News Section: തിരുവള്ളൂർ

വടകര മേഖല കാല്‍നട പ്രചാരണ ജാഥയ്ക്ക് ഉജ്വല സമാപനം

February 28th, 2019

വടകര: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേരള പുനര്‍ നിര്‍മ്മിതിക്ക് കരുത്ത് പകരുക, പങ്കാളിത്ത പെന്ഷന് ആധാരമായ പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, വര്‍ഗീയതയെ ചെറുക്കുക, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന വടകര മേഖല കാല്‍നട പ്രചാരണ ജാഥ കുറുമ്പയില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ആർ. ബാലറാം ഉദ്ഘാടനം ചെയ്തു.കെ.എം.ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ഡോ.എസ്.ആര്‍.മോഹന ചന്ദ്രന്‍, ജാഥാ വൈസ് ക്യാപ്റ്റ...

Read More »

ചെമ്മരത്തൂരില്‍ ഭിന്നശേഷി കലോത്സവം സംഘാടക സമിതി രൂപീകരിച്ചു

February 27th, 2019

വടകര: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 5  ന് ചെമ്മരത്തൂരിലെ മാനവീയം ഹാളിലാണ് കലോത്സവം സംഘടിപ്പിക്കുക. കലോത്സവത്തിന്റെ നടത്തിപ്പിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് മോഹനന്‍, വാര്‍ഡ് അംഗം ആര്‍ കെ ചന്ദ്രന്‍, എന്നിവര്‍ ഭാരാവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

Read More »

തോടന്നൂർ യു.പി.സ്കൂളിലെ പഠനോത്സവം നാടിന്റെ ഉത്സവമായി

February 26th, 2019

വടകര: നാട്ടുകാരുടേയും, രക്ഷിതാക്കളുടേയും നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി തോടന്നൂർ യു.പി.സ്കൂളിലെ പഠനോത്സവം. അക്ഷരാർത്ഥത്തിൽ പoനോത്സവം നാടിന്റെ ഉത്സവമായി മാറി.ഭാഷ,ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിൽ അധിഷ്ഠിതമായ പരിപാടികൾ പഠനോത്സവത്തിൽ അരങ്ങേറി . സ്കൂളിലെ കുട്ടികളുടെ കരാട്ടെ പ്രദർശനം പoനോത്സവത്തിന്റെ മാറ്റ് കൂട്ടി .നൂറും മുതൽ ഇരുനൂറ്റി അമ്പതോളം വർഷങ്ങൾ പഴക്കമുള്ള പുരാതന വസ്തുക്കളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി. രക്ഷിതാക്കൾ വീട്ടിൽ നിന്നുണ്ടാക്കിയ പലഹാരങ്ങൾ സ്കൂളിലെത്തിച്ചാണ് പ...

Read More »

ഷെർണ്ണൂരില്‍ ട്രെയിന്‍ പാളംതെറ്റി; വടകരയിലും യാത്രക്കാര്‍ വലഞ്ഞു

February 26th, 2019

  വടകര:  ഷെർണ്ണൂർ സ്റ്റേഷന് തൊട്ടടുത്ത് ട്രെയിന്‍ പാളംതെറ്റിയതോടെ  ട്രെയിനുകള്‍ വൈകിയോടിയത്   വടകരയിലെ  യാത്രക്കാരെയും  വലച്ചു. ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് മെയിലാണ്  (12601) ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയത്.പാലക്കാട് ഭാഗത്തു നിന്നും ഷൊർണൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാർഡിന് സമീപമാണ് പാളം തെറ്റിയത്. ഷൊർണൂർ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാര്‍ പലരും തിര...

Read More »

കണ്ണമ്പത്ത് കരയിലെ അബൂബക്കർ നിര്യാതയായി

February 22nd, 2019

വടകര: തിരുവള്ളൂർ കണ്ണമ്പത്ത് കരയിലെ താഴെ അത്തോടി അബൂബക്കർ(66 ) നിര്യാതയായി. ഭാര്യ: സാറ മക്കൾ: മുഹമ്മദ്, അഫ്സൽ, റൈഹാനത്ത്, സഫീറ മരുമകൻ: അബ്ദുൾ സലാം (മയ്യന്നൂർ)

Read More »

