News Section: തിരുവള്ളൂർ

വടകരയില്‍ പ്രചാരണം കൊഴുക്കുന്നു; വി കെ സജീവന്‍ വോട്ടഭ്യര്‍ത്ഥനയുമായി കടത്തനാട്ടില്‍

March 25th, 2019

വടകര: ക ടത്തനാട്ടില്‍  പ്രചാരണം കൊഴുക്കുന്നു. ബി ജെ പി സ്ഥാനാര്‍ത്ഥി വി കെ സജീവന്‍ വടകരയില്‍. അന്തരിച്ച വടകര ഗുരുസ്വാമി കെ. കുഞ്ഞിരാമാക്കുറുപ്പിന്റെ അടക്കതെരുവിലെ വീട് സന്ദര്‍ശിച്ചു അദ്ദേഹത്തിന്റെ ഭാര്യയുടെ അനുഗ്രഹം വാങ്ങി, നരേന്ദ്ര മോദി സസര്‍ക്കാറിന്റെ തുടര്‍ച്ചയ്ക്കായി വോട്ടഭ്യര്‍ത്ഥന നടത്തി. തുടര്‍ന്ന്‍ നടക്കുതാഴ പരേതരായ ബി ജെ പി സംഘ പ്രവര്‍ത്തകരായ കുറുങ്ങോട്ടു ബാലകൃഷ്ണന്‍, സി പി നാരായണന്‍ എന്നിവരുടെ വീടുകളും, പുതുപ്പണത്തെ അപകടമരണം സംഭവിച്ച സജിത്തിന്റെ വീടും സന്ദര്‍ശിച്ചു. പി എം അശോകന്‍, അടിയേരി രവീ...

Read More »

കന്നിനട മുതൽ ചാനിയം കടവ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

March 23rd, 2019

വടകര:വടകര-തിരുവള്ളൂർ-പേരാമ്പ്ര റോഡിൽ പുനഃരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ടാറിംഗ് ആരംഭിക്കുന്നതിനാൽ 25 മുതൽ പ്രവൃത്തി തീരുന്നത് വരെ കന്നിനട മുതൽ ചാനിയം കടവ് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി വടകര പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.   https://youtu.be/-DY0gMUg6DY

Read More »

കുടിവെള്ളം ദുരുപയോഗിച്ചാല്‍ പിടിവീഴും

March 23rd, 2019

വടകര: കുടിവെള്ളം ദുരുപയോഗിക്കുന്നവർക്കെതിരേ നടപടിയുമായി വാട്ടർ അതോറിറ്റി. വടകര, പുറമേരി സെക്‌ഷനുകളിലെ ആറുമാസമായി കുടിശ്ശിക അടയ്ക്കാത്തതും കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തതും ഗാർഹിക കണക്‌ഷനിൽ നിന്ന്‌ മറ്റു ആവശ്യങ്ങൾക്ക്‌ വെള്ളം ഉപയോഗിക്കുന്നതും അടുത്തവീട്ടിലേക്കോ, സ്ഥാപനങ്ങളിലേക്കോ വെള്ളം പങ്കുവെക്കുന്നതുമായ ഉപഭോക്താക്കളുടെ കണക്‌ഷൻ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കുമെന്ന്‌ വാട്ടർ അതോറിട്ടി അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ്‌ എൻജിനീയർ അറിയിച്ചു. പൊതുടാപ്പുകളിൽനിന്ന്‌ തോട്ടം നനയ്ക്കുന്നവർക്കെതിരേയും വാഹനങ...

Read More »

വടകര താലൂക്കിലെ ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

March 20th, 2019

വടകര:ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ ലൈറ്റ് ആൻഡ് സൗണ്ട് വർക്കേഴ്സ് യൂനിയൻ(സി.ഐ.ടി.യു)വടകര താലൂക്കിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. തൊഴിലാളികളുടെ കൂലി വർദ്ധനവുമായി ബന്ധപ്പെട്ടും,ക്ഷേമനിധി,അപകട ഇൻഷുറൻസ് പരിരക്ഷ,ഉത്സവകാല ബോണസ് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂനിയൻ നൽകിയ ഡിമാൻഡ് നോടീസിൽ 2018 ഡിസംബർ 26 ന് ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ചയിൽ തീരുമാനമായതായും പിന്നീട് ഉടമകളുടെ സംഘടന തീരുമാനം ലംഘിച്ചതിനെ തുടർന്നാണ് അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാൻ തീരു...

Read More »

എ.എ.വൈ കാർഡ് ഉടമകൾക്ക് മാർച്ച് മാസത്തെ റേഷൻ സൗജന്യം

March 14th, 2019

വടകര:മാർച്ച് മാസം എ.എ.വൈ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗത്തിന് കാർഡിലെ  ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോ ഗ്രാമിന് രണ്ടു രൂപ നിരക്കിലും പൊതു വിഭാഗം (സബ്സിഡി) വിഭാഗത്തിന് ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോ ഗ്രാമിന് നാല് രൂപ നിരക്കിലും കാർഡ്  ഒന്നിന് ആട്ട ലഭ്യതക്കനുസരിച്ചു രണ്ടു കിലോ 17 രൂപ നിരക്കിലും പൊതു വിഭാഗം കാർഡ് ഉടമകൾക്ക് കാർഡ്  ഒന്...

