News Section: ചെറുവണ്ണൂർ

ചെറുവണ്ണൂരില്‍ പോലീസും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി

September 13th, 2015

വടകര: വടകര ചെറുവണ്ണൂരില്‍ പോലീസും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി . മേപ്പയ്യൂര്‍ എസ്ഐ പി.കെ. ജിതേഷ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ യൂസഫ്, നാരായണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിപിഎം-ബിജെപി സംഘര്‍ഷം തടയാനെത്തിയപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം സി പി എം പ്രവർത്തകരെ ബി ജി പി പ്രവർത്തകർ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചിരുന്നു

Read More »

ചെറുവണ്ണൂരില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം; മൂന്ന്‍ പേര്‍ക്ക് വെട്ടേറ്റു

September 12th, 2015

ചെറുവണ്ണൂര്‍: സിപിഎം  ആര്‍എസ്എസ് സംഘര്‍ഷത്തില്‍ മൂന്ന്‍ പേര്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകനായ മേപ്പയൂര്‍ പന്നിമുക്ക് മാണിക്കോത്ത് അമ്പലത്തിന് സമീപം താമസിക്കുന്ന കാരപ്പൊയിലിന്റെ വിട മോഹനന്‍, മകന്‍ ഉണ്ണി എന്ന ഷിബിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.  കത്തി കൊണ്ട് വാരിയെല്ലിന് കുത്തേറ്റ മോഹനനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിക്കട്ട കൊണ്ട് കുത്തേറ്റ മകന്‍ ഷിബിനിനെ പേരാമ്പ്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ഇവരുടെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ...

Read More »

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനും തെറ്റുതിരുത്താനും ഇനിയും അവസരം

September 10th, 2015

വടകര : നവംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടര്‍ പട്ടികയില്‍  ഓണ്‍ലൈനായി പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും ഇനിയും അവസരം. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന തീയതിക്ക് 10 ദിവസം മുമ്പുവരെ നല്‍കുന്ന അപേക്ഷകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിക്കും. പുതുതായി രൂപീകരിച്ച അഞ്ച് നഗരസഭകളിലെയും വോട്ടര്‍പട്ടിക വാര്‍ഡ് പുനര്‍നിര്‍ണയത്തിനുശേഷം വീണ്ടും പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകലാണ് മുന്നില്‍. ജില്ലയില്‍ ആകെയുള്ള 22,61,069 വോട്ടര്...

Read More »

വിവരാവകാശരേഖാ വിവാദം വിജിലന്‍സ് അന്വേഷിക്കും:യു.ഡി.എഫ്

August 23rd, 2015

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ വിവരാവകാശരേഖ നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചയായി യു.ഡി.എഫ്. ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു. ജലനിധി പദ്ധതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു എന്ന രീതിയില്‍ എല്‍.ഡി.എഫ്. നടത്തുന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫ്. നേതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണം പ്രഖ്യാപിച്ചത്. തെറ്റ...

Read More »

ടാറിങ്‌ പൂര്‍ത്തീകരച്ച റോഡ്‌ മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞു

August 12th, 2015

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മാര്‍ച്ച്‌ മാസം അവസാനത്തോടെ ടാറിംഗ്‌ പൂര്‍ത്തിയാക്കിയ പൂതക്കണ്ടിത്താഴ - പാറച്ചാലില്‍ റോഡ്‌ പൊട്ടിപ്പൊളിഞ്ഞു. പഞ്ചായത്ത്‌ ഫണ്ടുപയോഗിച്ചു പ്രവൃത്തി നടത്തിയ റോഡ്‌ അരക്കിലോമീറ്റോളം പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്‌. ക്വാറി വേസ്‌റ്റ് ഉപയോഗിച്ച്‌ ഉയര്‍ത്താതെ റോഡ്‌ പ്രവൃത്തി നടത്തിയതാണ്‌ ഇത്തരത്തില്‍ റോഡ്‌ പൊട്ടിപ്പൊളിഞ്ഞതെന്ന്‌ നാട്ടുകാര്‍ പരാതിപ്പെടുന്നു. അടിയന്തിരമായി റോഡ്‌ പുനര്‍ നിര്‍മ്മിക്കണമെന്ന്‌ ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്‌.

