News Section: കോഴിക്കോട്

റെയിൽവേ ട്രാക്കിൽ ദ്വാരം ; ഫോറൻസിക് പരിശോധന ഇന്ന്

May 26th, 2014

കോഴിക്കോട് :കോഴിക്കോടിനു സമീപം കുണ്ടായിത്തോടിൽ റെയിൽവേ ട്രാക്കിൽ ദ്വാരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അട്ടിമറി സാധ്യത നടന്നോയെന്ന് തിരുവന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഫിസിക്‌സ് വിഭാഗം അസി. ഡയറക്ടര്‍ റാഹില നേതൃത്വത്തില്‍ പരിശോധിക്കുന്നു.സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാളത്തില്‍ ദ്വാരങ്ങള്‍ വീണത് എങ്ങനെയാണെന്ന ചോദ്യത്തിന് റെയില്‍വേ അധികൃതര്‍ക്കും പോലീസിനും വ്യക്തമായ ഉത്തരമില്ല. പാളത്തില്‍ ഡ്രില്ലോ, ഗ്യാസ് കട്ടറോ ഉപയോഗിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുള്ളത്. ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചാല്‍ ട്ര...

Read More »

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു

May 24th, 2014

വടകര: ഡി.വൈ.എഫ്.ഐ. ചോമ്പാല കുഞ്ഞിപ്പള്ളിത്താഴ യൂണിറ്റ് സെക്രട്ടറി നടുവളപ്പില്‍ അഫ്‌നാസിന് (21) വെട്ടേറ്റു. മാഹി ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ ചോമ്പാല പോലീസ് കേസ്സെടുത്തു.

Read More »

കുബേര പോലീസ് മധ്യസ്ഥശ്രമം നടത്തരുതെന്ന് ആഭ്യന്തരമന്ത്രി

May 24th, 2014

കോഴിക്കോട്: കൊള്ളപ്പലിശക്കാരെ പിടികൂടുന്ന ഓപ്പറേഷന്‍ കുബേര ഉടനെ അവസാനിപ്പിക്കില്ല. ബ്ലേഡ് മാഫിയക്കെതിരായ പോലീസ് നടപടി തുടരുന്നതോെടാപ്പം കുടുംബശ്രീ, ജനമെത്രി പോലീസ്, ലീഡ് ബാങ്ക് തുടങ്ങിയവര്‍ ചേര്‍ന്ന് കൊള്ളപ്പലിശക്കാര്‍ക്കെതിരെ ബോധവത്കരണം നടത്തും. ബ്ലേഡ് മാഫിയക്കാര്‍ക്കുവേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ മധ്യസ്ഥശ്രമം നടത്തരുതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ബ്ലേഡ് മാഫിയകളെയും അവരെ സഹായിക്കുന്ന ക്വട്ടേഷന്‍, ഗുണ്ടാ സംഘങ്ങളെയും സംരക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ...

Read More »

സ്‌പോണ്‍സറുടെ വീട്ടില്‍ മലയാളി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു

May 24th, 2014

മലപ്പുറം സ്വദേശി മക്കയില്‍ സ്‌പോണ്‍സറുടെ വീട്ടില്‍ മലയാളി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. നിലമ്പൂര്‍ അകമ്പാടം പുതുവീട്ടില്‍ ഉമ്മറിന്റെ മകന്‍ അനസ് (25) ആണ് മരിച്ചത്. മക്കയിലെ ശറായ എന്ന സ്ഥലത്ത് സ്‌പോണ്‍സറുടെ വീട്ടില്‍ വെച്ചാണ് അനസിന് വെടിയേറ്റത്. സ്‌പോണ്‍സറുടെ മകന്‍ അനസിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി മക്ക പോലീസ് അറിയിച്ചു. ഒരാഴ്ച മുമ്പ് മാത്രമാണ് വീട്ടുഡ്രൈവര്‍ വിസയില്‍ അനസ് മക്കയിലെത്തിയത്. അവിവാഹിതനാണ്. മൃതദേഹം കിംഗ് ഫൈസല്‍ ആശുപത്രിയിലാണുള്ളത്.

Read More »

ട്രെയിനുകള്‍ തടഞ്ഞു വച്ചു; യാത്രക്കാര്‍ വലഞ്ഞു

May 23rd, 2014

വടകര: കോയമ്പത്തൂര്‍ പാസഞ്ചറിന്റെ എഞ്ചിന്‍ കേടായതിനെ തുടര്‍ന്ന് രണ്ടു ട്രെയിനുകള്‍ പാതി വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. മംഗലാപുരത്ത് നിന്നും തിരുനെല്‍വേലിക്ക് പോകുന്ന പരശുറാം എക്സ്പ്രസ് കൊയിലാണ്ടിയിലും മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നേത്രാവതി എക്സ്പ്രസ് തിക്കൊടിയിലും ഒരു മണിക്കൂറുകളോളം തടഞ്ഞു വച്ചു.