Read More »

മയ്യന്നൂരില്‍ ഇനി ഉത്സവനാളുകള്‍; ശ്രീ തട്ടാറത്ത് ക്ഷേത്ര തിറ മഹോത്സവം 10 ന് തുടങ്ങും

March 8th, 2019

 വടകര: മയ്യന്നൂര്‍ ശ്രീ തട്ടാറത്ത് ക്ഷേത്ര തിറ മഹോത്സവം മാര്‍ച്ച് 10 ന് ആരംഭിക്കും.  മാര്‍ച്ച് 10   ഞായറാഴ്ച ആരംഭിക്കുന്ന തിറ മഹോത്സവം 3 ദിവസങ്ങളിലായി നടക്കും. 10 ന് വൈകിട്ട് മേളത്തോടുകൂടി നടതുറന്ന് കലശം വെക്കും.തിങ്കളാഴ്ച  രാവിലെ കൊടിയേറും.കുട്ടിച്ചാത്തന്‍ തിറ ,ഗുളികന്‍ വെള്ളാട്ടം ,  പ്രധാനപ്പെട്ട  ദൈവികരൂപങ്ങളുടെ തിറകള്‍   തിങ്കളാഴ്ച   നടക്കും. തുടര്‍ന്ന് ഇളനീര്‍ വരവ്, തോട്ടിവരവ്, ഇളനീര്‍ ആട്ടവും മാര്‍ച്ച് 12 ചൊവ്വാഴ്ച താലപ്പൊലി തിറ,സമൂഹസദ്യ , കലശ ത്തോടുകൂടി മഹോത്സവം സമാപിക്കും. https://youtu.be/D...

Read More »

കെ.സി.സി ബാങ്ക് അസി: മാനേജറെ കാണാനില്ലെന്ന് പരാതി

March 8th, 2019

വടകര: കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ തിരുവള്ളൂര്‍ ശാഖയിലെ അസിസ്റ്റര്‍ മാനേജറെ കാണാനില്ലെന്ന് സഹോദരന്റെ പരാതി.തിരുവള്ളൂര്‍ തറോപൊയിലെ ടി.പി.രവിയെയാണ് കാണാതായത്. ഞാറാഴ്ച വൈകിട്ട് നാല് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ രാവിയെ പിന്നീട് കണ്ടില്ലെന്ന് സഹോദരന്‍ രാജന്‍ വടകര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സാധാരണ ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ വെച്ച ശേഷം സിം കാര്‍ഡ് ഊരികൊണ്ട് പോയതായും ഇദ്ദേഹത്തിന് സാമ്പത്തിക പ്രയാസം ഉണ്ടെന്നും സഹോദന്‍ പറഞ്ഞു. ഭാര്യയും,രണ്ട് കുട്ടികളും ഉണ്ട്.കാണാതാകുമ്പോള്‍ ചന്ദന കളര്...

Read More »

കീഴല്‍ മുക്കില്‍ ജാനു നിര്യാതയായി

March 6th, 2019

വടകര: കീഴല്‍ മുക്ക് താഴെ കുനിയില്‍ ജാനു (73) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ . മക്കള്‍: രാജന്‍, രാജേഷ്, രാജി. മരുമക്കള്‍ ; ഷൈലജ , കോട്ടപ്പള്ളി, രജിത, വി കെ അശോകന്‍, സഹോദരി: നാരായണി മന്ദോത്ത്. നഗരത്തിൽ എത്തി മൂത്രശങ്കയുണ്ടായാൽ   https://youtu.be/DGeqnCXQ8tU  

Read More »

പാഴായിപ്പോയ 10 വർഷങ്ങൾ:വടകര മോചന യാത്രയ്ക്ക‌് ഇന്ന‌് തുടക്കം

March 6th, 2019

വടകര:പാഴായിപ്പോയ പത്ത് വർഷങ്ങൾ’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മറ്റി  നേതൃത്വത്തിൽ നടക്കുന്ന ‘വടകര മോചനയാത്ര’ക്ക‌് ഇന്ന‌് തുടക്കം.ഇന്ന് വൈകിട്ട‌് അഞ്ചിന‌് മണിയൂർ മുടപ്പിലാവിൽ സിപിഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രൻ യാത്ര ഉദ്ഘാടനം ചെയ്യും. കെ.കെ.ദിനേശൻ ലീഡറും, പി.സുരേഷ് ബാബു പൈലറ്റും, കെ.കെ.നാരായണൻ മാനേജറും,ടി.കെ.കുഞ്ഞിരാമൻ,ആർ.ബലറാം,ചന്ദ്രൻ പുതുക്കുടി,പി.രാധാക്യഷ്ണൻ,കെ.എം.ബാബു, നീലിയോട്ട് നാണു,സുധീഷ് തിരുവള്ളൂർ,ടി.കെ.രാഘവൻ,സി.എച്ച്.ഹമീദ്,എന്നിവർ ജാഥാംഗങ്ങളുമായുള്ള  ജാഥക...

Read More »

മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം

March 4th, 2019

വടകര: 2019 മാര്‍ച്ച് മാസത്തില്‍ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോഗ്രാം അരിയും, 5 കിലോഗ്രാം ഗോതമ്പും, മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും, മുന്‍ഗണന (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാല് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) കാര്‍ഡുകള്‍ക്ക് കാര്‍ഡിന് അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യങ്ങളും (അരി 10.90 രൂപ, ഗോതമ്പ് ...

Read More »