Read More »

സുരന്യയ്ക്ക് ഭര്‍ത്താവിനെ വേണ്ട;പോവേണ്ടത് കാമുകന്റെ കൂടെ

January 16th, 2015

കോഴിക്കോട്:ബന്ധുക്കളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഏറെ വലച്ച സുരന്യ കേസ് നാടകീയമായ അന്ത്യത്തിലേക്ക്.മുബൈയിലുള്ള ഭര്‍ത്താവ് ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ച തുകയെടുക്കാന്‍ എ.ടി.എം കൌണ്ടറിലെത്തിയ സുരന്യയേയും മകളേയും ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നതോടു കൂടിയാണ് നാടകീയ രംഗങ്ങള്‍ക്ക് തിരി തെളിയുന്നത്.ബാലുശ്ശേരി തിക്കുറ്റിശ്ശേരി പാവുകണ്ടിയില്‍ ജനീഷിന്‍റെ ഭാര്യ സുരന്യയും മകള്‍ കുഞ്ഞാറ്റയും വീടുപണിയുടെ ആവശ്യങ്ങള്‍ക്കായ്‌ ഭര്‍ത്താവ് ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ച തുകയെടുക്കാന്‍ എ.ടി.എം കൌണ്ടറിലെത്തുകയും തുക പിന്‍വലിച്ചതിനു...

Read More »

ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നുവിതരണവും

November 22nd, 2014

വടകര: മുയിപ്പോത്ത് യുവജനസഹായ സംഘത്തിന്റെയും ചെറുവണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നുവിതരണവും നടത്തി. മുയിപ്പോത്ത് മരുന്നാംപൊയില്‍ എല്‍പി സ്കൂളില്‍ വച്ച് നടന്ന  ക്യാമ്പ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലേഖ പയ്യത്ത് ഉദ്ഘാടനം  ചെയ്തു.  വിടി കലേഷ്‌ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വാര്‍ഡ്‌ മെമ്പര്‍ അമ്മദ് മാസ്റ്റര്‍,  ഡോ. സീന ബി മഠത്തില്‍, ഇ പ്രസന്നന്‍, കെപിടി നിമേഷ്, പിബി ശൈലേഷ് എന്നിവര്‍ സംസാരിച്ചു.

Read More »

ഫാത്തിമ പുറത്ത്; ദുരൂഹത കിണറ്റില്‍ തന്നെ; ഇരുട്ടില്‍ തപ്പി പോലീസ്

November 8th, 2014

  വടകര: മുയിപ്പോത്ത് പോലീസുകാരന്റെ ഉമ്മയെ മൂന്ന് ദിവസം കാണാതാവുകയും ഒടുവില്‍ പൊട്ടകിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എങ്ങും എത്താതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഫാത്തിമ കിണറ്റില്‍ നിന്ന് പുറത്തെത്തിയെങ്കിലും ദുരൂഹത ഇപ്പോഴും കിണറ്റില്‍ തന്നെ. രണ്ടു ദിവസം പൊട്ടകിണറ്റില്‍ കഴിഞ്ഞു എന്ന് ഫാത്തിമ മജിസ്ട്രേറ്റിന് നല്‍കിയ മൊഴി കള്ളമാണെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. ഈ മൊഴി വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നതല്ലെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര സിഐയും പറയുന്നു. അന്വേഷണത്തിന്റെ ...

Read More »

വീട്ടമ്മയെ കിണറ്റില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയുടെ ചുരുളുകള്‍ അഴിയുന്നു

October 22nd, 2014

വടകര: കാണാതായ  മുയിപ്പോത്ത്‌ അകവളപ്പില്‍ അബ്ദുള്ളയുടെ ഭാര്യ ഫാത്തിമയെ  ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുടെ ചുരുളുകള്‍ അഴിയുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചു. ഇതിനിടയില്‍ ചൊവ്വാഴ്ച വൈകിട്ട് ഫാത്തിമയെ വടകര ജില്ലാ ആശുപത്രിയില്‍ പീഡനത്തിനിരയായോ എന്നറിയാന്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. കഥയുടെ വിശദാംശം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ടെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല. കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ഫാത്തിമ ...

Read More »

മുയിപ്പോത്ത് ഓണാഘോഷം ആഘോഷിച്ചു

September 7th, 2014

വിപിൻ മുയിപ്പോത്ത് മുയിപ്പോത്ത് :മുയിപ്പോത്ത് നൈതിക കലാ സാംസകാരിക വേദി എടച്ചേരി ചാലിൽ ഓണാഘോഷം ആഘോഷിച്ചു ,സാംസ്കാരിക ഘോഷയാത്ര ,പൂക്കള മത്സരം പുലിക്കളി ,കാലം ഉടക്കൽ, കുട്ടികൾക്കുള്ള മൽസരങ്ങൾ ,മുതിര്ന്നവര്ക്ക് കവുങ്ങ് കയറ്റം ..നറുക്കെടുപ്പിൽ ഒരു ചാക്കു അരി സമ്മാനമായി നല്കി .നൈതിക കലാവേദി എല്ലാവര്ഷവും ഓണത്തിനു ഇതു പോലെ മലസര്ങ്ങൾ സംഘടിപ്പിക്കാറുണ്ട്

Read More »