News Section: ചോറോട്

മുന്നറിയിപ്പില്ലാതെ കുടിവെള്ളം മുടങ്ങല്‍: പ്രതിഷേധവുമായി വീട്ടമ്മമാര്‍

December 19th, 2014

വടകര: നഗരസഭാ പ്രദേശത്തെ മുന്നറിയിപ്പില്ലാതെയുള്ള കുടിവെള്ളം മുടങ്ങലില്‍ പ്രതിഷേധവുമായി സ്‌ത്രീകള്‍ രംഗത്ത്‌ .വിവിധ വാര്‍ഡുകളിലെ വീട്ടമ്മമാര്‍ പരാതിയുമായി വ്യാഴാഴ്ച വാട്ടര്‍അതോറിറ്റി ഡിവിഷന്‍ ഓഫീസിലെത്തി. മൂന്നുമാസമായി തങ്ങളനുഭവിക്കുന്ന കുടിവെള്ളക്ഷാമം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവരോട് അവര്‍ വിശദീകരിച്ചു. മോട്ടോറിന്റെ കേട്, പൈപ്പിന്റെ തകരാറ്, വൈദ്യുതിമുടക്കം എന്നിവയൊക്കെയാണ് കുടിവെള്ളവിതരണം മുടങ്ങാനുള്ള കാരണമായി അധികൃതര്‍ വിശദീകരിച്ചത്.ഇനിയും കുടിവെള്ളവിതരണം മുടങ്ങിയാല്‍ ഒന്നായി സമരത്തിനെ...

Read More »

മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

December 10th, 2014

വടകര: വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.മാക്കൂല്‍ വാഴയില്‍ നാണു (63)വാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ് വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More »

നാരായണനഗരം സ്‌റ്റേഡിയം നിര്‍മ്മാണം ചര്‍ച്ച: വടകര നഗരസഭ കൗണ്‍സില്‍ യോഗത്തെ ബഹളത്തില്‍ മുക്കി.

November 29th, 2014

      വടകര: നാരായണനഗരം സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ച വടകര നഗരസഭ കൗണ്‍സില്‍ യോഗത്തെ ബഹളത്തില്‍ മുക്കി. അന്താരാഷ്ര്‌ട നിലവാരത്തിലുള്ള സ്‌റ്റേഡിയത്തിന്‌ പകരം ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കാനുള്ള നഗരസഭയുടെ തീരുമാനമാണ്‌ കൗണ്‍സില്‍ യോഗത്തെ പ്രക്ഷുബ്‌ദമാക്കിയത്‌. മുസ്ലിം ലീഗിലെ പി. അബ്‌ദുള്‍കരീമാണ്‌ വിഷയം ആദ്യം ഉന്നയിച്ചത്‌. മുന്‍ നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ സേ്‌റ്റഡിയം നിര്‍മാണം നിര്‍ത്തിവെക്കണമെന്ന്‌ അബ്‌ദുള്‍ ക...

Read More »

ഓട്ടോറിക്ഷയില്‍ കയറിയ കുട്ടികള്‍ക്ക് ക്രൂര മര്‍ദ്ദനം; കേസ് പുനരന്വേഷണത്തിന് റൂറല്‍ എസ്പി നിര്‍ദേശം നല്‍കി

November 25th, 2014

വടകര: അങ്കണവാടി ആയയുടെ ഗൃഹപ്രവേശന ചടങ്ങിനെത്തിയ കുട്ടികളെ ഓട്ടോറിക്ഷ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പുനരന്വേഷണം നടത്താന്‍ റൂറല്‍ എസ്പി പിഎച്ച് അഷ്‌റഫ്‌ വടകര എസ്ഐക്ക് നിര്‍ദേശം നല്‍കി. ദുര്‍ബല വകുപ്പ് ചേര്‍ത്താണ് കേസെടുത്തതെന്ന കുട്ടികളുടെ അമ്മ ചോറോട് കുരിയാടിയിലെ പെരിങ്ങാലീന്ടവിട കളത്തില്‍ ഷിന്‍ജുവിന്റെ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22ന് ഉച്ചയ്ക്കാണ് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കയറികളിച്ചുവെന്ന് ആരോപിച്ച് ഡ്രൈവര്‍ ഷണ്മുഖന്‍ നാലുവയസുകാരനായ സൂര്യദേവിനെയും ജ്യേഷ്ടന്‍ ശിവദേവിനെയും മര്‍ദ്ദിച്ചത...

