News Section: തലശ്ശേരി

മാഹി ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രികകൾ സമർപ്പിച്ചു

November 9th, 2018

മാഹി: ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന് പന്ത്രണ്ടാം വാർഡിൽ 29ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികകൾ സമർപ്പിച്ചു. വെളളിയാഴ്ച 12 ഓടെ ഇടത് മുന്നണി സ്ഥാനാർത്ഥി സി.പി.എെയിലെ കണ്ട്യൻ ഋഷികേശ് അസി. റിട്ടേണിങ്ങ് ഓഫീസർ ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി സതീഷ് ബാബു മുമ്പാകെ പത്രിക സമർപ്പിച്ചു. പ്രദീപ് പുതുക്കുടി, പൊന്ന്യം കൃഷ്ണൻ, പി.പ്രദീപ്, തയ്യിൽ രാഘവൻ, വി.കെ.സുരേഷ് ബാബു, സി.കെ.പ്രകാശൻ, കെ.അനിൽകുമാർ, പി.പി.രഞ്ജിത്ത്, വി.കെ.രത്നാകരൻ എന്നിവരൊപ്പമാണ് പത്രിക നൽകി...

Read More »

മാഹി ദേശീയ പാതയിൽ ബസ്സിടിച്ച് അഴിയൂർ സ്വദേശി മരിച്ചു

November 4th, 2018

വടകര: ദേശീയ പാതയിൽ പൂഴിത്തലയിൽ ബസ്സിടിച്ച് അഴിയൂർ സ്വദേശി ജേക്കബ് (54) തൽക്ഷണം മരിച്ചു. അഴിയൂർ മാവേലി സ്റ്റോറിന് സമീപം ബാഫക്കിതങ്ങൾ റോഡ് ബീച്ചിൽ എലിസബത്ത് വില്ലയിൽ എ.ജെ ജേക്കബ് (54) ആണ് മരണപ്പെട്ടത്. ചോമ്പൽ മത്സ്യബന്ധന തുറമുഖത്തിൽ ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുകയാണ് ജോലി. മാഹി ദേശീയപാതയിലെ പൂഴിത്തല ബസ് സ്റ്റോപ്പ് ഭാഗത്തേക്ക് നടന്നു പോകവെയാണ് അപകടം നടന്നത്. തലശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് ജേക്കബിനെ ഇടിച്ച് വീഴ്ത്തിയത്. ബസ് ഡ്രൈവർ ഇരിട്ടി സ്വദേശി ബിജുവിനെ (...

Read More »

കേരള അൺ – എയ്ഡഡ് സ്കൂൾ ടീച്ചേർസ് & സ്റ്റാഫ് യൂണിയൻ ജില്ലാ സമ്മേളനം ആറിന് വടകരയില്‍

November 3rd, 2018

  വടകര: കേരള അൺ - എയ്ഡഡ് സ്കൂൾ ടീച്ചേർസ് & സ്റ്റാഫ് യൂണിയൻ നവംബർ ആറിന് ജില്ലാ സമ്മേളനം വടകരയില്‍ . കെ.യു.എസ്.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ചൊവ്വാഴ്ച "അഭിമന്യുന ഗറിൽ " നടക്കും . വടകര കേളു ഏട്ടൻ - പി.പി.ശങ്കരൻ സ്മാരക മന്ദിരത്തിലാണ് സമ്മേളനം . തൊഴിൽ വകുപ്പ് മന്ത്രി  .ടി.പി. രാമ കൃഷ്ണൻ രാവിലെ  11 മണിക്ക് സമ്മേളനം ഉദ് ഘാടനം ചെ യ്യും. സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് വി.പി.കുഞ്ഞികൃഷ്ണ ൻ ,കെ.യു.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് എം.രാജഗോപാൽ  എം.എൽ.എ,ജനറൽ സിക്രട്ടറി വേണു കക്കട്ടിൽ എന്നി വർ സമ്മേളനത്തിൻ പ...

Read More »

ബോംബ് ഉൾപ്പെടെയുളള ആയുധങ്ങൾ സംഭരിച്ചു വെക്കാൻ സാധ്യതയുള്ള മാഹി പ്രദേശങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി

November 3rd, 2018

മയ്യഴി: മാഹി പളളൂരും മേഖലയിലെ ചെമ്പ്രയിലും പന്തക്കലിലും പരിസര പ്രദേശങ്ങളിലും പോലീസ് റെയ്ഡ് നടത്തി. ബോംബ് ഉൾപ്പെടെയുളള ആയുധങ്ങൾ സംഭരിച്ചു വെക്കാൻ സാധ്യതയുള്ള കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ, ആൾ താമസമില്ലാത്ത വീടുകളും പരിസര പ്രദേശങ്ങളും മുൻകാലങ്ങളിൽ ആയുധം പിടികൂടിയ സംഘർഷങ്ങളും അക്രമങ്ങളും ഉണ്ടായ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന. വെള്ളിയാഴ്ച രാവിലെ മുതൽ പരിശോധന തുടങ്ങി. പളളൂർ, പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിലും റെയ്ഡ് തുടരും. കണ്ണൂരിൽ നിന്നുള്ള ശ്വാന സേനയുടെ...