കനാൽ തുറന്നു വിട്ടില്ല: കർഷകരുടെ നെൽപ്പാടങ്ങൾ ഉണങ്ങി നശിക്കുന്നു

February 18th, 2019

വടകര:കനാല്‍ വഴി വെള്ളം ലഭിക്കാത്തതു കാരണം   ചെരണ്ടത്തൂര്‍ ചിറയിലെ എളമ്പിലാട് പൂഴിക്കല്‍ താഴ ഭാഗം 30 എക്കറോളം സ്ഥലത്തുള്ള നെല്‍കൃഷി  ഉണങ്ങിവരണ്ട് നശിക്കുന്നു. കുറ്റ്യാടി ഇറിഗേഷന് കീഴിലുള്ള ഈ പ്രദേശത്ത് മണിയൂര്‍ ബ്രാഞ്ച് കനാല്‍ തുറന്നിട്ടുണ്ടെങ്കിലും വെള്ളം എത്തിയിട്ടില്ല. വളരെ ശക്തി കുറച്ചു വെള്ളം ഒഴുകുന്നതാണ് ഇതിന് കാരണമായത് . വെള്ളത്തിന്റെ ഒഴുക്കിന് ശക്തി കൂട്ടിയില്ലെങ്കില്‍ മുഴുവന്‍ പാടവും ഉണങ്ങി നശിക്കുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.  ചെറുകിട കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയത്. കനാല്...

Read More »

സി.എം ഹോസ്പ്പിറ്റലില്‍ സൗജന്യ നിരക്കില്‍ സായാഹ്ന ക്ലിനിക്ക്

February 18th, 2019

വടകര: സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി സി.എം ഹോസ്പ്പിറ്റലില്‍ സൗജന്യ നിരക്കില്‍ സായാഹ്ന ക്ലിനിക്ക് ആരംഭിച്ചു.ഞായര്‍ ഒഴികെ എല്ലാ ദിവസവും വൈകിട്ട 3 മണിമുതല്‍ 6 വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍ വെറും 50 രൂപ നിരക്കില്‍ ചികിത്സ തേടവുന്നതാണ്. വടകര വി.ഒ റോഡിന് സമീപത്തായാണ് സി.എം ഹോസ്പിറ്റല്‍ സ്ഥിതിചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0496 2513133,8943058943

Read More »

ധീര സൈനികര്‍ക്ക് പ്രണാമം

February 16th, 2019

വടകര: ജമ്മുവില്‍ തീവ്രവാദി അക്രമത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ച് വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തില്‍ തിരുവള്ളൂരില്‍ ജയ് ജവാന്‍ സ്മൃതി ദീപം തെളിയിച്ചു. അച്യുതന്‍ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി പി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ഡി പ്രജീഷ് , ശ്രീജേഷ് ഊരത്ത് , ബവിത്ത് മലോല്‍ , എടവത്ത് കണ്ടി കുഞ്ഞിരാമന്‍, ആര്‍ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

ചെമ്മരത്തൂരില്‍ പുലി ഇറങ്ങി? നാട്ടുകാര്‍ ഭീതിയില്‍

February 15th, 2019

  വടകര: ചെമ്മരത്തൂര്‍ ഭാഗത്ത് പുലി ഇറങ്ങിയെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ നാട്ടുകാര്‍ ഭീതിയില്‍ . പുലിയെ  കണ്ടതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി.

Read More »

മുല്ലപ്പള്ളി വടകരയില്‍ വീണ്ടും ജനവിധി തേടുമോ ?

February 6th, 2019

വടകര: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയ മണ്ഡലം തന്നെയാകും. സിപിഎമ്മിന് സംഘടനാ ശേഷിയേറെയുണ്ടായിട്ടും പാര്‍ട്ടിക്കുള്ളിലെ വിമത രാഷ്ട്രീയത്തിന്റെ കടന്ന് വരവ് വടകരയുടെ രാഷ്ട്രീയ ചരിത്രം മാറ്റി മറിക്കുകയായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തില്‍ വടകരയില്‍ കടത്തനാടന്‍ വീറും വാശിയും മാറ്റുരക്കും. എന്തും വില കൊടുത്തും മണ്ഡലം തിരിച്ച് പിടിക്കാന്‍ സിപിഎം ഒരുങ്ങിക്കഴിഞ്ഞു ഇടതു പക്ഷത്തിന് മണ്ഡലം തിരികെ പിടിക്കാന്‍ അനുകൂല സാഹര്യങ്ങളേറെയുണ്ട്. സോഷ്യലിസ്റ്റ് കക്ഷികള്‍ക്ക് ഏറെ സ്വാധീ...

Read More »