Read More »

ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് ആയപ്പഭക്തര്‍ക്ക് പരിക്ക്

November 5th, 2014

വടകര: ചോറോട് ദേശീയ പാതയില്‍ കാറും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് അയ്യപ്പഭക്തര്‍ക്ക് പരിക്ക്. പരിക്കേറ്റ ചോറോട് സ്വദേശി അഖിലിനെയും വള്ളിക്കാട് സ്വദേശി അര്‍ഷിനിനെയും വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനു ഗുരുതര പരിക്കേറ്റ രണ്ടു പേരെയും ഓപ്പറേഷന്‍ തീയ്യേറ്ററിലേക്ക് മാറ്റി. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടുവരുന്ന കാറിനെ കണ്ട ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തെങ്കിലും കാറ് വന്നു ബൈക്കിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ 9.45 ഓടെയായിരുന്നു അപകടം. അന്‍സാര്‍ ...

Read More »

ഡല്‍ഹി കേന്ദ്രീകരിച്ച്‌ വ്യാജ എസ്‌എംഎസ്‌ വഴി പണം തട്ടിപ്പ്; വടകര സ്വദേശി അറസ്റ്റില്‍

October 29th, 2014

  വടകര: ഡല്‍ഹി കേന്ദ്രീകരിച്ച്‌ വ്യാജ എസ്‌എംഎസ്‌ വഴി പണംതട്ടുന്ന സംഘത്തിലെ കണ്ണി പിടിയില്‍. മുട്ടുങ്ങല്‍ ചെറിയ ചെട്ട്യാന്റവിട റിയാസ്‌ (27) ആണ്‌ പിടിയിലായത്‌. മൊബൈല്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള മത്സരത്തില്‍ വന്‍തുകയുടെ സമ്മാനത്തിന്‌ അര്‍ഹനായി എന്ന്‌ മൊബൈല്‍ നമ്പറുകളില്‍ എസ്‌എംഎസ്‌ അയച്ചാണ്‌ തട്ടിപ്പ്‌. എസ്‌എംഎസ്‌ അയച്ചശേഷം ഫോണില്‍ വിളിക്കുകയും സമ്മാനത്തുക ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്കായി നിശ്‌ചിത തുക അടക്കണമെന്ന്‌ അറിയിക്കുകയും ചെയ്യും. തുക അടക്കാന്‍ സംഘം ഇരകള്‍ക്ക്‌ ബാങ്ക്‌ അക്കൗ്ണ്ട് നല്‍കു...

Read More »

ചോറോട് സഹകരണ ബാങ്ക് തര്‍ക്കം; ലീഗും കോണ്‍ഗ്രസും തെരുവില്‍ പോര്‍വിളിച്ചു

October 29th, 2014

ചോറോട്: ലീഗ് പ്രവര്‍ത്തകര്‍ കൊണ്ഗ്രസിനെതിരെ പരസ്യമായി രംഗത്തിറങ്ങിയതോടെ ചോറോട് പഞ്ചായത്തില്‍ യു.ഡി.എഫ്. ഭിന്നിപ്പ് രൂക്ഷമാകുന്നു. മുന്നണിയുടെ പഞ്ചായത്ത് കണ്‍വീനര്‍ സ്ഥാനം മുസ്ലിംലീഗ് നേതാവ് കാളംകുളം ഹാഷിം രാജിവെക്കുകയും ലീഗ് ഔദ്യോഗികമായിത്തന്നെ പഞ്ചായത്തില്‍ യു.ഡി.എഫില്‍നിന്ന് വിട്ടുപോവുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് നേതൃത്വം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചില്ല. ആദ്യം യൂത്ത് കോണ്‍ഗ്രസ്സും പിന്നീട് കോണ്‍ഗ്രസും പ്രത്യേകം കണ്‍വന്‍ഷന്‍ വിളിച്ച് ലീഗിനെതിരെ ...

