ടിരിക്കവേ വലിയ ശബ്ദത്തോടെ ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.ചോര്‍ച്ച തടയാന്‍ ഐ.ഓ.സി അധികൃതരോട് ആവശ്യപ്പെട്ടതായി കലക്ടര്‍ അറിയിച്ചു. കുണ്ടുതോട് തടങ്ങാട്ടു വയല്‍ രവി(65) ആണ് മരിച്ചത്.

Read More »

പ്രണയം നടിച്ചു പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; വടകര സ്വദേശി പൊലീസ് പിടിയില്‍

March 28th, 2014

തലയോലപ്പറമ്പ്: വടകര സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു.  വൈക്കം ആറാട്ടുകുളങ്ങര കരിമാതയില്‍ പ്രവീണ്‍ (27), വടകര പുളിമാടത്ത് രാജേഷ് (34) എന്നിവരും  സംഭവത്തിലുള്‍പ്പെട്ട വടകര സ്വദേശി കണ്ണെന്നു വിളിക്കുന്ന പ്രശാന്തും പോലീസ് പിടിയിലായതായാണ് സൂചന.കൂടുതല്‍ പ്രതികളുള്ളതായാണ് അറിവ്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി വൈക്കം സിഐ നിര്‍മല്‍ ബോസ് പറഞ്ഞു.രണ്ടുവര്‍ഷം മുമ്പു പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള ആരാധനാലയത്തില്‍ മൈക്ക്‌സെറ്റ് പ്രവര്‍ത്തിപ്പിക്കാനെത്തി...

Read More »

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ച കേസ്: 19 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

March 27th, 2014

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി 19 ലക്ഷം രൂപ പലിശസഹിതം നഷ്ടപരിഹാരമായി നല്‍കണമെന്ന് വിധി. അപകടത്തില്‍ മരിച്ച നരിക്കുനി പാറന്നൂര്‍ കുളങ്ങര മീത്തല്‍ വീട്ടില്‍ അവിനാശിന്റെ (19) അമ്മ അല്ലിക്കും സഹോദരി വി.കെ. അനുഷയ്ക്കുമായാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി വി.കെ. രാജന്റേതാണ് വിധി. ബജാജ് അലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2012 ജൂണ്‍ ആറിന് രാവിലെ നരിക്കുനി-വട്ടോളി റോഡില്‍ എതിരെ വന്ന ജീപ്പിടിച്ച് ഗുരുതരമ...

Read More »

യു.ഡി.എഫ് . സ്ഥാനാര്‍ഥി പര്യടനം

March 27th, 2014

കോഴിക്കോട്: യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവന്‍ വ്യാഴാഴ്ച കുന്ദമംഗലം അസംബ്ലി മണ്ഡലത്തില്‍ പര്യടനം നടത്തും. എട്ടിന് മണക്കടവില്‍ നിന്ന് ആരംഭിച്ച് രാത്രി എട്ടിന് പന്തീര്‍പ്പാടത്ത് സമാപിക്കും. പന്തീരാങ്കാവ് 8.30, മാത്തറ 9.15, വള്ളിക്കുന്ന് 10.45, വെള്ളിപറമ്പ് 11.40, പൂവാട്ടുപറമ്പ് 1.30 തെങ്ങിലക്കടവ് 3.45, മാവൂര്‍ 4.15, കളന്‍തോട് 5.30, ചെത്തുകടവ് 7.30

Read More »

തീപ്പിടിത്ത ഭീതി:ത്രീ ടയര്‍ എ.സി. കോച്ചില്‍ കര്‍ട്ടന്‍ നിരോധിച്ചു

March 24th, 2014

കോഴിക്കോട്: തീപ്പിടിത്തഭീതിമൂലം ട്രെയിനുകളുടെ ത്രീടയര്‍ എ.സി. കോച്ചുകളില്‍ കര്‍ട്ടന്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗം ശനിയാഴ്ച മുതല്‍ കര്‍ട്ടനുകള്‍ നീക്കിത്തുടങ്ങി. ത്രീ ടയര്‍ കോച്ചില്‍ മാത്രമാണ് കര്‍ട്ടന് നിരോധനം. എ.സി. കോച്ചുകളില്‍ ഉപയോഗിക്കുന്ന കര്‍ട്ടന് പെട്ടെന്ന് തീപിടിക്കാത്ത പ്രത്യേകതരം വസ്തുക്കള്‍ ഉപയോഗിച്ചാണ് കാലങ്ങളായി നിര്‍മിച്ചുവരുന്നത്. ഇതേ വസ്തുകൊണ്ട് നിര്‍മിച്ച കര്‍ട്ടനുകള്‍ ടു ടയര്‍ കോച്ചിലും ഒന്നാംകഌസ് എ.സി. കോച്ചിലും ഉപയോഗ...

