News Section: തലശ്ശേരി

തലശ്ശേരി ടൗണില്‍ തീപിടുത്തം; കടകള്‍ കത്തി നശിച്ചു

July 23rd, 2018

തലശ്ശേരി: തലശ്ശേരി ഒ വി റോഡില്‍ തീപ്പിടുത്തം. തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ തീപ്പിടുത്തില്‍ മൂന്ന് കടകള്‍ കത്തി നശിച്ചു. ഫയര്‍ഫോഴ്‌സും വ്യാപാരികളും ചേര്‍ന്ന് തീ അണച്ചു.

Read More »

കനത്ത മഴ ; ട്രെയിനുകള്‍ വൈകിയോടുന്നു

July 16th, 2018

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ട്രെയിനുകളെല്ലാം വൈകിയോടുന്നു. തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നതിനിടെ ആലപ്പുഴ, കോട്ടയം വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. ഏറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകള്‍ കുടുങ്ങി കിടക്കുകയാണ്. റെയില്‍വെ ട്രാക്കുകളില്‍ മരങ്ങള്‍ വീണ് കിടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Read More »

ഫ്രാന്‍സ് എക്യൂസ് ദ് സോത്യാന്‍ ദ് മാഹെ ; ഫ്രാന്‍സിന് ലോകകപ്പ് കീരീടം മാഹിക്കാര്‍ക്ക് ഇരട്ടി മധുരം

July 15th, 2018

മാഹി(തലശ്ശേരി): മാതൃരാജ്യത്തിന്റെ വിജയം നേരത്തെ തന്നെ ഉറപ്പിക്കുകയായിരുന്നു മാഹിയിലെ ഫ്രഞ്ച് പൗരന്‍മാര്‍. ഫ്രാന്‍സ് ലോകകപ്പില്‍ മുത്തമിടുന്നത് കാണാന്‍ നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുകയായിരുന്നു മാഹിയിലെ ഫ്രഞ്ച് പൗരന്മാര്‍. ഫ്രഞ്ച് ഭരണത്തിന്റെ ശേഷിപ്പുകള്‍ പേറുന്ന മാഹിയില്‍ ഇപ്പോള്‍ നൂറോളം പേരാണ് ഫ്രഞ്ച് പൗരന്മാരായുള്ളത് . ജൂലൈ 14 നായിരുന്നു ഫ്രാന്‍സിന്റെ ദേശീയ ദിനം. ദേശീയ ദിനത്തിന്റെ ആഘോഷങ്ങള്‍ അവസാനിക്കുന്നത്തിന് മുന്‍പേ തന്നെ മറ്റൊരു ആഘോഷത്തിന് കൂടി ഒരുങ്ങുകയാണ് മാഹിയിലെ ഫ്രഞ്ച് പൗരന്മാര്‍. ഫ്രഞ്ച്...

Read More »

മാഹിപ്പള്ളിക്ക് സമീപം മരം വീണ് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

July 11th, 2018

തലശ്ശേരി: മാഹിപ്പള്ളിക്ക് മുന്നിലെ തണല്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത് കാര്‍ കടന്നു പോവുന്നതിനിടെയാണ് അപകടം ഉണ്ടായത് ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. സംഭവം നടന്ന് ഗതാഗതം പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ വൈകിയെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ദേശീയ പാതയോരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തിരമായി വെട്ടിമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും മാഹി ഫയര്‍ ഫോഴ്‌സിന് അത്യാധുനിക ഉപകരണങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക...

Read More »

ഡബിള്‍ ഒളിച്ചോട്ടം; ഡ്രൈവറോടൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ ഇലക്ട്രീഷനോടൊപ്പം മുങ്ങി

July 5th, 2018

കണ്ണൂര്‍: ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ ഇലക് ട്രീഷനോടൊപ്പം മുങ്ങി. കാസര്‍കോഡ് മടിക്കെ സ്വദേശിയായ പ്രവാസിയുടെ ഭാര്യയായിരുന്ന നീതു (24) വാണ് ഒട്ടോറിക്ഷാ ഡ്രൈവറായ കാമുകനെയും ഒഴിവാക്കി സുഹൃത്തായ ഇലക്ട്രീഷന്റെ കൂടെ മുങ്ങിയത്. ഭര്‍ത്താവ് ഗല്‍ഫിലിയിരിക്കെയാണ് മൂന്ന് മാസം മുമ്പാണ് വാഴപ്പന്തലിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ കൂടെ ഒളിച്ചോടിയത്. ഓട്ടോ റിക്ഷ ഡ്രൈവറോടൊപ്പം താമസിച്ച് വരുന്നതിനിടെയാണ് മടിക്കൈ സ്വദേശിയായ ഇലക് ട്രീഷനോടൊപ്പം ഒളിച്ചോടിയത്.