Read More »

മുകുന്ദൻ ആധുനിക സാഹിത്യത്തിന്റെ വക്താവ് – മുല്ലപ്പള്ളി രാമചന്ദ്രൻ

November 2nd, 2018

മാഹി: മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ മാത്രമല്ല ആധുനിക മലയാള സാഹിത്യത്തിന്റെ തുടക്കക്കാരനും ആധുനികതയുടെ ശക്തനായ വക്താവുമായിരുന്നു എം.മുകുന്ദനെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. പറഞ്ഞു. എഴുത്തച്ഛൻ പുരസ്കാര ജേതാവിനെ അനുമോദിക്കാൻ കുടുംബസമേതം മയ്യഴിയിലെ മുകുന്ദന്റെ വീട്ടിൽ എത്തിയതായിരുന്നു മുല്ലപ്പള്ളി. മലയാളികൾ മാത്രമല്ല വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള നോവലുകളൊക്കെ തന്നെ വായിക്കുന്നവരെല്ലാം ഇത്തരമൊരു പുരസ്കാരം മുകുന്ദന് നേരത്തെ ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായക്കാരാണ...

Read More »

സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

November 2nd, 2018

വടകര: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പാക്കിവരുന്ന സ്വയം തൊഴില്‍ പദ്ധതികളായ കെസ്രു, ജോബ് ക്ലബ്ബുകള്‍ എന്നിവയില്‍ അപേക്ഷകര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സൗജന്യ അപേക്ഷാഫോറവും ജില്ലയില്‍ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ നിന്നും ലഭിക്കും. ഈ രണ്ടു പദ്ധതികളിലും ധനകാര്യസ്ഥാപനങ്ങള്‍ മുഖേനയാണ് വായ്പ ലഭിക്കുക. കെസ്രുവിനുളള പ്രായപരിധി 21-50 ആണ്. ഈ സ്‌കീം മുഖേന പരമാവധി ഒരു ലക്ഷം രൂപ വായ്പ ലഭിക്കും. അനുവദിക്കുന്ന അപേക്ഷകള്‍ക്ക് 20 ശതമാനം സര്‍...

Read More »

വടകര – തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി

October 31st, 2018

തലശ്ശേരി: തലശ്ശേരി മുന്‍സിപാലിറ്റിയില്‍ കൊണ്ടു വന്ന ട്രാഫിക് പരിഷ്‌കാരത്തിനെതിരെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഇന്ന് പണിമുടക്കി. പഴയ ട്രാക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് തൊഴിലാളികള്‍ പണിമുടക്കിയത്. തൊഴിലാളികള്‍ പണിമുടക്കിയതോടെ തലശ്ശേരി വടകര റൂട്ടില്‍ ബസ് സര്‍വീസ് നിലച്ചു. യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളെയും ട്രെയിന്‍ ഗതാഗത്തെയും ആശ്രിച്ചു.

Read More »

നാളെ തലശ്ശേരി- വടകര റൂട്ടില്‍ ബസ് പണിമുടക്ക്

October 30th, 2018

തലശ്ശേരി: തലശ്ശേരി മുന്‍സിപാലിറ്റിയില്‍ കൊണ്ടു വന്ന ട്രാഫിക് പരിഷ്‌കാരത്തിനെതിരെ ബസ് തൊഴിലാളികള്‍. പഴയ ട്രാക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും. ബസ് തൊഴിലാളികള്‍ പണിമുടക്കുന്നതോടെ നാളെ തലശ്ശേരി- വടകര ബസ് സര്‍വീസ് നിലക്കും.

Read More »

കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലം ഗതാഗതയോഗ്യമാക്കുന്ന നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു

October 28th, 2018

വടകര: കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലം ഗതാഗതയോഗ്യമാക്കുന്ന നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു. മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത പൊതുമരാമത്ത് വിഭാഗം ഉന്നതതല യോഗം വിളിച്ചുചേര്‍ക്കണമെന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ് ആവശ്യപ്പെട്ടു. നിലവില്‍ മേല്‍പ്പാലത്തിന്റെ പണി അവസാനഘട്ടത്തിലാണ്. മേല്‍പാലം അവസാനിക്കുന്ന ദേശീയപാതയുടെ ഭാഗത്ത് ജംഗ്ഷന്‍ സംവിധാനവും സിഗ്‌നല്‍ ലൈറ്റ് അടക്കമുള്ളപ്രവൃത്തികള്‍ നടന്നാലെ പാലത്തിലൂടെ വാഹനങ്ങള്‍ക്...

Read More »

പള്ളൂരില്‍ നിന്ന് കാണാതായ യുവതിയെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി

October 27th, 2018

തലശ്ശേരി: മാഹി പള്ളൂരില്‍ നിന്ന് കാണാതായ യുവതിയെ അന്വേഷിച്ച് പള്ളൂര്‍ പോലീസ് കാരന്തൂരിലെത്തി. കഴിഞ്ഞ ദിവസമാണ് അംഗപരിമിതയായ 33 വയസുകാരിയെ കാണാനില്ലെന്നും സഹോദരന്‍ ചികിത്സയ്‌ക്കെന്ന വ്യാജേന കൂട്ടി കൊണ്ട് പോയതാണെന്നും മറ്റ് സഹോദരന്‍മാര്‍ പരാതിയത് . ഇതിന്റെ അടിസ്ഥാനത്തിലാണ് പള്ളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബുദ്ധി ശക്തി കുറവുള്ള യുവതിയുടെ പേരില്‍ മൂന്നര സെന്റ് സ്ഥലവും വീടും ഉണ്ട്. ഇത് അപഹരിക്കാന്‍ സഹോദരന്‍ ശ്രമിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. യുവതി ഇടയ്ക്ക് ഫോണ്‍ ചെയ്യാറുണ്ടെന്നും കോഴ...

Read More »