News Section: തിരുവള്ളൂർ

ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍

May 21st, 2014

തിരുവള്ളൂര്‍: പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ്‌കാര്‍ഡ് പുതുക്കല്‍ 23ന് രാവിലെ പത്തു മുതല്‍ അഞ്ചുവരെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

Read More »

നെല്‍വയല്‍ സംരക്ഷിക്കാന്‍ കര്‍ഷകത്തൊഴിലാളി മാര്‍ച്ച്

May 19th, 2014

തിരുവള്ളൂര്‍: നെല്‍വയല്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകത്തൊഴിലാളികള്‍ തിരുവള്ളൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സമരം കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം ഇ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. (more…)

Read More »

ശാന്തിനികേതന്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് പാസ്സായ വിദ്യാര്‍ഥികള്‍ എത്തണം

May 18th, 2014

തിരുവള്ളൂര്‍: ശാന്തിനികേതന്‍ ഹൈസ്‌കൂളില്‍ നിന്ന് ഒമ്പതാം ക്ലാസ് പാസ്സായ എല്ലാ വിദ്യാര്‍ഥികളും തിങ്കളാഴ്ച രാവിലെ 10.00-ന് സ്‌കൂളിലെത്തണം. മടപ്പള്ളി: ഗവ. വി.എച്ച്.എസ്.എസ്. സ്‌കൂളിലെ രണ്ടാംവര്‍ഷ വി.എച്ച്.എസ്.ഇ. വിഭാഗം ക്ലാസുകള്‍ തിങ്കളാഴ്ച 10.00-ന് ആരംഭിക്കും.

Read More »

പരീക്ഷയില്‍ തോറ്റതിന്പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കി

May 17th, 2014

തിരുവള്ളൂര്‍: പരീക്ഷയില്‍ തോറ്റതിന് മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കി. വെള്ളൂക്കര പുതിയടത്ത് ആതിര (17) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. രാഘവന്‍- സുജാത ദമ്പതികളുടെ മകളാണ്. ആവള കുട്ടോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു. സഹോദരി: രഗിന.

Read More »

വടകരയില്‍ 16നും 17നും നിരോധനാജ്ഞ

May 14th, 2014

വടകര: വടകര മേഖലയില്‍ 16നും 17നും നിരോധനാജ്ഞ. വോട്ടേണ്ണലിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്നസാധ്യതകളെ പരിഗണിച്ചാണ് നിരോധനാജ്ഞ.

Read More »

തിരുവള്ളുരിൽ ടെലഫോണുകള്‍ നിശ്ചലം

May 13th, 2014

തിരുവള്ളൂള്‍: തിരുവള്ളൂള്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലെ സബ് ഡിവിഷനല്‍ എന്‍ജിനിയറുടെ സമീപനത്തില്‍ പ്രതിഷേധിച്ച് കരാര്‍ തൊഴിലാളികള്‍ ജോലി ചെയ്യാത്തതിനാല്‍ ടെലഫോണുകള്‍ നിശ്ചലമായി. നൂറ് കണക്കിന് കേബിളും ലൈനും തകരാറിലാണ്. പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Read More »

പ്ലസ്ടു പരീക്ഷയില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറിക്ക് ഉജ്വല വിജയം

May 13th, 2014

വടകര: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 97 ശതമാനം വിജയം. ഒരു വിദ്യാര്‍ഥിനി എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി. 25 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പരീക്ഷ എഴുതിയ 239 പേരില്‍ 231 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ബയോളജി സയന്‍സ് വിദ്യാര്‍ഥിനിയായ പി പി നിമ്‌നാദാസാണ് 1200 മാര്‍ക്കില്‍ 1200 മാര്‍ക്കും നേടി. പതിമൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തില്‍ മാത്രം എ പ്ലസ് നഷ്ടമായി. മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 90.76 ശതമാനം വിജയം കരസ്ഥമാക്കി....

Read More »

വടകര 24 മണിക്കൂർ ഇരുട്ടിൽ

April 28th, 2014

വടകര ;ഇന്നലെ അടിച്ച കാറ്റിലും മഴയിലും കെ എസ് ഇ ബി ലൈനുകൾ തകർന്നു വടകര ഇരുട്ടിലായി .വടകരയുടെ സമീപ പ്രദേശങ്ങളായ തിരുവള്ളൂർ ആയഞ്ചേരി എന്നി സ്ഥലങ്ങളിലും ഇതേ അവസ്ഥയാണ്‌ .വടകരയിൽ ഹോട്ടലുകൾ വെള്ളമില്ലാതെ ഉച്ചയോടെ അടച്ചിട്ടു ,പല സ്ഥാപനങ്ങളും വെള്ളമില്ലാതെ അവധി നല്കി .ഇതിനിടെ കെ എസ് ഇ ബി ഓഫീസുകൾ തിരുവള്ളുരിലും ,ആയഞ്ചേരിയിലും ജനങ്ങൾ ഉപരോധിച്ചത് അൽപനേരം സംഘർഷത്തിനിടയാക്കി തുടർന്ന് വടകരയില്നിന്നും വൻ പോലിസ് സംഘം എത്തി കെ എസ് ഇ ബി ഓഫീസിനു കാവൽ നിന്നു .

Read More »

വടകര-മാഹി കനാലിന്റെ തീരം ഇടിയുന്ന പ്രദേശം വിദഗ്ധ സംഘം സന്ദര്‍ശിച്ചു

April 26th, 2014

വടകര: നവീകരണം നടക്കുന്ന വടകര-മാഹി കനാലിന്റെ തീരം ഇടിയുന്ന പ്രദേശം ശനിയാഴ്ച വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഡയരക്ടര്‍ കെ ഷീബയുടെ നേതൃത്വത്തില്‍ ഡോ. ബാലന്‍, എന്‍ജിനിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. കെ കെ ലതിക എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി റീന, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി സുരേഷ്ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കെ കെ ലതിക എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. മാ...

Read More »

ശ്രീജിത്തിന്റെ മരണം: സമഗ്ര അന്വേഷണം വേണം -സര്‍വകക്ഷി യോഗം

April 24th, 2014

വടകര: കുവൈത്തിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച കേസില്‍ എക്സൈസ് സംഘം ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. എക്സൈസ് സംഘം ചോദ്യംചെയ്ത ചെമ്മരത്തൂരിലെ ചാക്കേരി ശ്രീജിത്തിനെയാണ് തിങ്കളാഴ്ച വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടപ്പള്ളി പിഎസി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ വൈദ്യര്‍ അധ്യക്ഷനായി. എ മോഹനന്‍, കെ കെ കുമാരന്‍, സി പി ചാത്തു, പടിഞ്ഞാറയില്‍ ഇബ്രാഹിം ഹാജി, കെ കെ സുരേഷ് എന്നിവര്‍ സ...

Read More »