Read More »

പ്രസവത്തെ തുടര്‍ന്ന് അമ്മയുടേയും നവജാതശിശുവിന്റേയും മരണം ; ആശുപത്രി സൂപ്രണ്ട് അന്വേഷിക്കും

June 21st, 2018

വടകര:പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാതശിശുവും മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ തലശ്ശേരി ജനറല്‍ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ജിതിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയമിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. പിയൂഷ് എം.നമ്പൂതിരിപ്പാട് അറിയിച്ചു. ' ഒഞ്ചിയത്തെ കൊടേരി മീത്തല്‍ വിനീഷിന്റെ ഭാര്യയും പന്തക്കല്‍ തിയ്യക്കണ്ടിയില്‍ രാജന്റെ മകളുമായ നിധിനയും(28) കുഞ്ഞുമാണ് മരിച്ചത്. ശ്വാസതടസ്സമുണ്ടായി ഗുരുതരാവസ്ഥയിലായ നിധിനയുടെ നവജാതശിശു പ്രസവസമയത്തു തന്നെ മരിച്ചു. അത്യാസന നിലയിലായ നിധിന...

Read More »

മാഹിയിലെ ബാബു വധം; ആര്‍എസ് എസ് പ്രവര്‍ത്തകന്‍ പിറവത്ത് അറസ്റ്റില്‍

June 16th, 2018

തലശ്ശേരി: പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകനായ ചെമ്പ്ര സ്വദേശി പുത്തന്‍ പുരയില്‍ സനീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം ഏറണാകുളം പിറവത്ത് നിന്ന് അറസ്റ്റ്്ു ചെയ്തത്. കേസില്‍ പിടിലായവരുടെ എണ്ണം എട്ടായി. കൊലയാളി സംഘത്തില്‍ 12 പേരുള്ളതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ മേയ് ഏഴിന് രാത്രിയില്‍ പള്ളൂര്‍ കോയ്യോടന്‍ കോറോത്ത് റോഡില്‍ വെച്ചാണ് ബാബുവിനെ കൊലപ്പെടുത്തിയത്.

Read More »

മേകുനു കൊടുങ്കാറ്റ് : തലശ്ശേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

June 13th, 2018

മസ്‌കത്ത്; സലാലയില്‍ മേകുനു കൊടുങ്കാറ്റില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി മധുവിന്റെ മൃതദേഹമാണ് റയ്‌സൂത്തിലെ വാദിയില്‍ നിന്നും റോയല്‍ ഒമാന്‍ പൊലീസ് കണ്ടെടുത്തത്. കാണാതായ വാദിയില്‍ നിന്നു തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മേകുനുവില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മേയ് 28നാണ് മധുവിനെ കാണാനില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചത്. ഇതിനിടെ മധുവിനൊപ്പം കാണാതായ ബീഹാര്‍ സ്വദേശി ശംസീറിന്റെ മൃതദേഹം അടുത്ത ദിവസം തന്നെ കടല്‍ തീരത്ത് നിന്ന് കാണാതിയിരുന്നു. മധുവി...

Read More »

നാവില്‍ കൊതിയൂറുന്ന ചെമ്മീൻ പത്തിരിയായാലോ ഇന്നത്തെ നോമ്പ് തുറക്ക്

June 12th, 2018

നാവില്‍ കൊതിയൂറുന്ന ചെമ്മീൻ പത്തിരിയായാലോ ഇന്നത്തെ നോമ്പ് തുറക്ക് ... ആവശ്യമായ സാധനങ്ങള്‍  1   പൊന്നി അരി – രണ്ടരക്കപ്പ് 2   ചുവന്നുള്ളി – എട്ട് പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ ഉപ്പ് പാകത്തിന് തേങ്ങ – ഒരു മുറി, ചുരണ്ടിയത 3  തേങ്ങ – ഒരു മുറി, ചുരണ്ടിയത് മുളകുപൊടി – അര വലിയ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ 4   മുളകുപൊടി – അര വലിയ സ്പൂൺ മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ ഉപ്പ് പാകത്തിന് 5   ചെമ്മീൻ തൊണ്ടു കളഞ്ഞത് – അരക്കപ്പ് 6   സവാള – മൂന്ന്, പൊടിയായി അരിഞ്ഞത് പച്ചമുളക് – അഞ്ച്, പൊടിയായി അ...

Read More »

തലശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം വടകര സ്വദേശിയിലേക്ക്

June 9th, 2018

ത​ല​ശേ​രി: ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു മ​രു​ന്ന് ന​ല്‍​കി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ പ്ര​കാ​രം പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യെ പ്ര​തി​പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. പെ​ണ്‍​കു​ട്ടി ഒ​ടു​വി​ല്‍ ന​ല്‍​കിയ മൊ​ഴി​യി​ല്‍ വ​ട​ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന പ​റ​ഞ്ഞ​തോ​ടെ വ​ട​ക​ര സ്വ​ദേ​ശി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടൗ​ണ്‍ സി​ഐ ...

Read More »