Read More »

വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കാന്‍ ടച്ച് സ്‌ക്രീന്‍

March 24th, 2014

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കളക്ടറേറ്റിലെയും താലൂക്ക് ഓഫീസുകളിലെയും വോട്ടര്‍ -സഹായ വിജ്ഞാനകേന്ദ്രത്തില്‍ ടച്ച് സ്‌ക്രീന്‍ സൗകര്യം ഒരുക്കി. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലും വിവരം ലഭിക്കും. മാര്‍ച്ച് 10 വരെ ലഭിച്ച അപേക്ഷകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിഗണിച്ചത്. ഏപ്രില്‍ ഏഴിനകം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

Read More »

മലബാ൪ ചലച്ചിത്രമേള ഇന്ന് മുതല്‍ കൊയിലാണ്ടിയില്‍

March 7th, 2014

കോഴിക്കോട്: കേരള ചലച്ചിത്ര അക്കാദമി, പബ്ലിക്റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, കൊയിലാണ്ടി നഗരസഭ എന്നിവരുടെ ആഭിമുഖ്യത്തില്‍  ആദി ഫൌണ്ടേഷന്‍ മാര്‍ച്ച്‌ 7,8,9 തിയ്യതികളില്‍ കൊയിലാണ്ടി ദ്വാരക തീയ്യേട്ടരില്‍ മലബാര്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. സിനിമ പ്രദ൪ശനത്തിന്ടെ ഉത്ഘാടനവും സമഗ്ര സംഭാവന പുരസ്ക്കാര നിര്‍വഹണവും  വൈകിട്ട് അഞ്ചിനു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. ഈ വര്‍ഷത്തെ അരവിന്ദന്‍ പുരസ്ക്കാരം നേടിയ സുദേവന്റെ ക്രൈം നമ്പര്‍ 80 ആണ് ഉത്ഘാടന ചിത്രം. സംസ്ഥാന അന്താരാഷ്‌ട്ര ചലച്ചിത്ര ...

Read More »

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആയിരം ഇലക്ട്രോണിക് വോട്ടിങഹ് മെഷീനുകലെത്തിച്ചു

February 25th, 2014

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആയിരം ഇലക്ട്രോണിക് വോട്ടിങഹ് മെഷീനുകള്‍ ജില്ലയിലെത്തിച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ നിന്നാണ് മെഷീനുകള്‍ കൊണ്ടുവന്നത്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കനത്ത പൊലീസ് സുരക്ഷയോടെ കലക്ടറേറ്റില്‍ സൂക്ഷിക്കും. ജീവനക്കാര്‍ക്കുള്ള പരിശീലനത്തിനും തെരഞ്ഞെടുപ്പിനുമായി 2,500 വോട്ടിങ് മെഷീനുകളാണ് ആവശ്യം. ബാക്കി മെഷീനുകള്‍ അടുത്തദിവസങ്ങളിലെത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ യോഗത്തില്‍ കലക്ടര്‍ സി എ ലത, സിറ്റി പൊലീസ് ...

Read More »

സംഗീത ലോകത്തെ പുതുതരംഗം-ശ്രേയാ ജയദീപ്

February 18th, 2014

സൂര്യാ ടിവിയുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള മ്യൂസിക്കല്‍ റിയാലിറ്റി ഷോ സൂര്യാ സിംഗറില്‍ കോഴിക്കോട് അശോകപുരത്തെ ശ്രേയാ ജയദീപ് സൂര്യാ സിംഗര്‍ കിരീടം ടിേ. ഫൈല്‍ റൌണ്ടിലെത്തിയ ആറു മത്സരാര്‍ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ഈ ഏഴുവയസുകാരിക്ക് പത്തു ലക്ഷത്തിന്റെ സ്കോളര്‍ഷിപ്പാണ് സമ്മാമായി ലഭിക്കുന്നത്. അഞ്ജ, അാമിക എന്നിവര്‍ രണ്ടും മൂന്നും സ്ഥാങ്ങള്‍ ടിേ. പ്രേക്ഷകരെയും ജഡ്ജിംഗ് പാലിയുെം മികച്ച ആലാപ ശൈലികൊണ്ട് കീഴടക്കി ഒരു ശ്രേയാ തരംഗം സൃഷ്ടിക്കാന്‍ ഈ കൊച്ചു മിടുക്കിക്ക് ഷോയുടെ ആദ്യാവസാം കഴിഞ്ഞിരുന്നു. ഒരു ഏഴുവയസുകാരിയുടെ സം...

Read More »

എന്‍.ഐ.ടി. അടച്ചുപൂട്ടല്‍ : വിദ്യാര്‍ഥികള്‍ വലഞ്ഞു

February 18th, 2014

    കോഴിക്കോട്: വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്നുള്ള സംഘര്‍ഷം കാരണം എന്‍.ഐ.ടി. അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയത് വിദ്യാര്‍ഥികളെ വലച്ചു. പോലീസ് എത്തിയാണ് ഹോസ്റ്റലുകളില്‍ നിന്ന് അന്യസംസ്ഥാനക്കാരടക്കമുള്ള വിദ്യാര്‍ഥികളെ ഇറക്കിവിട്ടത് എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്‍.ഐ.ടി.യിലെ 50 ശതമാനത്തിലധികം കുട്ടികള്‍ അന്യസംസ്ഥാനക്കാരാണ്. പെട്ടെന്ന് ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടപ്പെട്ടപ്പോള്‍ എങ്ങോട്ട് പോകണം എന്നറിയാതെ ഇവര്‍ വലഞ്ഞു. പെട്ടെന്നുള്ള കുടിയൊഴിക്കലായതിനാല്‍ നാട്ടിലേക്ക് തീവണ്ടി ടിക്കറ്റ് കിട്ടിയത...

Read More »