Read More »

ചാറോട് സഹകരണ ബാങ്കില്‍ എല്‍ഡിഎഫ് ഭരണ സമിതി വീണ്ടും ചുമതലയേറ്റു

October 28th, 2014

വടകര: ചോറോട് സഹകരണ ബാങ്കില്‍ എല്‍ഡിഎഫ് ഭരണ സമിതി വീണ്ടും ചുമതലയേറ്റു. പ്രസിഡന്റ് പി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുള്ള 11 അംഗ ഭരണ സമിതിയാണ് ചൊവ്വാഴ്ച ഉച്ചയോടെ ബാങ്കിലെത്തി ചുമതലയേറ്റത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഭരണ സമിതി പിരിച്ച് വിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ചോറോട് ബാങ്ക് സംരക്ഷണ സമിതിയുടെ വിശദീകരണ പൊതുയോഗം 30ന് നടക്കും. വൈകിട്ട് ആറിന് കൈനാട്ടിയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുക്കും.

Read More »

ചോറോട് ബാങ്ക് വക്കീല്‍ ഫീസ് എന്ന പേരില്‍ ഒരു ലക്ഷത്തി പതിനേഴായിരം രൂപ ഇതിനകം പാഴാക്കി

October 24th, 2014

ഒഞ്ചിയം: ചോറോട് സര്‍വീസ് സഹകരണ ബാങ്കില്‍ 44 ദിവസം കൊണ്ട് സി സോമന്‍ കണ്‍വീനറായ അഡ്മിനിസ്‌ട്രേറ്റീവ് സമിതി നടത്തിയ തീവെട്ടികൊള്ളയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വക്കീല്‍ ഫീസ് എന്ന പേരില്‍ ഒരു ലക്ഷത്തി പതിനേഴായിരം രൂപ ഇതിനകം ചെലവഴിച്ചു. ദിവസവേതനാടിസ്ഥാനത്തില്‍ അനാവശ്യമായി ഏഴ് പേരെ നിയമിച്ചു. ഒഴിവുകള്‍ ഇല്ലാതെയായിരുന്നു ഈ നിയമനം. ഇതിന്റെ പേരിലും കൊടുക്കല്‍ വാങ്ങലുകള്‍ നടന്നതായി വിവിരമുണ്ട്. നിയമനം നല്‍കിയവരുടെ കൂട്ടത്തില്‍ അഴിമതി വിരുദ്ധ കമ്മിറ്റിയുടെ ചെയര്‍മാനു...

Read More »

നിര്‍ത്തിയിട്ട ഓട്ടോയില്‍ കയറിയ അംഗന്‍വാടി വിദ്യാര്‍ഥിക്കും സഹോദരനും ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം

October 24th, 2014

വടകര: നിര്‍ത്തിയിട്ട ഓട്ടോയില്‍ കയറിയ അംഗന്‍വാടി വിദ്യാര്‍ഥിക്കും സഹോദരനും ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം.  മര്‍ദ്ദനമേറ്റ ചോറോട് കളത്തില്‍ ഷിബു ഷീജ ദമ്പതികളുടെ മക്കളായ ശിവാദേവ്(7) സൂര്യദേവ്(4) എന്നിവരെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അംഗനവാടി ടീച്ചറുടെ വീട്ടില്‍കൂടലിന് പോയപ്പോഴായിരുന്നു സംഭവം. വടകര നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ഷണ്മുഖന്‍ ആണ് മര്‍ദ്ദിച്ചത്. കുരിയാടി ബീചിലെ നമ്പര്‍ അംഗനവാടി ടീച്ചര്‍ ഉഷയുടെ കുരിയാടിയുള്ള വീട്ടില്‍ ബുധനാഴ്ചയായിരുന്നു സംഭവം. വീടിനു പുറത്ത് റോഡില്‍ നിര്‍ത്തിയിട്ട ഓട്ടോയില...

Read More »