News Section: ചോറോട്

ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഈവിനിംഗ് സെയില്‍

January 18th, 2019

വടകര: ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് ഈവിനിംഗ് സെയില്‍. 4:30 മുതല്‍ 6 മണിവരെയാണ് ഓഫര്‍. ഉള്ളി: 9 മുട്ട: 3.90 രുചി ഗോള്‍ഡ്: 65 സണ്‍റിച്ച് സണ്‍ഫ്‌ളവര്‍ : 83 നൂര്‍ജഹാന്‍ അരി: 650 പൈനാപ്പിള്‍: 19

Read More »

ഹാജിമാര്‍ക്ക് പ്രത്യേക ഹെല്‍ത്ത് പാക്കേജുമായി സി.എം ഹോസ്പിറ്റല്‍

January 18th, 2019

  വടകര: ഈ വര്‍ഷം ഹജ്ജിന് പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് പ്രത്യേക ഹെല്‍ത്ത് പാക്കേജ് സി.എം ഹോസ്പിറ്റലില്‍ ആരംഭിച്ചു. 600 രൂപ വരുന്ന മെഡിക്കല്‍ ടെസ്റ്റുകള്‍ 200 രൂപയില്‍ ചെയ്തുകൊടുക്കുന്നു. ഡോക്ടറുടെ കണ്‍സല്‍ട്ടേഷന്‍, ബ്ലഡ് ടെസ്റ്റ്,ബ്ലഡ് ഗ്രൂപ്പ് നിര്‍ണയം, ചെസ്റ്റ് എക്‌സറേ,മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന പാക്കേജ് 200 രൂപ ചെലവില്‍ ചെയ്ത് കൊടുക്കുന്നു. 600 രൂപ വരുന്ന ടെസ്റ്റുകളാണ് വെറും 200 രൂപയ്ക്ക് സി.എം ഹോസ്പിറ്റല്‍ ചെയ്തുകൊടുക്കുന്നത്. കൂടുതല്‍ വിവ...

Read More »

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു

January 15th, 2019

 വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ജനകീയാസുത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർധനരായ വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ്ബ് വിതരണം ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറ് വിദ്യാർത്ഥികൾക്കും, മത്സ്യ തൊഴിലാളികളുടെ മക്കളായ 5 വിദ്യാർത്ഥികൾക്കുമാണ് ലാപ്പ്ടോപ്പ് വിതരണം ചെയ്തത്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പെഴ്സൺ ജാസ്മിന കല്ലേരി, മെമ്പർമാരായ വി.പി. ജയൻ, കെ.ലീല, പി.പി.ശ്രീധരൻ, മഹിജ തോട്ടത്തിൽ, ഉഷ കുന്നുമ്മൽ, ഷീബ അനിൽ, അലി മനോളി, പഞ്ചായത്ത് സിക്രട്ടറി...

Read More »

നഗരസഭാ : കെ.പി.ബിന്ദു വൈസ് ചെയർപേഴ്സൺ,പി.അശോകൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ

January 15th, 2019

വടകര:വടകര നഗരസഭാ വൈസ് ചെയർ പേഴ്സണായി സി.പി.എമ്മിലെ കെ.പി.ബിന്ദുവിനെയും,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി സി.പി.ഐ യിലെ പി.അശോകനെയും തെരഞ്ഞെടുത്തു. ഇടതു മുന്നണി ധാരണ പ്രകാരം സി.പി.ഐ ലെ പി.ഗീത വൈസ് ചെയർ പേഴ്സൺ സ്ഥാനവും,സി.പി.എമ്മിലെ പി.ഗിരീശൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനവും രാജി വെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ കെ.പി.ബിന്ദുവിന് 28 വോട്ടും,എതിരെ മത്സരിച്ച യു.ഡി.എഫിലെ എ.പ്രേമകുമാരിക്ക് 16 വോട്ടും ലഭിച്ചു. ലോക് താന്ത്രിക് ജനതാദളില...

Read More »

പേപ്പർ ക്രാഫ്റ്റ് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഉത്രയെ അനുമോദിച്ചു

January 14th, 2019

വടകര:സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഉത്രയെ ചോറോട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. ചടങ്ങ് ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ നളിനി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിജിൻ. സി അധ്യക്ഷനായിരുന്നു. ചടങ്ങിൽ സ്നേഹോപഹാരം കൈമാറി. അഡ്വ :പി. ടി കെ നജ്മൽ,, കെ. കെ റിനീഷ്, രജിത്ത് കോട്ടക്കടവ്, പി. കെ വൃന്ദ,മണികൃഷ്ണൻ, ശാലിനി.സി. എഛ്, ബാബു പുഴയ്ക്കൽ, സിജു പുഞ്ചിരിമിൽ, തുടങ്ങിയവർ സംസാരിച്ചു

Read More »

ചോറോട് കൊളായി അഹമ്മദ് നിര്യാതനായി

January 14th, 2019

വടകര: മണിയാറത്ത് ശാഖ മുസ്ലിം ലിഗ് പ്രസിഡണ്ട് ജനാബ് കൊളായി അഹമ്മദ് നിര്യാതാനിയി. ഭാര്യ : സൗദ മക്കള്‍ : സജീര്‍ (ഷാര്‍ജ ) ജാബിര്‍ ഹഫ്‌സത്, മുഹ്‌സിന മരുമക്കള്‍ ഷുഹൈബ്, ഫഹദ്, സാബിറ