Read More »

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 83.87 ശതമാനം വിജയം.

May 14th, 2014

കോഴിക്കോട്:ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 83.87 ശതമാനം വിജയം.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയശതമാനത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ്. കഴിഞ്ഞതവണ 82.5 ശതമാനമായിരുന്നു വിജയം.163 സ്‌കൂളുകളിലായി 33,496 പേര്‍ പരീക്ഷ എഴുതി. 28,094 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 704 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞതവണ ഇത് 475 ആയിരുന്നു. 13 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കുണ്ട്.സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ്സും കാലിക്കറ്റ് സ്‌കൂള്‍ ഫോര്‍ ഹാന്‍ഡികാപ്ഡ് കൊളത്തറയും നൂറുശതമാനം വിജയം ന...

Read More »

ഓപ്പറേഷന്‍ കുബേര: 32 ബ്ളേഡ് പലിശക്കാര്‍ അറസ്റില്‍

May 13th, 2014

കോഴിക്കോട്: അനധികൃത പണമിടപാടുകാരെ കുടുക്കുന്നതിനു വേണ്്ടി കേരളാ പോലീസ് ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ കുബേരയില്‍ ഇന്നു നടന്ന പരിശോധനയില്‍ 32 ബ്ളേഡു പലിശക്കാരെ അറസ്റു ചെയ്തു. 44 പേര്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി 473 കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാതെ സൂക്ഷിച്ച 18,65,855 രൂപ പിടിച്ചെടുത്തു. മുദ്രപത്രങ്ങളും വസ്തു ഇടപാട് നടത്തിയതടക്കമുള്ള രേഖകളും പിടിച്ചെടുത്തവയില്‍ പെടുന്നു. അനധികൃത പണമിടപാടുകാരെ കണ്്ടെത്തുന്നതിനു വേണ്്ടിയുള്ള തെരച്ചില്‍ വരും ദിവസങ്ങളിലും തു...

Read More »

കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം

May 12th, 2014

കേരളത്തില്‍ UDF ന് മുന്‍തൂക്കമെന്ന് സി വോട്ടര്‍ സര്‍വേ. കേരളത്തില്‍ LDF - 9, UDF- 11 ദില്ലി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നു. മഹാരാഷ്ട്രയില്‍ BJP 21 സീറ്റുനേടുമെന്ന് ABP മഹാരാഷ്ട്രയില്‍ ശിവസേന-11 ; CONG-9; NCP-6 ;AAP-1 (ABP) കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഐബിഎന്‍ സര്‍വെ യുഡിഎഫ് 11 മുതല്‍ 14 സീറ്റ് വരെ നേടും എല്‍ഡിഎഫിന് ആറു മുതല്‍ ഒമ്പത് സീറ്റ് വരെയെന്നും ഐബിഎന്‍ സര്‍വെ തമിഴ്നാട്ടില്‍ AIADMK 27 സീറ്റുനേടും തമിഴ്നാട്ടില്‍ DMK-6,...

Read More »

ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക്‌ വന്ന വിമാനം വഴി തിരിച്ചു വിട്ടു

May 8th, 2014

കോഴിക്കോട്‌: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക്‌ വന്ന വിമാനം വഴി തിരിച്ചു  . സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ്‌ വഴി തിരിച്ചു വിട്ടത്‌. കൊളം ബോയിലേക്കാണ്‌ വിമാനം പോയിരിക്കുന്നത്‌. കനത്ത മഴ മൂലം വിമാനം ഇറക്കാനാവാത്തതിനെ തുടര്‍ന്നാണ്‌ വിമാനം വഴി തിരിച്ചു വിട്ടതെന്ന്‌ വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

Read More »

മിന്നുന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും സ്കൂളുകളെയും ആദരിച്ച് ജില്ലാ പഞ്ചായത്ത്

April 26th, 2014

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും സ്കൂളുകളെയും ആദരിച്ച് ജില്ലാ പഞ്ചായത്തിന്റെ വിജയോത്സവം അനുമോദനയോഗം. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ജില്ലയിലെ 1874 വിദ്യാര്‍ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി . നൂറു ശതമാനം നേടിയതും ഒരു കുട്ടി മാത്രം പരാജയപ്പെട്ടതിനാല്‍ നൂറുമേനി നഷ്ടപ്പെട്ടതുമായ നൂറു വിദ്യാലയങ്ങളെയും ആദരിച്ചു. ആറു വര്‍ഷം മുമ്പാരംഭിച്ച ജില്ലാ പഞ്ചായത്തിന്റെ "വിജയോത്സവം" പദ്ധതിയാണ് വിജയശതമാനം വര്‍ധിപ്പിക്കാന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൈത്താങ്ങായത്. പഠനത്തില്‍ പി...

Read More »