News Section: ചോറോട്

‘കുടിനീര്‍-തെളിനീര്‍‌’ ; അഴിയൂരില്‍ കുടിവെള്ള പരിശോധന ആരംഭിച്ചു

December 5th, 2018

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കിണര്‍ വെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് വേണ്ടി 'കുടിനീര്‍-തെളിനീര്‍‌' പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്ഥാപനമായ കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ഫീല്‍ഡ് തല മൊബൈല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അഴിയൂരിലെ പതിനാറാം വാര്‍ഡിലെ 150 കിണറുകളിലെ വെള്ളം പരിശോധന നടത്തി. പഞ്ചായത്തില്‍ ആകെ 1800 കിണറുകളിലെ പരിശോധന നടത്താന്‍ തീരുമാനിച്ചതിന്റെ പ്രാരംഭ പ്രവര്‍ത്തനമാണ് പതിനാറാം വാര്‍ഡില്‍ തുടക്കം കുറിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയൂബ് പ്രവര്‍ത്തനം...

Read More »

തലശ്ശേരി-അഴിയൂര്‍ ബൈപ്പാസ് പുനരധിവാസം ഫയലില്‍ ഒതുങ്ങി കച്ചവടസ്ഥാപനങ്ങള്‍ പൊളിച്ചുനീക്കി

December 1st, 2018

വടകര:നാളിതുവരെ കച്ചവടം ചെയ്ത വ്യാപാരികളെ പെരുവഴിയിലാക്കി സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കി തുടങ്ങി.തലശ്ശേരി-അഴിയൂര്‍ ബൈപ്പാസിന്‍െറ ഭാഗമായി അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് ജെ.സി.ബി. ഉപയോഗിച്ച് കടകള്‍ പൊളിച്ചുമാറ്റിയത് . വടകരയില്‍നിന്ന് എത്തിയ ദേശിയപാത ലാന്‍ഡ് അക്വിസിഷൻ തഹസില്‍ദാറുടെ നേതൃത്വത്തിലുളള സംഘമാണ് ഇതിന് നേതൃത്വം നൽകിയത്.വ്യാപാരികള്‍ക്കും കടയില്‍ ജോലിചെയ്യുന്നവര്‍ക്കും നഷ്ടപരിഹാരമോ പുനരധിവാസമോ നല്‍കാതെ കെട്ടിടം പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധം ശക്തമായിരിക്കയാണ്. പുനരധിവാസ പാക്കേജ് നല്‍കണമെന്...

Read More »

ഗാലക്‌സിയില്‍ സമ്മാനപ്പെരുമഴ; നേടൂ ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍

November 30th, 2018

  വടകര:  ഗാലക്സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സമ്മാനപ്പെരുമഴ, ഓരോ നറുക്കെടുപ്പിലും നേടൂ ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍. 2018 ഡിസംബര്‍ 1 മുതല്‍ 2019 ജൂണ്‍ 9 വരെ 6 മാസക്കാലം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍റ് ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ ഓരോ മാസവും നറുക്കെടുക്കുന്ന 10 വിജയികള്‍ക്ക് വമ്പന്‍ സമ്മാനങ്ങള്‍. ഒന്നാം സമ്മാനം സ്കൂട്ടര്‍,രണ്ടാം സമ്മാനം റഫ്രിജറേറ്റര്‍,മൂന്നാം സമ്മാനം എല്‍ഇ ഡി ടീവി,നാലാം സമ്മാനം വാഷിംഗ് മെഷീന്‍. ആദ്യ നറുക്കെടുപ്പ്  പുതുവത്സര ദിനത്തില്‍(1.1.19). തുടര്‍ നറുക്കെടുപ്പുകള്‍ എല്ലാ മാസവ...

Read More »

അഴിയൂർ ഒരുങ്ങി; എസ് എസ് എഫ് വടകര ഡിവിഷൻ മീലാദ് സമ്മേളനം നാളെ

November 30th, 2018

വടകര:" മുത്ത് നബി(സ) ജീവിതം, ദർശനം" എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് വടകര ഡിവിഷൻ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം നാളെ അഴിയൂരിൽ. സഈദ് അബ്ദുൽ കരീം നൂറാനി ഉദ്ഘാടനം ചെയ്യും.കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മദ്ഹുറസൂൽ പ്രഭാഷണം നടത്തും. സമ്മേളനത്തിന് വേണ്ടി അഴിയൂർ കോറോത്ത് റോഡിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. പ്രാസ്ഥാനിക രംഗത്ത് ദീർഘകാലമായി സ്തുത്യർഹമായി സേവനങ്ങൾ കാഴ്ച്ചവെക്കുകയും നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത സയ്യിദ് എം .കെ. എച്ച്. തങ്ങളെ സി. മുഹമ്മദ്...