Read More »

വടകര താലൂക്കിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലനം 14ന് ആരംഭിക്കും

January 11th, 2019

വടകര :ലോകസഭാ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര താലൂക്കിലെ വടകര, കുറ്റ്യാടി, നാദാപുരം നിയോജകമണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് എന്നിവയെ സംബന്ധിച്ച് പരിശീലനം നൽകുന്നു . വടകര നിയമസഭാമണ്ഡലത്തിലെ ബി.എൽ.ഒ മാർക്കുള്ള പരിശീലനം  ജനുവരി 14ന് രാവിലെ 11മണിക്കും, കുറ്റ്യാടി മണ്ഡലത്തിലുള്ളവര്‍ക്ക് 14ന് ഉച്ചയ്ക്ക് 2 മണിക്കും വടകര താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. നാദാപുരം മണ്ഡലത്തിലെ ബി എല്‍ ഒ മാര്‍ക്ക്  15ന്  രാവിലെ 11 മണിക്ക് നാദാപുരം വി എ ക...

Read More »

മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ മഹോത്സവം 14 മുതല്‍

January 11th, 2019

വടകര: ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ  മഹോത്സവം 14,15,16,17,18 തിയ്യതികളില്‍ വിവിധ പൂജാദി കര്‍മ്മങ്ങളോടെ നടക്കും. ഇതോടനുബന്ധിച്ച് ക്ഷേത്രനിര്‍മ്മാണ ശില്‍പ്പികളെ ആദരിക്കല്‍, സാംസ്‌കാരിക  പരിപാടികള്‍, അന്ന ദാനം, ചുറ്റു വിളക്ക് തുടങ്ങിയ ആഘോഷ പരിപാടികളും നടക്കും. പ്രതിഷ്ടാ കര്‍മ്മം 18ന്കാലത്ത് 9.15നും10.21നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.1.25 കോടി രൂപ ചിലവിട്ടാണ് ക്ഷേത്ര...

Read More »

കുഞ്ഞിപ്പള്ളി റെയില്‍വെ മേല്‍പ്പാലം: അപകട സാധ്യതകള്‍ ഒഴിവാക്കണമെന്ന് താലൂക്ക് വികസന സമിതി

January 5th, 2019

  വടകര : നിര്‍ദ്ദിഷ്ട കുഞ്ഞിപ്പള്ളി റെയില്‍വെ മേല്‍പ്പാലം ഗതാഗതത്തിന് തുറക്കുന്നതിന് മുമ്പ് ദേശീയപാതയില്‍ സിഗ്നല്‍ സംവിധാനം, ജംഗ്ഷന്‍ സ്ഥാപിക്കല്‍, ഹൈമാസ്റ്റ് ലൈറ്റ് എന്നിവ ഒരുക്കി അപകട സാധ്യതകള്‍ ഒഴിവാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ ദിശാബോര്‍ഡും ഗതാഗത നിയന്ത്രണ സംവിധാനം മാത്രം ഒരുക്കി മേല്‍പ്പാലം തുറന്ന് കൊടുത്താല്‍ അപകട സാധ്യത ഏറെയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം എടി ശ്രീധരന്‍, താലൂക്ക് വികസന സമിതിയംഗം പ്രദീപ് ചോമ്പാല എന്നിവര്‍ പറഞ്ഞു. ദേശീയപാത വികസിപ്പിക്കുമ്പോള്‍ മാത...

Read More »

കുരിക്കിലാട് ബിജെപി ബൂത്ത് പ്രസിഡന്റിന്റെ വാനിന് തീയിട്ട സംഭവം ; അന്വേഷണത്തിനൊരുങ്ങി പോലിസ്

January 4th, 2019

വടകര: ചോറോട് പഞ്ചായത്തിലെ കുരിക്കിലാട്  ബിജെപി ബൂത്ത് പ്രസിഡന്റിന്റെ വാനിന് തീയിട്ട സംഭവത്തില്‍ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു. പുത്തൻ തെരു ബിജെപി ബൂത്ത് പ്രസിഡന്റ് ഗായത്രി ഗിരീഷിന്റെ ടൂറിസ്റ്റ് വാനിനു നേരെയാണ് അക്രമമുണ്ടായത്.  ഇന്നലെ അർധരാത്രിയോടെയാണ്അക്രമികൾ തീയിട്ടത്. ഉടൻ ആളുകളുടെ ശ്രദ്ധയിൽപെട്ടതിനാൽ തീ കെടുത്താനായി. അപ്പോഴേക്കും ടയറും ഗ്ലാസും അടക്കം ഒരു ഭാഗം കത്തിനശിച്ചിരുന്നു. സജീവ ബിജെപി പ്രവർത്തകനായ ഗിരീഷ് അയ്യപ്പജ്യോതിക്ക്ആളുകളെ  കൊണ്ടുപോയതിലെ വിദ്വേഷമാണ് അതിക്രമത്തിനു കാരണമെന്നും സിപിഎമ്മാ...

Read More »