Read More »

നിങ്ങള്‍ റോയല്‍ വെഡ്ഡിംഗിലേക്കാണോ? ഓട്ടോയാത്ര സൗജന്യം

November 29th, 2018

വടകര: വടകരയിലെ ജനകീയ വെഡ്ഡിംഗ് സെന്ററായ റോയല്‍ ഉപഭോക്താക്കള്‍ക്കായി ഓട്ടോ കെയര്‍ പദ്ധതി നടപ്പിലാക്കുന്നു. ടൗണില്‍ നിന്ന് റോയല്‍ വെഡ്ഡിംഗിലേക്ക് എത്തുന്നവരുടെ ഓട്ടോ ചാര്‍ജ് പൂര്‍ണ്ണമായും സൗജന്യമാക്കുന്ന പദ്ധതിയാണിത്. ടൗണില്‍ നിന്ന് റോയലിലേക്ക് എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആകര്‍ഷകമായ പുതിയ പദ്ധതി. മികച്ച സെലക്ഷനും, വിലക്കുറവും ഉള്ള റോയല്‍ വെഡ്ഡിംഗ് കഴിഞ്ഞ 5 മാസം കൊണ്ട് വടകരയുടെ ഹൃദയം കീഴടക്കുകയായിരുന്നു

Read More »

തീ പാറുന്ന പോരാട്ടം; ന്യൂമാഹി ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

November 29th, 2018

  ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന് പന്ത്രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു.നിലവിലുള്ള അംഗം യു.ഡി.എഫിലെ സെമീർ മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. പരിമഠം മാഡോളിൽ മാപ്പിള എൽ.പി.സ്കൂളിൽ രാവിലെ 7 മുതൽ 5 വരെയാണ് വോട്ടെടുപ്പ്.  തീ പാറുന്ന പോരാട്ടമാണിവിടെ നടക്കുന്നത്. 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സെമീർ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി സി.കെ.മഹറൂഫും എൽ.ഡി.എഫ് സ്ഥാനാർത്ഥി കണ്ട്യൻ റിഷികേശുമാണ് ഏറ്റുമുട്ടുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ.പി.യൂസഫും മത്സര രംഗത്തുണ്ട്. യൂസഫ് കഴി...

Read More »

യുവജന യാത്രയുടെ പ്രചരണാർത്ഥം വടകര യിൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പരേഡ്

November 29th, 2018

വടകര:വർഗ്ഗീയ മുക്ത ഭാരതം,അക്രമ രഹിത കേരളം,ജനവിരുദ്ധ സർക്കാരുകൾക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവജന യാത്രയുടെ പ്രചരണാർത്ഥം വടകര മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് പരേഡ് നടത്തി. ഒന്തം റോഡ് മേൽപ്പാലത്തിന് സമീപത്തു നിന്നും ആരംഭിച്ച പരേഡ് നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.എം.ഫൈസൽ,അഫ്നാസ് ചോറോട് തുടങ്ങിയവർ നേതൃത്വം നൽകി.

Read More »

ചോറോട് റാണി പബ്ലിക്ക് സ്കൂളിലെ മാലിന്യ പ്രശ്‍നം; വിശദീകരണ യോഗം നടത്തി

November 27th, 2018

വടകര: ചോറോട് റാണി പബ്ലിക്ക് സ്കൂളിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ കലക്റ്ററുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ  വിശദീകരണ യോഗം നടത്തി. സ്കൂള്‍ മാനേജ്മെന്റ് കലക്ടര്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങള്‍ മറികടക്കാന്‍ കുടില തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്ന് യോഗം ആരോപിച്ചു. പ്രശ്നം പരിഹരിക്കാന്‍  മാനേജ്മെന്റ് തയ്യാറാകാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും,അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും യോഗ...

Read More »

നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരൻ വ്യാപാരിയെ മർദിച്ചതായി പരാതി

November 26th, 2018

വടകര:കട പരിശോധനക്കെത്തിയ ആരോഗ്യ വിഭാഗത്തിലെ ഡ്രൈവർ കട ഉടമയെ മർദിച്ചതായി പരാതി. എടോടിയിൽ അച്ചൂസ് ബേക്കറി ഉടമയായ മാധവൻ നായരെയാണ് വടകര നഗരസഭ ഹെൽത്ത് വിഭാഗത്തിലെ ഡ്രൈവർ രാജൻ മർദിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ഹെൽത്ത് ഇൻസ്പെക്റ്റർ ഷൈനി പ്രസാദിന്റെ നേതൃത്വത്തിൽ കട പരിശോധിക്കാൻ എത്തിയപ്പോഴാണ് ഡ്രൈവർ രാജനുമായി തർക്കമുണ്ടാകുകയും,തുടർന്ന് കടയിൽ വെച്ച് രാജൻ മർദിക്കുകയുമായിരുന്നെന്ന് മാധവൻ നായർ വടകര പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.   മർദ്ദനത്തിൽ വ്യാപാരി വ്യവസായി സമിതി വടകര മുനിസിപ്പൽ ഏരിയ കമ്മറ്റി പ്രത...

Read More »

ചോമ്പാൽ അക്രമം;അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

November 26th, 2018

  വടകര:അഴിയൂർ പഞ്ചായത്തിലെ കോറോത്ത് റോഡിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായി. ചോമ്പാൽ കുനിയിൽ സമീർ(41),കോറോത്ത് റോഡ് ദാറുൽ ഹീരാം നടേമ്മൽ മുഹമ്മദലി(46),സ്കൂൾ പറമ്പത്ത് ഫൻസീർ(32),കൈതാൽ തയ്യിൽ പി.പി.റഷീദ്,സഫിയാസിൽ മനാഫ്(35)എന്നിവരെയാണ് ചോമ്പാൽ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read More »